കേന്ദ്ര വഖഫ് നിയമഭേദഗതിക്കുള്ള നീക്കങ്ങൾ ആശങ്കാജനകം: മന്ത്രി വി. അബ്ദുറഹിമാൻ

തിരുവനന്തപുരം:കേന്ദ്ര വഖഫ് നിയമ ഭേദഗതിക്കുള്ള നീക്കങ്ങള്‍ ഏറെ ആശങ്കാജനകമാണെന്ന് ഹജ്ജ് – വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഏകപക്ഷീയമായ നിയമഭേദഗതി നീക്കം തികച്ചും പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമിക നിയമമനുസരിച്ച് ഒരു വഖഫ് രേഖാമൂലമോ വാമൊഴിയായോ സൃഷ്ടിക്കാവുന്നതാണ്. ഇതിനെല്ലാം പിന്നില്‍ ഗൂഢലക്ഷ്യമാണ് ഉള്ളതെന്ന് വ്യക്തമാണ്. സര്‍ക്കാര്‍ ഓഡിറ്ററെ നിയമിക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരം എടുത്തുകളഞ്ഞത് ശരിയായ നടപടിയല്ല. ഈ നീക്കത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മുസ്ലീം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും […]

തർക്കത്തിനൊടുവിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ കൊണ്ടോട്ടിയിൽ; നിദ ഷഹീറിനെ അധ്യക്ഷയായി തെരഞ്ഞെടുത്തു; ലഭിച്ചത് 40 ല്‍ 32 വോട്ടുകള്‍..!

യുഡിഎഫ് ധാരണ പ്രകാരം കൊണ്ടോട്ടി നഗരസഭയിൽ ഇനി കോൺഗ്രസ് ചെയർപേഴ്‌സൺ. നീറാട് വാർഡ് കൗൺസിലർ നിത ഷഹീറിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു. കെ.പി. നിമിഷ ആയിരുന്നു എല്‍.ഡി.എഫ് സ്ഥാനാർഥി. ആകെ 40 സീറ്റുള്ള നഗരസഭയില്‍ 32 വോട്ടുകള്‍ നിദയ്ക്ക് ലഭിച്ചു. നിമിഷക്ക് ആറ് വോട്ടാണ് ലഭിച്ചത്. രണ്ടുവോട്ടുകള്‍ അസാധുവായി. നീറാട് വാർഡ് കൗണ്‍സിലർ ആയ നിദ ഷഹീർ, സംസ്ഥാനത്തെ പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ്. മുസ്‌ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നായിരുന്നു ഇന്ന് തെരഞ്ഞെടുപ്പ് […]

വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹർജി തള്ളി; ഹർജിക്കാരൻ 25000 ദുരിതാശ്വാസ നിധിയിലേക്ക് പിഴയടക്കണം

വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹർജി തള്ളി; ഹർജിക്കാരൻ 25000 ദുരിതാശ്വാസ നിധിയിലേക്ക് പിഴയടക്കണം   കൊച്ചി: വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും കാസർകോട്ടെ അഭിഭാഷകനുമായി സി ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ കോടതി നിർദേശിച്ചു.   ഹർജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹർജിക്കാരനോട് ആരാഞ്ഞു. വയനാട് […]

വയനാട്ടിലേത് ഭൂചലനമെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല : ആളുകളെ ഒഴിപ്പിക്കുന്നു : ജാഗ്രത !

കൽപ്പറ്റ : വയനാട്ടിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ ഉണ്ടായ സംഭവത്തിൽ ആശങ്ക. നെന്‍മേനി പഞ്ചായത്തിലെ അമ്പുകുത്തിമല, പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടത്. ഇന്നു രാവിലെ 10.15 ഓടെയാണ് സംഭവം. നെന്‍മേനി പഞ്ചായത്തിലെ അമ്പുകുത്തി, പാടിപ്പറമ്പ്, അമ്പുകുത്തി, മാളിക, പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല ഭാഗത്ത് മേല്‍മുറി, മൂരിക്കാപ്പ്, സേട്ടുകുന്ന്, ചെന്നലായ്കവല എന്നിവിടങ്ങളിലാണ് ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞത്. അതേ സമയം, ഭൂകമ്പ മാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല. […]

വയനാട്ടിലെത്തിയ മോഹന്‍ലാലിനും സൈന്യത്തിനും എതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍; യൂട്യൂബര്‍ ‘ചെകുത്താനെതിരെ’ കേസ്

വയനാട്ടിലെത്തിയ മോഹന്‍ലാലിനും സൈന്യത്തിനും എതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍; യൂട്യൂബര്‍ ‘ചെകുത്താനെതിരെ’ കേസ്   വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയ യൂട്യൂബര്‍ക്കെതിരെ കേസ്. ചെകുത്താന്‍ എന്ന അക്കൗണ്ടിലൂടെ പ്രസിദ്ധനായ തിരുവല്ല സ്വദേശി അജു അലക്‌സിനെതിരെയാണ് കേസെടുത്തത്. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ധിഖ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പരാതിയ്ക്ക് ആധാരമായ വിഡിയോ ഇയാള്‍ പോസ്റ്റ് ചെയ്യുന്നത്. ദുരന്തഭൂമിയില്‍ യൂണിഫോമിട്ട് മോഹന്‍ലാല്‍ എത്തിയതെന്തിന് […]

ദുരന്തഭൂമിയില്‍ ഇന്ന് ജനകീയ തിരച്ചില്‍ : കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്ന് ജനകീയ തിരച്ചില്‍. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്ന പ്രദേശവാസികളെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ നടത്തുക. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ ആറുമേഖലകളിലായി തിരിച്ചാണ് തിരച്ചില്‍. ദുരന്തത്തിന് ഇരകളായവരില്‍ ഇതില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ ഇവിടെയെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരും മറ്റു സംഘങ്ങളും ഇവരോടൊപ്പം ഉണ്ടാവും. പ്രദേശത്തുനിന്ന് കാണാതായ 131 പേര്‍ക്കായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് നേരത്തേ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, ബന്ധുക്കളുടെയും പ്രദേശവാസികളുടെയും കൂടി അഭിപ്രായം […]

അമുസ്ലിംകളെയും മുസ്ലീം സ്ത്രീകളെയും വഖഫ് ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തും; ഭേദഗതി ബില്‍ പാര്‍ലമെന്റില്‍

ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നതിനെതിരെ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. ബില്ലിന്മേലുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിക്കുന്നതിനിടെയാണു ചോദ്യങ്ങൾ ഉയർന്നത്. ബില്ലിനെ എതിർക്കുന്ന ഇന്ത്യാ സഖ്യ നേതാക്കൾ ക്ഷേത്രഭരണത്തിൽ മുസ്ല‌ിംകളെ ഉൾപ്പെടുത്താറുണ്ടോ എന്നു ചോദിച്ചായിരുന്നു പ്രതിഷേധിച്ചത്. ഭരണഘടനയുടെ ശക്ത‌മായ ലംഘനമാണു നടക്കുന്നതെന്നു കേരളത്തിൽനിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എൻ.കെ.പ്രേമചന്ദ്രനും പറഞ്ഞു. മതസ്വാതന്ത്യ്രത്തിനും ഫെഡറൽ സംവിധാനത്തിനുമെതിരെയുള്ള ആക്രമണമാണെന്നു കെ.സി.വേണുഗോപാലും അറിയിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിൽ മുസ്ലിംകളെ ഉൾപ്പെടുത്താറുണ്ടോയെന്നു കെ.സി.വേണുഗോപാൽ ചോദിച്ചു. ബില്ലിനെ എതിർത്ത സമാജ്‌വാദി പാർട്ടി […]

  • 1
  • 2