ദേശീയപാതയുടെ നിർമ്മാണത്തിനായി തീർത്ത കാനയിൽ ബൊലേറോ തലകീഴായി മറിഞ്ഞു

കൊച്ചി : ധനുഷ്കോടി ദേശീയപാതയിൽ തലക്കോടിന് സമീപം പുത്തൻകുരിശിൽ വാഹനാപകടം. അടിമാലി സ്വദേശിയുടെ ബൊലോറോ ജീപ്പ് റോഡ് നവീകരണത്തിനായി കുഴിച്ച കാനയിൽ തലകീഴായി മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.മറിഞ്ഞ ഉടനേ തന്നെ നാട്ടുകാർ ഡ്രൈവറെ രക്ഷപ്പെടുത്തി.

ആകാശത്ത് ഇന്ന് ചാന്ദ്രവിസ്മയം; സൂപ്പർമൂണും ബ്ലൂ മൂണും ദൃശ്യമാകും

ന്യൂഡല്‍ഹി: ഇന്ന് (തിങ്കൾ) രാത്രി തെളിഞ്ഞ ആകാശത്തേയ്ക്ക് നോക്കിയാല്‍ വളരെ അപൂര്‍വ്വമായി മാത്രം കാണാന്‍ സാധിക്കുന്ന ചാന്ദ്രവിസ്മയം നേരില്‍ കാണാം. സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം തിങ്കളാഴ്ച ഇന്ത്യന്‍ സമയം 11:56 ന് ആകാശത്ത് ദൃശ്യമാകും. സൂപ്പര്‍മൂണ്‍ മൂന്ന് ദിവസത്തോളം ആകാശത്ത് കാണാന്‍ കഴിയും.  

കാണ്മാനില്ല

വെന്നിയൂർ : മുഹമ്മദ് ഷമീൽ (15) വയസ്സ് എന്ന കുട്ടിയെ 18-8-2024 ഇന്ന് ഞായറാഴ്ച വൈകുന്നേരം മുതൽ കാണ്മാനില്ല. ആരെങ്കിലും ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ അറിയുകയാണെങ്കിൽ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക. സമീർ : +918907126283 കോയ : +919544816687

അർജുൻ്റെ വീട്ടിൽ ഈശ്വർ മൽപെ ഇന്നെത്തും, കുടുംബത്തെ കാണും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഇന്ന് സന്ദർശിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തിൻ്റെ ആവശ്യ പ്രകാരം പലതവണ ഗംഗവലി പുഴയിൽ ഇറങ്ങി മൽപെ തെരച്ചിൽ നടത്തിയിരുന്നു. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച പുഴയിൽ ഇറങ്ങിയ ഈശ്വർ മൽപെയ്ക്കും സംഘത്തിനും കാഴ്ച പരിധി പൂജ്യം ആയതിനാൽ തിരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു. ഗോവയിൽ […]

ഓൺലൈൻ തട്ടിപ്പ്; കൊടിഞ്ഞി സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷത്തിലേറെ രൂപ

തിരൂരങ്ങാടി : ഓൺലൈൻ തട്ടിപ്പിൽ കൊടിഞ്ഞി സ്വദേശിയായ യുവാവിന് 20 ലക്ഷത്തിലേറെ രൂപ നഷ്ടമായി. ബി.ആർ.പി ഫണ്ട് എന്ന ആപ്പ് വഴി പല തവണകളായി പണം നിക്ഷേപിച്ച കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പാലക്കാട്ട് മുഹമ്മദ് ഫായിസിനാണ് തുക നഷ്ടപ്പെട്ടത്. 20,76,620 രൂപയാണ് യുവാവിന് നഷ്ടമായത്. വലിയ ലാഭം വാഗ്ദാനം ചെയ്ത് പറഞ്ഞ കാലാവധിയും കഴിഞ്ഞു നിക്ഷേപിച്ച പണം പോലും തിരികെ ലഭിക്കാതെ വന്നതോടെ യുവാവ് തിരൂരങ്ങാടി പൊലീസിൽ പരാതിനൽകുകയായിരുന്നു.2024 ജൂൺ 21-നാണ് യുവാവ് ആപ്പ് വഴി […]

മുണ്ടക്കൈ ദുരന്തബാധിതരിൽനിന്ന് ഇ.എം.ഐ പിടിക്കരുത്; ലീഡ് ബാങ്കിനു കത്തയച്ച് ജില്ലാ കലക്ടർ

വയനാട്: മുണ്ടക്കൈ ദുരന്തബാധിതരിൽ നിന്ന് ഇ.എം.ഐ പിടിക്കരുതെന്ന് ജില്ലാ കലക്ടർ. ഇക്കാര്യം ആവശ്യപ്പെട്ട് ലീഡ് ബാങ്കിന് ജില്ലാ കലക്ടർ കത്തയച്ചു. ദുരന്തബാധിതർക്ക് നൽകിയ തുകയിൽ നിന്ന് ബാങ്ക് വായ്പ്പയുടേയും മറ്റും തുക കട്ട് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും 2024 ജൂലൈ 30ന് ശേഷം ഇന്നേ ദിവസം വരെ ഇത്തരത്തിൽ കട്ട് ചെയ്ത തുക തിരിച്ച് നൽകണമെന്നുമാണ് കലക്ടർ ഉത്തരവിട്ടത്. ദുരിതാശ്വാസ ധനത്തിൽ നിന്ന് ബാങ്കുകൾ പണം പിടിക്കുന്നതായ വാർത്തയെ തുടർന്നാണ് നടപടി.

  • 1
  • 2