വയനാട്ടിലും നിലമ്പൂർ താലൂക്കിലും 3 ദിവസത്തേക്ക് സൗജന്യ ഡേറ്റ: പരിധിയില്ലാതെ കോൾ; സേവനമൊരുക്കി ബിഎസ്എൻഎൽ.

വയനാട് : ജില്ലയിലും നിലമ്പൂർ താലൂക്കിലും 3 ദിവസത്തേക്കു പരിധിയില്ലാതെ കോളും ഡേറ്റയും സൗജന്യമായി നൽകി ബിഎസ്എൻഎൽ. ഇതിനൊപ്പം 100 എസ്എംഎസും പ്രതിദിനം സൗജന്യമായിരിക്കും. വയനാട് രക്ഷാദൗത്യത്തിനു പിന്തുണനൽകുന്നതിനാണു ഈ തീരുമാനമെന്നു ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു. ചൂരൽമല, മുണ്ടക്കൈ ഗ്രാമങ്ങളിൽ സൗജന്യ കണക്ഷനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ചൂരൽമലയിലെ ഏക മൊബൈൽ ടവർ ബിഎസ്എൻഎല്ലിന്റേതാണ്. പോപ്പുലർ ന്യൂസ് തടസ്സമില്ലാതെ സേവനം നൽകുന്നതിനൊപ്പം ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ 4ജിയിലേക്ക് മാറ്റിയിട്ടുമുണ്ട്. സാധാരണ 4ജി സ്പെക്ട്രത്തിനൊപ്പം 700 മെഗാഹെർട്സ് ഫ്രീക്വൻസിയും […]

ആറു മാസത്തിൽ താഴെ പ്രായം ഉള്ള കുഞ്ഞിനെ അമ്മയില്ലാതെ വയനാട്ടിൽ നിന്നും കിട്ടിയാൽ എന്റെ ലീവ് തീരും വരെ എന്റെ കുഞ്ഞിന്റെ കൂടെ ഞാൻ നോക്കിക്കൊള്ളാം” പോലീസുക്കാരിയാണ് , അമ്മയാണ്. രശ്മി

വയനാട് : കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയനിലെ (KAP-1) പോലീസുകാരിയാണ് രശ്മി. ഇപ്പൊ പ്രസവാവധി ലീവിൽ. “പ്രളയത്തിൽ അകപ്പെട്ടുപോയി ഒറ്റദിവസം കൊണ്ട് അനാഥരായി പോയ ആൾക്കാരെ കുറിച്ച് ആലോചിച്ചപ്പോൾ എന്റെ കുഞ്ഞിന്റെ പ്രായത്തിൽ അവിടെയുള്ള കുഞ്ഞു മക്കൾ എങ്ങനെ ഈ സാഹചര്യം തരണം ചെയ്യും എന്നോർത്ത് സങ്കടം തോന്നി. എനിക്ക് എന്താ ചെയ്യാൻ പറ്റുന്നത്. എന്റെ കുഞ്ഞിന്റെ കൂടെ അവനെ പോലെ ഒരു കുഞ്ഞിനെ കൂടി നോക്കാം. ഒരു കുറവും വരുത്താതെ തന്നെ”ഈ വാക്കുകൾ വീണ്ടും […]

ഊരകം മലയിൽ ഉരുൾപൊട്ടൽ സാധ്യത പഠനം നടത്തണം; കണ്ണമംഗലം ഗ്രാമപഞ്ചായത്ത്

കണ്ണമംഗലം : ഗ്രാമപഞ്ചായത്തിലെ ഊരകം മലയിൽ ഉരുൾപൊട്ടൽ സാധ്യത പഠനം നടത്തണമെന്ന് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് തലദുരന്ത നിവാരണ അതോറിറ്റി യോഗം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കളക്ടർക്ക്കത്തയച്ചു കേരളത്തില്‍ ശക്തമായ കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഗ്രാമപഞ്ചായത്ത് തല ടാസ്ക് ഫോഴ്സ് അടിയന്തിര യോഗം ചേരുകയുണ്ടായി. പ്രസ്തുത മീറ്റിംഗില്‍ പഞ്ചായത്തിലെ നിലവിലെ അവസ്ഥ അവലോകനം ചെയ്തതില്‍ കാലാവസ്ഥാ വ്യതിയാനം മുഖേന ഏതെങ്കിലും വിധത്തില്‍ ഈ പഞ്ചായത്തില്‍ ദുരന്തം സംഭവിക്കുകയാണെങ്കില്‍ ആയത് ഊരകം മലയിലെ ഉരുള്‍പൊട്ടല്‍ കാരണമായിരിക്കുമെന്ന് യോഗം […]

തേഞ്ഞിപ്പലം മേഖലാ സമസ്ത പണ്ഡിത ക്യാമ്പും പ്രാർത്ഥനാ സംഗമവും സമാപിച്ചു

തേഞ്ഞിപ്പാലം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തേഞ്ഞിപ്പലം മേഖലാ  പണ്ഡിത ക്യാമ്പും പ്രാർത്ഥനാ സംഗമവും സമാപിച്ചു. തലപ്പാറ ശാദി ലോഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം തേഞ്ഞിപ്പലം മേഖലാ സെക്രട്ടറി അബ്ദുള്ള അഹ്സനി ചെങ്ങാനി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് സയ്യിദ് ഹുസൈൻ ജമലുല്ലൈലി തങ്ങൾ അധ്യക്ഷം വഹിച്ചു. സമസ്ത ചരിത്ര പഠനം എന്ന വിഷയത്തിൽ ഇബ്റാഹീം ബാഖവി മേൽമുറിയും ഇമാമത്ത് എന്ന വിഷയത്തിൽ വി പി എ തങ്ങൾ ആട്ടിരിയും ക്ലാസെടുത്തു. മുഹമ്മദ് ബാഖവി, […]

പ്രമുഖ പണ്ഡിതനായ കാളികാവ് പൂച്ചപൊയിൽ ഹുസൈൻ മുസ്ലിയാർ മരണപ്പെട്ടു

മലപ്പുറം : പ്രമുഖ പണ്ഡിതനായ കാളികാവ് പൂച്ചപൊയിൽ ഹുസൈൻ മുസ് ലിയാർ ഇന്ന് (ആഗസ്റ്റ് 2 വെള്ളി) മരണപ്പെട്ടു. ജനാസ വൈകുന്നേരം 3 മണിക്ക് പള്ളിശ്ശേരി ജുമാ മസ്ജിൽ നിസ്കാരം നടക്കും. നന്നമ്പ്ര, ഉഗ്രപുരം,മുന്നിയൂർ, പത്തിരിയാൽ, പന്നിപ്പാറ എന്നീ മഹല്ലുകളിൽ മുദരിസായും പൂക്കോട്ടർ, കാരശ്ശേരി, തുടങ്ങിയ സ്ഥലങ്ങളിൽ ഖതീബായും സേവനം ചൈതിട്ടുണ്ട്. നൂറുൽ ഉലമ MA ഉസ്താദ്, KC ജമാലുദ്ദീൻ മുസ്ലിയാർ, CM അബ്ദുള്ള മുസ്ലിയാർ, മഞ്ഞപ്പറ്റ കുഞ്ഞാലൻ മുസ് ലിയാർ തുടങ്ങിവർ ഉസ്താദുമാരാണ്. 1982 ൽ […]

  • 1
  • 2