ഒമാനില്‍ കനത്ത മഴ ; ഒരു മരണം, ഒഴുക്കില്‍ പെട്ട നിരവധി പേരെ രക്ഷപ്പെടുത്തി

മസ്‌കത്ത് ∙ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ. തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ ഇന്ന് രാവിലെയോടെ ശക്തമായി. ഇസ്‌കി-സിനാവ് റോഡില്‍ അഞ്ച് പേര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ പെട്ട് (മലവെള്ളപ്പാച്ചില്‍) ഒരു കുട്ടി മരിച്ചതായും നാല് പേരെ രക്ഷപ്പെടുത്തിയതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രക്ഷപ്പെട്ടവരെ ഇബ്ര റഫന്‍സ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. മറ്റൊരു സംഭവത്തില്‍ വാദി ബനീ ഹനിയില്‍ വാദിയില്‍ പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി എയര്‍ലിഫ്റ്റ് ചെയ്തതായും […]

വയനാട് ദുരന്തം; അമിത്ഷായുടെ പ്രസ്താവന നുണയാണെന്ന് തെളിഞ്ഞപ്പോള്‍ കേന്ദ്രം അടുത്ത ഗൂഢാലോചനയുമായി രംഗത്തെത്തി: മന്ത്രി പി രാജീവ്

വയനാട് : ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തി പഠനവും ലേഖനവും എഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂലി എഴുത്തുകാരെ നിയോഗിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ് രംഗത്ത്. ഒരു നാടാകെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനെതിരെ നടത്തിയ ഗൂഢാലോചനയാണ്  പുറത്തുകൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു.   കേരള സര്‍ക്കാരിന്റെ തെറ്റായ നയമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന രീതിയില്‍ പ്രതികരിക്കാന്‍ പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ വഴി നിരവധി ശാസ്ത്രജ്ഞരെ സമീപിച്ചതിന്റെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ആധികാരികല്ലാത്ത വിവരങ്ങള്‍ നല്‍കി […]

വയനാടിന് കൈത്താങ്ങ്: കുഞ്ഞു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി മൂന്നര വയസുകാരി

തിരുവനന്തപുരം : വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ സർക്കാരിനൊപ്പം അണി ചേർന്ന് നിരവധി പേർ. വിഷുവിന് കിട്ടിയ കൈനീട്ടം ഉൾപ്പെടെ തന്റെ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മൂന്നര വയസുകാരി ശിവാം​ഗി എ പ്രവീൺ. പേയാട് സ്വദേശികളായ പ്രവീൺ- അരുണ ദമ്പതികളുടെ മകളാണ് എൽകെജി വിദ്യാർത്ഥിനി ശിവാം​ഗി. വയനാട് ദുരന്തത്തിന്റെ വാർത്തകൾ മാധ്യമങ്ങളിലൂടെ കണ്ട ശിവാം​ഗി തന്റെ കുടുക്കയിലെ പണം ദുരിതബാധിതർക്കായി നൽകണമെന്ന് അച്ഛൻ പ്രവീണിനോട് ആവശ്യപ്പെടുകയായിരുന്നു. മകളുടെ ആഗ്രഹ പ്രകാരം പ്രവീൺ തുക […]

വയനാട് ഉരുൾ പൊട്ടൽ;ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ വിളിച്ച് ജീവനുണ്ടെന്ന് ഉറപ്പ് വരുത്തുന്ന ബാങ്ക് നടപടി പ്രതിഷേധാർഹം. മുഹമ്മദലി ബാബു.

തേഞ്ഞിപ്പലം: വയനാട് ഉരുൾ പൊട്ടലിനെ തുടർന്ന് എല്ലാം നഷ്ടപ്പെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ വിളിച്ച് ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പ് വരുത്തി ഇ.എം. ഐ. തെറ്റിയതിനെ കുറിച്ച് ഭീഷണിപ്പെടുത്തുന്ന സ്വകാര്യ ബാങ്കുകളുടെ നടപടി മനുഷ്യത്വ രഹിതവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയംഗം പി.എം. മുഹമ്മദലി ബാബു പറഞ്ഞു. ഉരുൾപ്പൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട് രക്ഷപ്പെട്ട് മാനസികമായി തകർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയാണ് ബാങ്ക് അടവ് തെറ്റിയിട്ടുണ്ടെന്നും പണം വേഗം അടക്കണമെന്നും അല്ലെങ്കിൽ ചെക്ക് ബൗൺസ് ആവുമെന്നും സ്വകാര്യ […]

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് വ്യക്തമല്ല, ഡിഎൻഎ പരിശോധന

  ഷിരൂരിൽ പുരുഷന്‍റെ മൃതദേഹം കടലില്‍ ഒഴുകുന്ന നിലയില്‍ കണ്ടെത്തി; സ്ഥലത്തേക്ക് തിരിച്ചതായി ഈശ്വർ മാൽപെ   ബെംഗളൂരു: ഷിരൂരിൽ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം അകനാശിനി ബാഡെയിൽ നിന്നും കടലിൽ ഒഴുകുന്ന നിലയില്‍ ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരിൽ നിന്നും 60 കിലോമീറ്റർ ചുറ്റളവിലാണ് മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച ശരീരമാണെന്നാണ് വിവരം. പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചു. ഷിരൂർ അപകടത്തിൽപ്പെട്ട അർജുൻ അടക്കമുള്ള മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ […]

ഒരു ഇ.എം.ഐയും തൽക്കാലം അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ല, കഴുകൻമാർക്ക് ഇതിലും അന്തസ് കാണും: ടി സിദ്ധിഖ്

  കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ സമ്മര്‍ദ്ദത്തിലാക്കി ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ശ്രമത്തിനെതിരെ ടി സിദ്ധിഖ് എംഎൽഎ. ഒരു ഇഎംഐയും അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കഴുകൻമാർക്ക് ഇതിലും അന്തസ്സ് കാണുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചെന്ന് ഒരാൾ സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതിക്കാരന്‍ പറഞ്ഞത്. […]

എം.സി. കമറുദ്ദീന്റെ സ്വത്ത് കണ്ടു കെട്ടി;ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ കടുത്ത നടപടികളുമായി ഇഡി; മുന്‍ എംഎല്‍എയുടെ പിടിച്ചെടുത്തത് 19.60 കോടി രൂപയുടെ സ്വത്തുക്കള്‍

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് മുൻ ചെയർമാനും മുൻ എംഎൽഎയുമായ എംസി കമറുദ്ദിൻ്റെ സ്വത്ത് കണ്ടു കെട്ടി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കമറുദ്ദീനെ കൂടാതെ കമ്പനി ഡയറക്ടർ ബോർഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താൽക്കാലികമായി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2006 ൽ ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യകമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 […]

ഉരുളെടുത്ത 29 മൃതദേഹവും 154 ശരീരഭാഗങ്ങളും ഒരുമിച്ച്‌ സംസ്കരിച്ചു.

മേപ്പാടി : വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവരായി അവശേഷിച്ചരുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. സർവമത പ്രാർത്ഥനയോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച്‌ സംസ്കരിച്ചത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച സംസ്കാര ചടങ്ങുകള്‍ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്. ചടങ്ങുകള്‍ പൂർത്തിയാക്കാൻ സജീവമായി സന്നദ്ധപ്രവർത്തകരും രംഗത്തുണ്ടായിരുന്നു. ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് അടക്കം ചെയ്തത്.. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നല്‍കിയാണ് ഓരോന്നും […]

വേങ്ങര സ്വദേശി സൗദിയിൽ വെച്ച് മരണപ്പെട്ടു

വേങ്ങര :സൗദിയിൽ വച്ച് മരണപ്പെട്ടു വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചിയേങ്ങൽ കുഞ്ഞുമുഹമ്മദ് എന്നവർ ജിദ്ദയിൽ വച്ച് മരണപ്പെട്ടു. ഇന്ന് കാലത്ത് ജിദ്ദയിൽ മരണപ്പെട്ട മലപ്പുറം വേങ്ങര കുറുവിൽ കുണ്ട് സ്വദേശി പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് എന്നവരുടെ മയ്യിത്ത് നമസ്കാരവും,കബറടക്കവും നാളെ ബുധൻ സുബ് ഹിനമസ്കാരാനന്തരം റുവൈസ് മഖ്ബറയിൽ.