കൊളപ്പുറത്ത് കാണാതായ ആളെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി : AR നഗർ കൊളപ്പുറത്ത് കാണാതായ ആളെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി കാടേങ്ങൽ മുസ്തഫ (63) വയസ്സ് എന്ന ആളാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.30 മുതൽ മിസ്സിംഗ് ആയിരുന്നു
തിരൂരങ്ങാടി : AR നഗർ കൊളപ്പുറത്ത് കാണാതായ ആളെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി കാടേങ്ങൽ മുസ്തഫ (63) വയസ്സ് എന്ന ആളാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.30 മുതൽ മിസ്സിംഗ് ആയിരുന്നു
വയനാട് : ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച തൃശ്ശൂരിലെ പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താന്‍ അനുമതി നല്‍കിയത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പുലിക്കളി വേണ്ടെന്നുവച്ച തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ പുലിക്കളി സംഘങ്ങള്‍ ഉയര്‍ത്തിയത്. ഇതോടെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തേടി തദ്ദേശ വകുപ്പ് മന്ത്രിക്ക് […]
ദീപാവലി, ഓണം തുടങ്ങിയ ഉത്സവ സീസണുകളില്‍ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകളില്‍ 25 ശതമാനം വരെ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന ആഭ്യന്തര റൂട്ടുകളിലെ ദീപാവലിയിലെ തിരക്ക് ലക്ഷ്യമിട്ട് വണ്‍-വേ ടിക്കറ്റ് നിരക്കുകളില്‍ ശരാശരി 10 മുതല്‍ 15 ശതമാനവും ഓണം ലക്ഷ്യമിട്ട് കേരളത്തിലെ നഗരങ്ങളിലേക്കുള്ള ചില വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് 20 മുതല്‍ 25 ശതമാനം കൂടുന്നതുമായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 5 വരെയുള്ള കാലയളവില്‍ ഡല്‍ഹി-ചെന്നൈ റൂട്ടില്‍ നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റിനുള്ള ശരാശരി […]
കൊണ്ടോട്ടി : ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട അയവാസികളായ വിദ്യാർത്ഥികളുടെ വേർപാടിൽ വിതുമ്പി നാട്. കോഴിക്കോട് കല്ലായി വട്ടാംപൊയിലിൽ ഇന്നലെ വൈകിട്ട് ആറ്‌മണിയോ ടെയാണ് അപകടം. ബൈക്ക് യാത്രക്കാരായ കൊണ്ടോട്ടി കോടങ്ങാട്, ഇളനീർക്ക മഞ്ഞപുലത്ത് മുഹമ്മദ് അലിദ്(18), കോച്ചാംപള്ളി അമീർ അലിയുടെ മകൻ സാബിത്(21) എന്നിവരാണ് വീട്ടിലേക്കുള്ള യാത്രയിൽ മരിച്ചത്. ഇരുവരുടെയും മയ്യിത്തുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കൊണ്ടോട്ടിയിൽ എത്തിച്ചു. ഉച്ചക്ക് 02:30 ന് കൊണ്ടോട്ടി കോടങ്ങാട് മഹല്ല് ജുമാമസ്ജിദിൽ വെച്ച് […]
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളിൽ നിന്ന് എടുക്കും. വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എല്ലാവരും മരിച്ച കുടുംബങ്ങൾ, കുടുംബനാഥൻ മരിച്ച കുടുംബങ്ങൾ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന ശുപാർശയാണ് നൽകുക. വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാൻ സമിതിക്ക് അധികാരമില്ല. കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ […]
കൊച്ചി: സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ വലിയ ലൈംഗിക ചൂഷണം നടക്കുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലടങ്ങിയ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമറിയിച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലായിരുന്നെന്ന് തെളിഞ്ഞെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ആ പോരാട്ടത്തിന്റെ ഭാഗമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സിനിമാ വ്യവസായത്തില്‍ ലിംഗഭേദം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തില്‍ ഇതാദ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് കുറിപ്പ്. സ്ത്രീകള്‍ക്ക് അന്തസ്സോടെ തൊഴില്‍ ചെയ്യാനാകുന്ന ഒരു ഇടമായി സിനിമാ മേഖലയെ […]
വയനാട് : ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണം. കടബാധ്യത സർക്കാർ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ല. ബാങ്കുകൾക്ക് തന്നെ അത് വഹിക്കണം. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും മാതൃകാ പരമായ നടപടികൾ സ്വീകരിക്കണമെന്നും എസ്എൽബിസി (ബാങ്കേഴ്സ് സമിതി)യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൃഷിഭൂമിയുടെ രൂപം തന്നെ മാറിയിരിക്കുന്ന […]
മലയാള സിനിമാ ലോകത്ത് വൻ ലൈംഗിക ചൂഷണം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആദ്യ വരി പോലും ഞെട്ടിക്കുന്നതാണ്. ‘ആകാശം മനോഹരമാണ്, ഉപ്പ് പോലും പഞ്ചസാരയായി തോന്നാം’ എന്നാണ് ആദ്യ വരികൾ. സിനിമ മേഖലയിൽ വ്യാപക ലൈംഗീക ചൂഷണം. ക്രിമിനലുകൾ സിനിമ മേഖലകൾ നിയന്ത്രിക്കുന്നു. അവസരം ലഭിക്കാൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്നുവെന്ന മൊഴി റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിൽ കാസ്റ്റിങ് കൌച്ച് വ്യാപകം. 43 പേരാണ് കമ്മിറ്റിക്ക് മൊഴി നൽകിയത്. സഹകരിക്കുന്ന നടികൾക്ക് കോഡ് പേരുകൾ, സഹകരിക്കാത്തവരെ ഒഴുവാക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള ഹര്‍ജികള്‍ കോടതി തള്ളുകയും പിന്നീട് മാറ്റുകയും ചെയ്ത […]
മുംബൈ: പല തരത്തിലുള്ള വ്യാജന്മാരെ വിപണിയില്‍ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ നിറയുന്നത് വ്യത്യസ്തത നിറഞ്ഞ ഒരു വ്യാജനാണ്. സിമൻ്റ് കൊണ്ട് നിര്‍മ്മിച്ച വ്യാജ വെളുത്തുള്ളിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. വീടിന് പുറത്തുള്ള ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷ് പാട്ടീലിന്റെ ഭാര്യ 250 ഗ്രാം വെളുത്തുള്ളി വാങ്ങിയിരുന്നു. വെളുത്തുള്ളി തൊലി കളയാന്‍ ശ്രമിച്ചപ്പോളാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. വെളുത്തുള്ളി സൂഷ്മമായി പരിശോധിച്ചപ്പോള്‍ ഇത് സിമന്റുകൊണ്ടാണ് […]