അപകട ദൃശ്യങ്ങൾ പകർത്തിയാൽ പണികിട്ടും: മുന്നറിയിപ്പുമായി ഖത്തർ ജനറൽ ട്രാഫിക് വിഭാഗം
ദോഹ: അപകടങ്ങൾ ഫോണിൽ പകർത്താൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ ജനറൽ ട്രാഫിക് വിഭാഗം. രണ്ട് വർഷം തടവോ 10,000 ഖത്തർ റിയാൽ പിഴയോ ആണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയ കാലത്ത് അപകട ഫോട്ടോകൾ പകർത്തി വൈറലാകാൻ ശ്രമിക്കുന്നവരുണ്ടാകും. അല്ലെങ്കിൽ മറ്റുള്ളവരെ ബോധവത്കരിക്കാൻ ഫോട്ടോകൾ പകർത്തുന്നവരുണ്ടാകും. രണ്ടായാലും നിങ്ങളെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയാണെന്ന് ഓർമപ്പെടുത്തുകയാണ് ഖത്തർ ജനറൽ ട്രാഫിക് വിഭാഗം. മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് അവരുടെ സമ്മതമില്ലാതെയും അനധികൃതമായും കടന്നുകയറാൻ ആർക്കും അവകാശമില്ല. അപകട ഫോട്ടോകൾ […]


