മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം; ബുധൻ വരെ കടലിൽ പോകരുത്

തിരുവനന്തപുരം : ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ആ​ഗസ്ത് 11 മുതൽ പതിനാല് വരെ  മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. പ്രത്യേക ജാഗ്രതാ നിർദേശം […]

വയനാട് ദുരന്തഭൂമിയിൽ പ്രധാനമന്ത്രി; ആദ്യം സന്ദർശനം നടത്തിയത് വെള്ളാർമല സ്കൂളിൽ; കുട്ടികളുടെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ചു

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തി. മോദി ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്കാണ്. ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി സ്കൂൾ കാണണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. സ്കൂളിന്റെ പരിസരത്തെ തകർന്ന വീടുകളും മോദി കണ്ടു. കുട്ടികൾക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്നും മോദി ചോദിച്ചു. എത്ര കുട്ടികൾ […]

ബംഗ്ലാദേശിൽ സുപ്രിം കോടതി വളഞ്ഞ് വിദ്യാർഥികൾ, ചീഫ് ജസ്റ്റിസിനെ കൊണ്ട് രാജിവയ്പ്പിച്ചു

ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു. ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീംകോടതി വളഞ്ഞിരുന്നു. സര്‍ക്കാരുമായി ആലോചിക്കാതെ ഫുള്‍ കോര്‍ട് വിളിച്ചതാണ് വിളിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്. യോഗം വിളിച്ചതിന് പിന്നാലെ ഉബൈദുൾ ഹസൻ രാജിവച്ച് പുറത്തുപോകണമെന്ന് വിദ്യാർഥി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം ആളിപ്പടർന്നത്. കഴിഞ്ഞ വർഷമാണ് ഹസൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. സുപ്രിം കോടതിയിൽ നിന്ന് ഒളിച്ചോടിയ ചീഫ് ജസ്റ്റിസ് ഉബൈദുൾ ഹസൻ രാജി പ്രഖ്യാപിക്കുകയും ചെയ്തു. […]

വളര്‍ത്തുനായ മാന്തിയത് കാര്യമാക്കിയില്ല; പേ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു

നെടുമങ്ങാട് പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെന്തുപ്പൂർ സ്വദേശി ജയ്‌നി (44) ആണ് മരിച്ചത്. വളർത്തു നായ രണ്ടര മാസം മുൻപ് മകളെ കടിക്കുകയും ജയ്നിയുടെ കയ്യിൽ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മകൾക്ക് അന്ന് തന്നെ വാക്സിൻ എടുത്തിരുന്നു. എന്നാൽ കയ്യിൽ നായ മാന്തിയത് കാര്യമാക്കുകയോ വാക്സിൻ എടുക്കുകയോ ചെയ്തില്ല. ഒരു മാസത്തിന് ശേഷം നായ ചത്തു. മൂന്ന് ദിവസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അടുത്ത ദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ജനറൽ ആശുപത്രിയിലേക്കും […]

നിപ്പ ബാധിച്ചത് മൃഗങ്ങളിൽ നിന്നല്ലെന്ന്; വെളിപ്പെടുത്തലുമായി റിപ്പോർട്ട്; പരിശോധിച്ചത് പഴവർഗങ്ങളുടെ അടക്കം 98 സാംപിളുകൾ..!

മലപ്പുറം : പാണ്ടിക്കാട് പഞ്ചായത്തിൽ നിപ്പ് ബാധിച്ചതു മൃഗങ്ങളിൽ നിന്നല്ലെന്നു കണ്ടെത്തൽ. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റ‌ിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ (എസ്ഐഎഡി) വിദഗ്ധ സംഘവും ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഓർഡിനേറ്ററുടെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി നിപ്പ സ്‌ഥിരീകരണത്തിനു ശേഷം രോഗബാധിത പ്രദേശം സന്ദർശിച്ച് വളർത്തുമൃഗങ്ങളിൽനിന്ന് സാംപിളുകൾ ശേഖരിച്ചിരുന്നു. സാംപിളുകൾ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയച്ചു. അവിടെ നടത്തിയ പരിശോധനയിൽ അവയിലൊന്നും നിപ്പ് വൈറസിന്റെ സാന്നിധ്യം […]

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി; നിർമ്മിക്കുന്ന വീടുകൾക്ക് മുന്നിൽ കേന്ദ്ര പരസ്യം നിർബന്ധം

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകളിൽ ലോഗോ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി തോഖൻ സാഹു രാജ്യസഭയെ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാല് വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് കേന്ദ്രസർക്കാർ നൽകുന്ന ഭവന നിർമ്മാണ സഹായമാണ് പ്രധാനമന്ത്രി ആവാസ് യോജന. ചേരി പുനർവികസനത്തിന് ഒരു ലക്ഷം രൂപയും സ്വന്തമായി വീട് നിർമിക്കുന്ന ഗുണഭോക്താക്കൾക്ക് 1.5 ലക്ഷം രൂപയും വീട് വെക്കാൻ വായ്പയെടുക്കുന്നവർക്ക് സബ്‌സിഡിയായി 2.67 ലക്ഷം രൂപയും ഉൾപ്പെടുന്നതാണ് സഹായം. […]

സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ നാലു മരണം.

റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ നാലു മരണം. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസിൻറ മകൻ ജോയൽ തോമസും (28) ഒരു ഉത്തർപ്രദേശ് സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരും മരിച്ചത്. അൽബാഹയിൽനിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇവൻറ് മാനേജ്മെൻറ് കമ്പനിയുടെ വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഇവൻറ് മാനേജ്മെൻറ് സ്ഥാപനത്തിലെ ജീവനക്കാരാണ്. ഒരു പരിപാടി കഴിഞ്ഞ് സാധാനസാമഗ്രികളുമായി മടങ്ങുമ്പോൾ വാഹനം റോഡിൽനിന്ന് തെന്നിമാറി കൊക്കയിലേക്ക് […]

തുമ്പ ചെടി കൊണ്ടുള്ള തോരൻ കഴിച്ച യുവതി മരിച്ചു

തുമ്പച്ചെടി തോരൻ വെച്ചു കഴിച്ച യുവതി മരിച്ചു. ചേർത്തല എക്സ്റേ കവലക്കുസമീപം ദേവീ നിവാസില്‍ നാരായണന്‍റെ ഭാര്യ ജെ.ഇന്ദുവാണ് (42) മരിച്ചത്. യൂനിയൻ ബാങ്ക് റിട്ട. മാനേജർ ജയാനന്ദന്‍റെയും ഭാര്യ മീരാഭായിയുടെയും മകളാണ്. വ്യാഴാഴ്ച രാത്രിയാണ് ഔഷധച്ചെടിയെന്ന് കരുതി തുമ്പച്ചെടി ഉപയോഗിച്ച്‌ തയാറാക്കിയ തോരൻ കഴിച്ചത്. തുടർന്നാണ് അസ്വസ്ഥത ഉണ്ടായതെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ച മൂന്നിന് ചേർത്തല സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് ആറരയോടെ മരിച്ചു. തോരൻ കഴിച്ച […]

അരമണിക്കൂര്‍ യാത്ര ഇനി മൂന്നര മിനിട്ടായി കുറയും; ഈ പാലം കേരളത്തിന് വലിയ ആശ്വാസം!

കേരളത്തിന് ഏറെ പ്രയോജനപ്പെടുന്ന പ്രധാനപ്പെട്ട ഒരു മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ആത്തുപ്പാലം മുതല്‍ ഉക്കടം ടൗണ്‍വരെയുള്ള ഗതാഗതക്കുരുക്കിന് ഇതോടെ ശമനം. ഉക്കടം മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്രക്കാര്‍ നേരിടുന്ന ദുരിതത്തിനാണ് ഇതോടെ അവസാനമാകുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ മേല്‍പ്പാലത്തിലൂടെ അദ്ദേഹം യാത്രനടത്തി. പാലത്തിന്റെ 96 ശതമാനത്തോളം നിര്‍മാണമാണ് പൂര്‍ത്തിയായത്. പാലത്തിനു മുകളില്‍ 40 കിലോമീറ്ററും റാംപില്‍ 30 കിലോമീറ്ററുമാണു വേഗപരിധി. ശരാശരി അരമണിക്കൂറാണ് ആത്തുപ്പാലം മുതല്‍ […]

മാലിന്യം പൈപ്പിലൂടെ ഓടയിലേക്കൊഴുക്കി; കൊണ്ടോട്ടിയിൽ ഹോട്ടലിനെതിരെ നടപടി

കൊണ്ടോട്ടി:മാലിന്യം പൈപ്പ് ലൈനിലൂടെ ഓടയിലൊഴുക്കിയ കൊണ്ടോട്ടിയിലെ പ്രമുഖ ഹോട്ടലിനെതിരെ നടപടി. ദേശീയപാത ബൈപാസിലുള്ള സ്വകാര്യ ഹോട്ടല്‍ നഗരസഭ അധികൃതരെത്തി അടപ്പിച്ചു. മലിനജലവും മാലിന്യവും ഓടയില്‍ ഒഴുക്കിയതിന് പിഴ ചുമത്തുമെന്നും കുറ്റകൃത്യത്തിന്റെ വ്യാപ്തി പരിശോധിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭാധ്യക്ഷ നിത ഷഹീറും സ്ഥലത്തെത്തിയിരുന്നു. നഗരത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഓടകളുടെ സ്ലാബുകള്‍ തുറന്ന് നടക്കുന്ന ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നതിനിടെയാണ് സംഭവം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹോട്ടലിനു മുന്നിലെ ടാങ്കില്‍നിന്ന് ഓടയിലേക്ക് പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച നിലയിലായിരുന്നു. […]

  • 1
  • 2