പരപ്പനങ്ങാടിയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മധ്യവയസ്‌കന് ദാരുണാന്ത്യം

പരപ്പനങ്ങാടി : പരപ്പനങ്ങാടി അയ്യപ്പൻകാവിൽ വന്ദേഭാരത് ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു. ചാലേരി സുബ്രമണ്യൻ ആണ് മരിച്ചത്. മൃതദേഹം ട്രോമാകെയർ വളണ്ടിയർമാരായ റാഫി ചെട്ടിപ്പടി, ഗഫൂർ തമാന എന്നിവർ ചേർന്ന് തിരൂരങ്ങാടി താലൂക്ക് ഹോസ്‌പിറ്റൽ മോർച്ചറിയിൽ എത്തിച്ചു.  

യുഎഇ പൊതുമാപ്പ്: ഇന്ത്യന്‍ പ്രവാസികള്‍ക്ക് സഹായ വാഗ്ദാനവുമായി അബുദാബിയിലെ എംബസിയും ദുബായിലെ കോണ്‍സുലേറ്റും

ദുബായ് : സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന രണ്ട് മാസത്തെ യുഎഇ വിസ പൊതുമാപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് എല്ലാവിധ സൗകര്യങ്ങള്‍ ഒരുക്കി നയതന്ത്ര സംഘവും. ഗ്രേസ് പിരീഡില്‍, സാധുവായ വിസ ഇല്ലാതെ ജീവിക്കുന്ന ആളുകള്‍ക്ക് ഒന്നുകില്‍ പുതിയ വിസകള്‍ ഉറപ്പാക്കി അവരുടെ നിയമപരമായ നില ശരിയാക്കാം അല്ലെങ്കില്‍ പിഴയില്ലാതെ രാജ്യം വിടാം. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനാണ് വിവിധ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ രാജ്യത്ത് നിന്ന് അനധികൃതമായി ഇവിടെ താമസിക്കുന്ന ഏതൊരു പ്രവാസിയും […]

യുഎഇ പൊതുമാപ്പ്; ഓണ്‍ലൈനായി നടപടികള്‍ പൂര്‍ത്തീകരിക്കാം; 14 ദിവസത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ കുടുങ്ങും

അബുദാബി : യുഎഇയില്‍ വിസ നിയമലംഘകര്‍ക്ക് അനുവദിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു ഓഫീസും സന്ദര്‍ശിക്കണമെന്നില്ല. പകരം പൊതുമാപ്പിലൂടെ പുതിയ റസിഡന്‍സ് പെര്‍മിറ്റോ എക്‌സിറ്റ് പെര്‍മിറ്റോ നേടാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ (ഐസിപി) വെബ്സൈറ്റ്, സ്മാര്‍ട്ട് ചാനലുകള്‍ എന്നിവ വഴി ഓണ്‍ലൈനായി അപേക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഒരു ഇമിഗ്രേഷന്‍ സെന്‍റര്‍ സന്ദര്‍ശിക്കാതെ തന്നെ മിക്ക ഇടപാടുകളും കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കിലും, ചില കേസുകളില്‍ അപേക്ഷകര്‍ […]

ചാപ്പനങ്ങാടി അബ്ദുൽ ഖാദർ മുസ്ലിയാർ നിര്യാതനായി

ചാപ്പനങ്ങാടി: അബുദാബി സുന്നി സെന്റർ ദീർഘകാല ഉസ്താദും പ്രവർത്തകനുമായിരുന്ന *ചാപ്പനങ്ങാടി അബ്ദുൽ ഖാദർ മുസ്ലിയാർ (72)* നിര്യാതനായി. സിറാജുൽ ഇസ്ലാം സംഘം മുൻ വൈസ് പ്രസിഡണ്ടായിരുന്നു. വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽ നിന്നാണ് ബിരുദം നേടിയത്. മക്കൾ: റഫീഖ്, നാസർ, മൻസൂർ, സഈദ്, ഷഫീഖ് എന്നിവരും രണ്ട് പെൺമക്കളുമുണ്ട് ജനാസ നിസ്കാരം രാത്രി 8:30ന് ചാപ്പനങ്ങാടി ജുമാ:മസ്ജിദിൽ വെച്ച് നടത്തപെടും.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് 1000 സ്ക്വയര്‍ഫീറ്റില്‍ വീട് നിര്‍മ്മിച്ചു നൽകും

തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും […]

വരുന്നു, പാലക്കാടും കാഞ്ഞങ്ങാട്ടും 3 വീതം പുതിയ എഫ്എം സ്റ്റേഷനുകൾ

സംസ്ഥാനത്ത് പാലക്കാടും കാഞ്ഞങ്ങാട്ടും മൂന്ന് വീതം പുതിയ എഫ്എം റേഡിയോ സ്റ്റേഷനുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. ഇതടക്കം രാജ്യത്തെ 234 പുതിയ ന​ഗരങ്ങളിൽ 730 സ്റ്റേഷനുകൾക്കായി മൂന്നാം വട്ട ഇ ലേലം നടത്താനുള്ള നിർദ്ദേശത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രസഭാ യോ​ഗം അം​ഗീകാരം നൽകി. സ്വകാര്യ എഫ്എം റേഡിയോ മൂന്നാം ഘട്ട നയപ്രകാരം 784.87 കോടി രൂപ കരുതൽ ധനത്തോടെയാണ് എഫ്എമ്മുകൾ വരുന്നത്. ചരക്കു സേവന നികുതി ഒഴികെയുള്ള മൊത്ത വരുമാനത്തിന്റെ നാല് […]

മുല്ലപ്പെരിയാർ: ഇ ശ്രീധരന്റെ നിർദേശങ്ങൾ അപ്രായോഗികം; കേരളത്തിന് തിരിച്ചടിയാകുമെന്ന് വിദഗ്ധർ

കുമളി : മുല്ലപ്പെരിയാർ അണക്കെട്ട് പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിൽ ഇ ശ്രീധരൻ പറഞ്ഞ നിർദേശങ്ങൾ അപ്രായോഗികവും കേരളത്തിന് തിരിച്ചടികൾ ഉണ്ടാക്കുന്നതുമാണെന്ന് വിദഗ്ധർ. ‘പശ്ചിമഘട്ട സംരക്ഷണവും മുല്ലപ്പെരിയാർ ഭീഷണിക്ക് പരിഹാരവും, എന്ന വിഷയത്തിൽ കോഴിക്കോട് ദേശീയ ഹിന്ദു ലീഗ് സംഘടിപ്പിച്ച സെമിനാറിൽ കേരളത്തിന് തിരിച്ചടിയുണ്ടാക്കുന്ന നിർദേശങ്ങളാണ് ഇദേഹം മുന്നോട്ടുവച്ചത്. ഈ നിർദേശങ്ങൾ തമിഴ്നാട് അംഗീകരിക്കാനും സാധ്യതയില്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് 50 വർഷം കഴിഞ്ഞ് മതിയെന്നാണ് ഇ ശ്രീധരന്റെ പ്രധാന നിർദ്ദേശം. മുല്ലപ്പെരിയാറിൽനിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണം. ഈ […]

സൗദിയിൽ സ്വദേശി പൗരനെ അടിച്ചു കൊന്ന കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

സൗദി : യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ ദൃഢമായ വസ്തു കൊണ്ട് പല തവണ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്ന പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാൻ (63) എന്നയാളെയാണ് ശിക്ഷിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ശിക്ഷ നടപ്പാക്കിയത്.  

  • 1
  • 2