പെൻഷൻ മസ്റ്ററിങ് അവസാനിക്കുന്നു; ജില്ലയിൽ ഇനിയും പൂർത്തിയാക്കാനുള്ളത് 57,928 ഗുണഭോക്താക്കള്‍

സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗിന് ഒരുമാസം മാത്രം ശേഷിക്കേ ജില്ലയില്‍ പൂർത്തിയാക്കാനുള്ളത് 57,928 ഗുണഭോക്താക്കള്‍. സെപ്തംബർ 30നകം മസ്റ്ററിംഗ് നടത്താത്തവർക്ക് പെൻഷൻ നഷ്ടപ്പെടും. ജൂണ്‍ 25ന് തുടങ്ങി ആഗസ്റ്റ് 24 വരെ ആയിരുന്നു നേരത്തെ മസ്റ്ററിംഗിന് അനുവദിച്ച സമയപരിധി. നിരവധിപേർ പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ സർക്കാർ സമയ പരിധി നീട്ടുകയായിരുന്നു. ഇനി നീട്ടിയേക്കില്ലെന്നാണ് വിവരം. സംസ്ഥാനത്ത് പെൻഷൻ മസ്റ്ററിംഗ് നടത്താനുള്ളവരില്‍ രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ലയാണ്. 5,28,808 പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുമ്ബോള്‍ ഇന്നലെ വരെ 4,70,880 […]

ജനങ്ങളെ കൈവിടാതെ ബിഎസ്‌എൻഎല്‍, 91 രൂപയ്ക്ക് 60 ദിവസം വാലിഡിറ്റി

കുറഞ്ഞ ചെലവിലുള്ള താരിഫ് പ്ലാനുകള്‍ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്‍.4ജി രംഗത്ത് എത്താൻ വളരെ വൈകിയെങ്കിലും സ്വകാര്യ കമ്ബനികള്‍ അടുത്തിടെ പ്രഖ്യാപിച്ച താരിഫ് നിരക്ക് വർധനവ് വിപണിയില്‍ പ്രയോജനപ്പെടുത്താനാണ് ബിഎസ്‌എൻഎല്‍ ശ്രമിച്ചുവരുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമിക്കുന്ന നിരവധി പ്ലാനുകളാണ് ബിഎസ്‌എൻഎലിന്റേതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അത്തരത്തില്‍ മറ്റൊരു പ്ലാൻ ആണ് 91 രൂപയുടെ റീച്ചാർജ് പ്ലാൻ. 60 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനില്‍ കമ്ബനി വാഗ്ദാനം […]

അര്‍ജുൻ ദൗത്യം: ഷിരൂരില്‍ വീണ്ടും തെരച്ചില്‍; ലോറിയുടെ സ്ഥാനം മാറിയോയെന്ന് കണ്ടെത്താൻ പരിശോധന

ബംഗളൂരു : കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി വീണ്ടും തെരച്ചില്‍. ഗംഗാവലി പുഴയില്‍ മാർക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാർ പരിശോധന നടത്തി. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്. പുഴയിലെ അടിയൊഴുക്കും നേവി പരിശോധിച്ചു. ലോറിയുണ്ടെന്ന് കരുതപ്പെടുന്ന ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് 4 നോട്സാണ്. അതേ സമയം, അർജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കള്‍ കർണാടക മുഖ്യമന്ത്രിയെ […]

വയനാട് ടൂറിസത്തിനു ഉണർവേകാൻ മാസ് ക്യാമ്പയിൻ: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് : വയനാട്ടിലെ ടൂറിസം വ്യവസായം പഴയനിലയിലാക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സെപ്തംബർ മാസത്തിൽ പ്രത്യേക മാസ് ക്യാമ്പയിൻ ആരംഭിക്കുമെന്നും വയനാട്ടിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിചേരുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാർക്കറ്റിംഗ് പ്രചാരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. 2021ൽ ഈ രീതിയിലുള്ള പ്രചാരണം നടത്തിയതിൻറെ ഫലമായി ബംഗളുരുവിൻറെ വാരാന്ത ടൂറിസം കേന്ദ്രമായി വയനാട് മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വയനാട് ജില്ലയിലെ പ്രകൃതി ദരന്തത്തെ തുടർന്നുണ്ടായ ടൂറിസം […]

സിനിമാ മേഖലയിലെ ചൂഷണം:പ്രത്യേക അന്വേഷണസംഘം ഇന്ന് യോഗം ചേരും

തിരുവനന്തപുരം : സിനിമാ മേഖലയിലെ ചൂഷണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം ഇന്ന് യോഗം ചേരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും അന്വേഷണപരിധിയിലുണ്ട്. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരെ അന്വേഷണസംഘം കാണും. അന്വേഷണസംഘം ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തും. വനിത ഉദ്യോഗസ്ഥരാകും ഇവരുടെ മൊഴി രേഖപ്പെടുത്തുക. പരാതിയുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. പോക്സോ കുറ്റമാണെങ്കില്‍ പരാതിയില്ലാതെയും കേസെടുക്കും. ജസ്റ്റിസ് ഹേമയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കുമെന്നാണ് വിവരം

പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ ഇല്ലാതാകണം, അമ്മ ശക്തമായ നിലപാട് എടുക്കണം: പൃഥ്വിരാജ്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന് പൃഥ്വിരാജ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകണം. ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ തിരിച്ചും നടപടി വേണം. കമ്മിറ്റിയിൽ പറയുന്ന പേരുകൾ പുറത്തുവിടണോയെന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. അമ്മയുടെ നിലപാട് ദുർബലമാണ് പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം. ഞാൻ അനുഭവിച്ചിട്ടില്ല എന്നതുകൊണ്ട് അങ്ങനെയൊരു ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ല. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്തമായ നിലപാട് എടുക്കണം. എല്ലാവരും ഒത്തുചേർന്നുള്ള സംഘടനാ […]

ദുരന്തത്തെ അതിജീവിച്ചു, കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്; മുണ്ടക്കൈ സ്കൂൾ ഇനി മേപ്പാടി കമ്യൂണിറ്റി ഹാളിൽ

ദുരന്തം താണ്ടിയെത്തിയ കുരുന്നുകൾ ഇന്ന് മുതൽ വീണ്ടും സ്കൂളിലേക്ക്. ക്ലാസ് പുനരാരംഭിക്കുമ്പോൾ ബെഞ്ചിൽ ചില സ്ഥലങ്ങൾ ഒഴിഞ്ഞുകിടക്കും. ഒരുമിച്ചു കളിച്ചും ഭക്ഷണം കഴിച്ചും മഴ നനഞ്ഞും സൈക്കിളോടിച്ചും നടന്ന കൂട്ടുകാരനെയോ കൂട്ടുകാരിയേയോ നഷ്ടമായവർ വിടവു നികത്താനാകാതെ ആ ബെഞ്ചുകളിലിരിക്കും. ഉരുൾപൊട്ടലിൽ തകർന്നുപോയ മുണ്ടക്കൈ ജിഎൽപി സ്കൂൾ ഇന്ന് മുതൽ മേപ്പാടി കമ്യൂണിറ്റി ഹാളിൽ പ്രവർത്തനം തുടങ്ങും. ഒന്നിൽ നിന്നുള്ള തുടക്കം. കുട്ടികളെ വരവേൽക്കാനായി കമ്യൂണിറ്റി ഹാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച രാത്രി തന്നെ ഹാളിന്റെ ഉൾഭാഗം മുഴുവൻ […]

ലോക സമ്പന്ന പട്ടികയിൽ നിന്നും മുകേഷ് അംബാനി താഴേക്ക്; പിന്തള്ളിയത് ആര്?

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലോകത്തിലെ സമ്പന്ന പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി ഇപ്പോൾ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആരാണ് മുകേഷ് അംബാനിയെ പിന്നിലാക്കിയത്? പ്രമുഖ അമേരിക്കൻ എഐ ചിപ്പ് മേക്കർ, എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് ആണ് മുകേഷ് അംബാനിയെയെ മറികടന്ന് 11-ാം സ്ഥാനത്തേക്ക് എത്തിയത്. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അംബാനിയുടെയും ഹുവാങ്ങിൻ്റെയും ആസ്തി 113 ബില്യൺ ഡോളറാണ്. എന്നാൽ കുറച്ച് ഡോളറുകളുടെ […]

ഹേമ കമ്മറ്റി റിപ്പോർട്ടിനു ശേഷം ഇതുവട്ടെ ആരോപണ വിധേയർ ഇവർ

  2024 ഓഗസ്റ്റ് 19ന്, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നതു മുതൽ അക്ഷരാർത്ഥത്തിൽ മലയാള സിനിമയുടെ സീൻ മാറുകയായിരുന്നു. റിപ്പോർട്ടിനു പിന്നാലെ, സിനിമയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ്‌ നിരവധി സ്ത്രീകളാണ് രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. നടന്മാർ, സംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർമാർ തുടങ്ങി സിനിമയുടെ വിവിധ മേഖലയിലുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്.   വേട്ടയാടിയവരുടെയും ചൂഷണം ചെയ്തവരുടെയുമെല്ലാം പേരുകൾ ഓരോന്നായി വെളിപ്പെടുത്തുകയാണ് മലയാള സിനിമയിലെ സ്ത്രീകൾ.   ഇതുവരെ ആരോപണവിധേയരായവർ ഇവർ     ജയസൂര്യ   നടൻ […]

സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാതെ സർക്കാർ ഒത്തുകളിക്കുന്നു -യൂത്ത് ലീഗ്

മലപ്പുറം : നാട്ടിൽ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആർ.എസ്.എസ്. നടത്തിയ കൊടിഞ്ഞി ഫൈസൽ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്ന് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. സർക്കാർ വക്കീലിനെ നിയമിക്കാത്തതിനാൽ കേസിന്റെ വിചാരണ നീണ്ടുപോകുകയാണ്. ഫൈസലിന്റെ ഭാര്യ ജെസ്‌ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്കുമുൻപ്‌ സമർപ്പിച്ച അപേക്ഷ സർക്കാർ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. അഡ്വ. കുമാരൻകുട്ടിയെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടയി ആറാഴ്ചയ്ക്കകം നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. […]

  • 1
  • 2