ദുരന്തഭൂമി സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; ബെയ്‌ലി പാലം നിർമാണ പുരോഗതി വിലയിരുത്തി

വയനാട് ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലെ ദുരന്തഭൂമി സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപ്പറ്റയിൽ ചേർന്ന അവലോകന യോഗത്തിനും സർവകക്ഷി യോഗത്തിനും ശേഷമാണ് മുഖ്യമന്ത്രി ചൂരൽമലയിൽ എത്തിയത്. സൈന്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമാണം മുഖ്യമന്ത്രി വിലയിരുത്തി. സൈനിക ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ രാജൻ എന്നിവരുമുണ്ടായിരുന്നു. കനത്ത മഴ പെയ്യുന്നതിനിടെയാണ് ദുരന്തഭൂമിയിൽ മുഖ്യമന്ത്രി അടക്കമുള്ള സംഘമെത്തിയത്. ബെയ്‌ലി പാലം നിർമാണം കണ്ടതിന് […]

ഒരു ക്ലാസില്‍ 35 കുട്ടികള്‍, സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്കു ഒന്ന് വരെ ; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചു

തിരുവനന്തപുരം സ്കൂളുകളിലെ പഠനസമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെയാക്കാൻ ഡോ.എം.എ. ഖാദർ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയുടെ രണ്ടാം റിപ്പോർട്ടിൽ നിർദേശം. എന്നാൽ, പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച്‌ സ്‌കൂളുകൾക്ക് സമയം ക്രമീകരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിർദേശങ്ങൾ ഓരോന്നും പ്രത്യേകം പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന വ്യവസ്ഥയോടെ റിപ്പോർട്ട് മന്ത്രിസഭ യോഗം തത്ത്വത്തിൽ അംഗീകിച്ചു. പ്രീ സ്കൂൾ/ അംഗൻവാടികളുടെ സമയം പ്രാദേശിക സമൂഹം തീരുമാനിക്കുന്നതായിരിക്കും ഉചിതമെന്നാണു നിർദേശം. നാല്-നാലര മണിക്കൂർ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചാൽ മതി. നിലവിൽ സംസ്ഥാന […]

കേരളത്തില്‍ ദുരന്തം ഇവിടം കൊണ്ട് അവസാനിച്ചേക്കില്ല : 13% ഭൂപ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാദ്ധ്യത നേരിടുന്നു ; പുനരധിവാസ പദ്ധതി വേണം

കൽപ്പറ്റ : ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പശ്ചിമഘട്ട മേഖലയില്‍ എവിടെയും ഉണ്ടാകാമെന്ന് വിവിധ പഠന റിപ്പോർട്ടുകള്‍.അതിനാല്‍ സ്ഥിരമായ പുനരധിവാസ പദ്ധതി വേണമെന്ന വിദഗ്ദ്ധരുടെ നിർദ്ദേശം. 10 മുതല്‍ 40 ഡിഗ്രിവരെ ചരിവുള്ള പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യത കൂടുതലാണെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് (കുഫോസ്), നാഷണല്‍ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) എന്നിവ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. കുഫോസ് ഐ.എസ്.ആർ.ഒയുമായി […]

മൂന്നിയൂരിൽ നിർമ്മാണം കഴിഞ്ഞ് ഉദ്ഘാടനം കഴിയാത്ത ഷട്ടറിന് സമീപം വലിയ ഗർത്തം; നിർമ്മാണത്തിലെ അപാകതയെന്ന് നാട്ടുകാർ

മൂന്നിയൂർ:. നിർമ്മാണം കഴിഞ്ഞ് ഉദ്ഘാടനം കഴിയാത്ത ഷട്ടറിന്റെ സമീപം വലിയ ഗർത്തം രൂപപ്പെട്ടു. മൂന്നിയൂർ തെക്കെപാടത്തെ കർഷകർക്കും നാട്ടുകാർക്കും ആശ്വാസമാകുന്ന കളത്തിങ്ങൽ പാറ മൂഴിക്കൽ തോടിന് കുറുകെ മാസങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഷട്ടറിന്റെ ഒരു സൈഡിൽ ഫില്ലറിനോട് സമീപം വലിയ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. നിർമ്മാണത്തിലെ അപാകതയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിടിപ്പ് കേടുമാണ് ഇതിന് കാരണമെന്ന് നാട്ടുകാരും കൃഷിക്കാരും പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന 40 വർഷം പഴക്കമുള്ള പഴയ ഷട്ടർ പൊളിച്ച് പഞ്ചായത്ത് ഫണ്ടിൽ നിന്നും 19 ലക്ഷം […]

രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തും

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോൺ​ഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖല സന്ദർശിക്കും. രാവിലെ 9.45 ന് ഇരുവരും കണ്ണൂർ വിമാനത്താവളത്തിൽ എത്തും. 12 മണിയോടെ ഇവർ കൽപ്പറ്റയിലെത്തും. മേപ്പാടിയിലെ ക്യാമ്പുകളും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും ഇരുവരും സന്ദര്‍ശിക്കും. ഇന്നലെ വയനാട്ടിലെത്താനായിരുന്നു ജില്ലയിലെ മുൻ എംപി കൂടിയായ രാഹുൽ​ഗാന്ധി നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയായതിനാൽ വിമാനം ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് യാത്ര ഇന്നത്തേക്ക് […]

വിശ്രമമില്ലാതെ സൈന്യം; അതിജീവനത്തിന്റെ പാലം അന്തിമഘട്ടത്തില്‍; രക്ഷാ പ്രവര്‍ത്തനം ഇനി അതിവേഗത്തിലാവും

മുണ്ടക്കൈയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. പ്രധാന സ്ട്രക്ചറിന്റെ നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയായി. പാലത്തിന്റെ നടപ്പാത സജ്ജീകരിക്കുന്ന, അത്ര പ്രയാസമില്ലാത്ത ഭാഗമാണ് ഇനി ബാക്കിയുള്ളത്. 190 മീറ്റര്‍ നീളമുള്ള പാലമാണു നിര്‍മിക്കുന്നത്. ഇന്നലെ പകല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്നു പാലം നിര്‍മാണം അല്‍പ്പസമയത്തേക്കു നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന രാത്രിമുഴുവനും പാലം നിര്‍മാണം തുടരുകയായിരുന്നു. ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനപാലത്തിന് സമാന്തരമായി മറ്റൊരു താല്‍ക്കാലിക പാലം കൂടി […]

മൂന്ന് ദിവസത്തേക്ക് വയനാട്ടിൽ സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം പ്രഖ്യാപിച്ച് എയർടെൽ

കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്കായി കൈ കോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബിൽ അടക്കാൻ വൈകുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്. ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയിൽ സ്റ്റോറുകളിൽ കളക്ഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവർക്ക് ദുരിതബാധിതർക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കാൻ […]

  • 1
  • 2