മഞ്ചേരി വാഴപ്പാറ പടിയിൽ ലോറി മറിഞ്ഞ് അപകടം
മലപ്പുറം : മഞ്ചേരി പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈറഡിൽ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്, ആർക്കും പരിക്കില്ല സംഭവസ്ഥലത്ത് ചെറിയ രീതിയിലുള്ള ഗതാഗത തടസ്സം നേരിടുന്നു, Report : Bushair പന്തല്ലൂർ
മലപ്പുറം : മഞ്ചേരി പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈറഡിൽ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്, ആർക്കും പരിക്കില്ല സംഭവസ്ഥലത്ത് ചെറിയ രീതിയിലുള്ള ഗതാഗത തടസ്സം നേരിടുന്നു, Report : Bushair പന്തല്ലൂർ
ന്യൂഡല്‍ഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസും. കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശാണ് അമിത് ഷായ്‌ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയെന്ന അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമായി. ഒരു മന്ത്രിയോ അംഗമോ സഭയെ […]
തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരത്തുവെച്ചാണ് ആക്രമണം നടന്നത്. കണിയാപുരത്തിനും പെരുങ്ങുഴിക്കും മധ്യേ വൈകുന്നേരം 4.18-നാണ് സംഭവം. ട്രെയിനിന്റെ സി-4 കോച്ചിലെ സീറ്റ് നമ്പര്‍ 74 -ന് മുന്നിലെ ചില്ലിലാണ് കല്ല് പതിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ട്രെയിനിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. ആക്രമണം അറിയിച്ചതിന് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. ആലപ്പുഴവഴി പോകുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണിത്.
10 ലക്ഷം പറഞ്ഞിട്ടും കൊടുത്തില്ല’; രാഹുൽ തുന്നിയ ചെരുപ്പ് ചില്ലുകൂട്ടിൽ സൂക്ഷിക്കുമെന്ന് റാം ചേത്
മൂന്നിയൂർ: വയനാട് ഉരുൾ പൊട്ടലിനെ തുടർന്ന് എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള ആശ്വാസത്തിന് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വയനാട് പുനരധിവാസ ഫണ്ട് ശേഖരണത്തിന് വേണ്ടി മുസ്ലിം ലീഗ് പ്രത്യേകം തയ്യാറാക്കിയ ആപ്പുമായി വീടുകളിലേക്ക് ഇറങ്ങുന്നതിന് മൂന്നിയൂർ പഞ്ചായത്ത് പത്താം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയും ആലിൻചുവട് ടൗൺ യൂത്ത് ലീഗ് , എം.എസ്. എഫ്. കമ്മറ്റിയും തീരുമാനിച്ചു. ആഗസ്റ്റ് 4 ന് ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ വാർഡ് പത്തിൽ ഫണ്ട് […]
തിരുവനന്തപുരം : മൂന്ന് ദിവസത്തേക്കാണ് കോഴിക്കോട് മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി […]
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തിൽ വ്യക്തത വരുത്തി കേന്ദ്രകാലാവസ്ഥാ വകുപ്പ്. മുഖ്യമന്ത്രി നൽകിയ മറുപടി ശരിവെക്കുന്നതാണ് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേധാവിയുടെ പ്രസ്ഥാവന. വയനാട്ടിൽ റെഡ‍് അലേർട്ട് പ്രഖ്യാപിച്ചത് ഉരുൾപൊട്ടലുണ്ടായ ജൂലൈ 30ന് അതിരാവിലെയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ജൂലൈ 18 നും 25 നും ഇടയിൽ പല തവണ സംസ്ഥാനത്തിന് നൽകിയിരുന്നു. എന്നാൽ ഓറഞ്ച് അലർട്ട് […]
മലപ്പുറം:വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നതിനായി കൊണ്ടോട്ടിയിലെ കെ.എന്‍.പി എക്‌സ്‌പോര്‍ട്ട്‌സ് ആന്റ് ഇംപോര്‍ട്ട്‌സ് ചെയര്‍മാനും യുവ വ്യവസായ സംരംഭകനുമായ സുഫിയാന്‍ കാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് നേരിട്ട് ചെക്ക് കൈമാറുകയായിരുന്നു. ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റ ബിള്‍ സൊസൈറ്റി വ്യാഴാഴ്ച 5 ലക്ഷത്തിന്റെ ചെക്ക് ജില്ലാ കളക്ടര്‍ക്ക് കൈമാറി. റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ
മലപ്പുറം:വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കാനായി തനിക്ക് എല്‍.കെ.ജി മുതല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പുകള്‍ സ്വരൂക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പാതാക്കര എ.യു.പി. സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ നഹ്ദിയ. ഈയിനത്തില്‍ കൈവശമുള്ള 5200 രൂപയും സഹോദരനും താഴെക്കോട് പി.ടി.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിസ് വാന്റെ സ്‌കോളര്‍ഷിപ്പ് തുകയായ 4800 രൂപയും ചേര്‍ത്ത് ആകെ 10,000 രൂപയുടെ ഡ്രാഫ്റ്റ് കളക്ടറേറ്റിലെത്തി നഹ്ദിയ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറി. പെരിന്തല്‍മണ്ണ പൊന്നിയാകുര്‍ശ്ശി […]