എസ് ഡി പി ഐ ഓഫീസുകൾ ഉദ്ഘാടനം ചെയ്തു.

താനൂർ : എസ് ഡി പി ഐ താനൂർ മുനിസിപ്പൽ വെസ്റ്റ് ഈസ്റ്റ് മേഖല കമ്മിറ്റി ഓഫീസുകൾ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മേഖല ഓഫീസ് അട്ടത്തോട് ജില്ലാ വൈസ് പ്രസിഡന്റ് അരീക്കൻ ബീരാൻകുട്ടിയും, വെസ്റ്റ് മേഖല ഓഫീസ് താനൂർ ടൗൺ പാലത്തിന് സമീപം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ കെ അബ്ദുൽ മജീദ് മാസ്റ്ററും ഉദ്ഘാടനം നിർവഹിച്ചു. താഴെ കിടയിൽ പാർട്ടി പ്രവർത്തനങ്ങൾ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് മാസങ്ങൾക്ക് മുൻപാണ് താനൂർ മുനിസിപ്പൽ പരിധിയിൽ രണ്ട് മേഖല […]

കേരളം ഒറ്റയ്ക്കല്ല, രാജ്യം ഒപ്പമുണ്ട്; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും […]

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

മലപ്പുറം: മേൽമുറി മച്ചിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. താനൂർ സ്വദേശിയായ നബീൽ (24) ആണ് മരണപ്പെട്ടത്.

വിങ്ങിപ്പൊട്ടി ദുരന്തബാധിതര്‍; ക്യാമ്പിലുള്ളവരെ ആശ്വസിപ്പിച്ച്‌ പ്രധാനമന്ത്രി

മേപ്പാടി : ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മേപ്പാടിയിലെ സെന്‍റ് ജോസഫ് സ്കൂളില്‍ പ്രവർത്തിക്കുന്ന ക്യാമ്പ് സന്ദര്‍ശിച്ച മോദി ദുരന്തബാധിതരായ 12 പേരെ നേരിട്ടു കണ്ടു. മുഹമ്മദ് ഹാനി, ഹര്‍ഷ, ശറഫുദീന്‍, ശ്രുതി, ജിഷ്ണു, നസീമ, സുധാകരന്‍, പവിത്ര തുടങ്ങിയവരെയാണ് മോദി കണ്ടത്. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ദുരന്തബാധിതര്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖമടക്കം പ്രധാനമന്ത്രിയോട് പങ്കുവച്ചത്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ പ്രധാനമന്ത്രി തോളത്ത് തട്ടി ആശ്വസിപ്പിച്ചു. ഇതിന് പിന്നാലെ ഇവിടെനിന്ന് ഇറങ്ങിയ പ്രധാനമന്ത്രി […]

കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ആഗസ്ത് 13 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് സ്വകാര്യ കാലാവസ്ഥ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടുള്ളത്. ആഗസ്ത് 12ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ആഗസ്ത് […]

കായലില്‍ കാല്‍ വഴുതി വീണ് നിലമ്പൂർ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

നിലമ്പൂർ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എറണാകുളത്ത് കായലില്‍ മുങ്ങി മരിച്ചത് നാടിനെ ദുഃഖത്തിലാഴ്ത്തി. നിലമ്പൂർ ചന്തക്കുന്ന് സ്വദേശി മുതിരപറമ്ബന്‍ ഫിറോസിന്‍റെയും ചാലിയാര്‍ പഞ്ചായത്തിലെ മൈലാടി സ്വദേശി പഞ്ചളി മുംതാസിന്‍റെയും മകള്‍ ഫിദ (16)യാണ് മരിച്ചത്. കായലില്‍ കാല്‍ വഴുതി വീണതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ ഫിദയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതാവിനൊപ്പം മാലിന്യം കളയാന്‍ പോയപ്പോള്‍ ഫിദ കാല്‍ വഴുതി കായലില്‍ വീഴുകയായിരുന്നു. മത്സ്യകച്ചവടം നടത്തിയിരുന്ന ഫിറോസ് കുറച്ച്‌ നാളുകളായി കുടുംബസമേതം എറണാകുളത്ത് വാടക വീട്ടില്‍ താമസിച്ച്‌ […]

ബസ്സിൽ നിന്നും വീണ ജീവനക്കാരൻ മരണപ്പെട്ടു

കോട്ടക്കൽ : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ ഡോറിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. മലപ്പുറം കൊളത്തൂർ സ്വദേശി മൻസൂർ (30)ആണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു മരണം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിൽ ആയിരുന്നു അപകടം. കോട്ടക്കൽ നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്നു അറഫാ ബസ്സിൽ നിന്ന് മൻസൂർ താഴെ വീഴുകയായിരുന്നു.  

മുണ്ടക്കെെ ദുരന്തം : സ്വന്തം നിലയിൽ അഞ്ച് വീടുകൾ വെച്ച് നൽകുമെന്ന് രമേശ് ചെന്നിത്തല

വയനാട് ദുരിത ബാധിതർക്ക് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളിൽ അഞ്ചെണ്ണം സ്വന്തം നിലയിൽ നിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവും ചില യുഡിഎഫ് എംഎൽഎമാരും ഇതേ ആഗ്രഹം പങ്കുവെച്ചിരുന്നു. എന്നാൽ വീട് വെക്കാനുള്ള സ്ഥലം നൽകുമോയെന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നൗ​ഫ​ലി​ന് കൈ​ത്താ​ങ്ങു​മാ​യി പ്ര​വാ​സി​ക​ൾ; നൗ​ഫ​ലി​നെ പൂ​ർ​ണ​മാ​യി ഏ​റ്റെ​ടു​ക്കു​മെ​ന്ന് കെ.​എം.​സി.​സി

മ​സ്ക​ത്ത്: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കു​ടും​ബ​ത്തി​ലെ 11 അം​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ഒ​മാ​നി​ലെ ജാ​ലാ​ൻ ബ​നീ ബു​ആ​ലി​യി​ൽ പ്ര​വാ​സം ജീ​വി​തം ന​യി​ക്കു​ന്ന മു​ണ്ട​ക്കൈ സ്വ​ദേ​ശി ക​ള​ത്തി​ങ്ക​ൽ നൗ​ഫ​ലി​ന് കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​നി​ലെ പ്ര​വാ​സി​ക​ൾ. ഇ​ദ്ദേ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ ഒ​മാ​നി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും ഒ​രേ​മ​ന​സ്സോ​ടെ മു​ന്നോ​ട്ട് വ​രുക​യാ​ണ്. സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി പ​ല​രും വ​രു​ന്നു​ണ്ടെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത് മ​സ്ക​ത്ത് കെ.​എം.​സി.​സി​യാ​ണ്. ദു​ര​ന്ത​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട നൗ​ഫ​ലി​നെ പൂ​ർ​ണ​മാ​യി ഏ​റ്റെ​ടു​ക്കു​മെ​ന്ന് കെ.​എം.​സി.​സി മ​സ്ക​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഈ​സ് അ​ഹ​മ​ദ് […]

അർജുനായുള്ള തെരച്ചിൽ; ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നു, ദൗത്യം തുടങ്ങുന്നതിൽ ഉടൻ തീരുമാനം: അഷ്‌റഫ്‌ എംഎൽഎ

ബെം​ഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ വീണ്ടും തുടങ്ങുന്നതിൽ 2 ദിവസത്തിനകം തീരുമാനം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എകെഎം അഷ്‌റഫ്‌ എംഎൽഎ അറിയിച്ചു. നേവിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. നിലവിൽ 4 നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയിൽ ആയാൽ ദൗത്യം വീണ്ടും തുടങ്ങാം എന്നാണ് കരുതുന്നതെന്ന് എകെഎം അഷ്‌റഫ്‌ എംഎൽഎ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പുഴയുടെ […]

  • 1
  • 2