സിനിമാ മേഖലയിലെ ചൂഷണം:പ്രത്യേക അന്വേഷണസംഘം ഇന്ന് യോഗം ചേരും

തിരുവനന്തപുരം : സിനിമാ മേഖലയിലെ ചൂഷണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം ഇന്ന് യോഗം ചേരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും അന്വേഷണപരിധിയിലുണ്ട്. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരെ അന്വേഷണസംഘം കാണും. അന്വേഷണസംഘം ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തും. വനിത ഉദ്യോഗസ്ഥരാകും ഇവരുടെ മൊഴി രേഖപ്പെടുത്തുക. പരാതിയുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. പോക്സോ കുറ്റമാണെങ്കില്‍ പരാതിയില്ലാതെയും കേസെടുക്കും. ജസ്റ്റിസ് ഹേമയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കുമെന്നാണ് വിവരം

പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ ഇല്ലാതാകണം, അമ്മ ശക്തമായ നിലപാട് എടുക്കണം: പൃഥ്വിരാജ്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന് പൃഥ്വിരാജ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകണം. ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ തിരിച്ചും നടപടി വേണം. കമ്മിറ്റിയിൽ പറയുന്ന പേരുകൾ പുറത്തുവിടണോയെന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. അമ്മയുടെ നിലപാട് ദുർബലമാണ് പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം. ഞാൻ അനുഭവിച്ചിട്ടില്ല എന്നതുകൊണ്ട് അങ്ങനെയൊരു ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ല. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്തമായ നിലപാട് എടുക്കണം. എല്ലാവരും ഒത്തുചേർന്നുള്ള സംഘടനാ […]

ദുരന്തത്തെ അതിജീവിച്ചു, കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്; മുണ്ടക്കൈ സ്കൂൾ ഇനി മേപ്പാടി കമ്യൂണിറ്റി ഹാളിൽ

ദുരന്തം താണ്ടിയെത്തിയ കുരുന്നുകൾ ഇന്ന് മുതൽ വീണ്ടും സ്കൂളിലേക്ക്. ക്ലാസ് പുനരാരംഭിക്കുമ്പോൾ ബെഞ്ചിൽ ചില സ്ഥലങ്ങൾ ഒഴിഞ്ഞുകിടക്കും. ഒരുമിച്ചു കളിച്ചും ഭക്ഷണം കഴിച്ചും മഴ നനഞ്ഞും സൈക്കിളോടിച്ചും നടന്ന കൂട്ടുകാരനെയോ കൂട്ടുകാരിയേയോ നഷ്ടമായവർ വിടവു നികത്താനാകാതെ ആ ബെഞ്ചുകളിലിരിക്കും. ഉരുൾപൊട്ടലിൽ തകർന്നുപോയ മുണ്ടക്കൈ ജിഎൽപി സ്കൂൾ ഇന്ന് മുതൽ മേപ്പാടി കമ്യൂണിറ്റി ഹാളിൽ പ്രവർത്തനം തുടങ്ങും. ഒന്നിൽ നിന്നുള്ള തുടക്കം. കുട്ടികളെ വരവേൽക്കാനായി കമ്യൂണിറ്റി ഹാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച രാത്രി തന്നെ ഹാളിന്റെ ഉൾഭാഗം മുഴുവൻ […]

ലോക സമ്പന്ന പട്ടികയിൽ നിന്നും മുകേഷ് അംബാനി താഴേക്ക്; പിന്തള്ളിയത് ആര്?

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലോകത്തിലെ സമ്പന്ന പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി ഇപ്പോൾ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആരാണ് മുകേഷ് അംബാനിയെ പിന്നിലാക്കിയത്? പ്രമുഖ അമേരിക്കൻ എഐ ചിപ്പ് മേക്കർ, എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് ആണ് മുകേഷ് അംബാനിയെയെ മറികടന്ന് 11-ാം സ്ഥാനത്തേക്ക് എത്തിയത്. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അംബാനിയുടെയും ഹുവാങ്ങിൻ്റെയും ആസ്തി 113 ബില്യൺ ഡോളറാണ്. എന്നാൽ കുറച്ച് ഡോളറുകളുടെ […]

ഹേമ കമ്മറ്റി റിപ്പോർട്ടിനു ശേഷം ഇതുവട്ടെ ആരോപണ വിധേയർ ഇവർ

  2024 ഓഗസ്റ്റ് 19ന്, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നതു മുതൽ അക്ഷരാർത്ഥത്തിൽ മലയാള സിനിമയുടെ സീൻ മാറുകയായിരുന്നു. റിപ്പോർട്ടിനു പിന്നാലെ, സിനിമയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ്‌ നിരവധി സ്ത്രീകളാണ് രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. നടന്മാർ, സംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർമാർ തുടങ്ങി സിനിമയുടെ വിവിധ മേഖലയിലുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്.   വേട്ടയാടിയവരുടെയും ചൂഷണം ചെയ്തവരുടെയുമെല്ലാം പേരുകൾ ഓരോന്നായി വെളിപ്പെടുത്തുകയാണ് മലയാള സിനിമയിലെ സ്ത്രീകൾ.   ഇതുവരെ ആരോപണവിധേയരായവർ ഇവർ     ജയസൂര്യ   നടൻ […]

സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാതെ സർക്കാർ ഒത്തുകളിക്കുന്നു -യൂത്ത് ലീഗ്

മലപ്പുറം : നാട്ടിൽ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആർ.എസ്.എസ്. നടത്തിയ കൊടിഞ്ഞി ഫൈസൽ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്ന് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. സർക്കാർ വക്കീലിനെ നിയമിക്കാത്തതിനാൽ കേസിന്റെ വിചാരണ നീണ്ടുപോകുകയാണ്. ഫൈസലിന്റെ ഭാര്യ ജെസ്‌ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്കുമുൻപ്‌ സമർപ്പിച്ച അപേക്ഷ സർക്കാർ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. അഡ്വ. കുമാരൻകുട്ടിയെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടയി ആറാഴ്ചയ്ക്കകം നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. […]

നടന്‍മാര്‍ക്കെതിരേ ആരോപണവുമായി വീണ്ടും മറ്റൊരു നടി രംഗത്ത്; ജയസൂര്യ; മുകേഷ്, മണിയന്‍ പിള്ള രാജു എന്നിവര്‍ ആരോപിതർ 

കൊച്ചി: ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരേ ആരോപണവുമായി നടി മിനു മുനീർ. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ഇവരിൽ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു മൂനീർ ആരോപിച്ചു. അമ്മയിൽ അംഗത്വം ലഭിക്കാൻ ഇടവേള ബാബു വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താൽപര്യത്തോടെ […]

അഞ്ചു വയസ്സുകാരനെ മറവ് ചെയ്തത് ആറിടത്ത് ; ഒരൊറ്റ ഖബറിൽ അന്തിയുറങ്ങുന്നത് ചുരുക്കമാളുകൾ…!

മേപ്പാടിയില്‍ മരണപ്പെട്ടവരില്‍ തിരിച്ചറിയപ്പെടാത്ത നിലയില്‍ മുഴുവനായോ, ഭാഗികമായോ കണ്ടെത്തിയ മൃതശരീരങ്ങള്‍ അടക്കം ചെയ്തത് പുത്തുമലയിലാണ്. 2019 ല്‍ ഉരുള്‍പൊട്ടി മണ്ണും പാറയും ഒലിച്ചു പുതുതായി ഉണ്ടായ താഴ് വാരത്തിന്റെ അരികെയാണ് നമ്പറുകളാല്‍ അടയാളപ്പെടുത്തിയ 250 ലധികം ഖബറുകള്‍. കുടുംബങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം വന്നാലാണ് ആരാണവിടെ അടക്കം ചെയ്യപ്പെട്ടത് എന്ന് തിരിച്ചറിയുക. ഇപ്പോള്‍ ആ ഫലങ്ങള്‍ ഓരോന്നായി പുറത്ത് വരികയാണ്. ഉരുള്‍ പൊട്ടലില്‍ മരിച്ച അഞ്ച് വയസ്സുകാരന്റെ മൃതദേഹം ആറ് ഖബറുകളില്‍..! ഡിഎന്‍എ പരിശോധനയില്‍ ഉറ്റവരെ അടക്കം […]

ഉത്സവകാലത്തും പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ; കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്

തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ടിക്കറ്റ് നിരക്കിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനവാണ്‌ ഇത്തവണ ഉണ്ടായിരിക്കുന്നത്. സാധാരണയിൽ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്‍റിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക് കുറക്കാൻ വിമാന കമ്പനികൾ തയ്യാറായിട്ടില്ല. അധ്വാനിച്ചുണ്ടാക്കിയതെല്ലാം ടിക്കറ്റിനായി നൽകേണ്ട ഗതികേടിലാണ് പ്രവാസികൾ. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ദുരിതം ഇതിലും ഏറെയാണ്. പ്രവാസി സംഘടനകളും, വ്യോമയാന രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും […]

ടോൾ ബൂത്തുകൾക്ക് വിട; ഇനി ഗ്ലോബൽ നാവിഗേഷൻ കാലം

രാജ്യത്തെ റോഡുകളിലും പാലങ്ങളിലുമുള്ള ടോൾ പിരിവ് സമ്പ്രദായങ്ങളിൽ സമൂല മാറ്റം വരുന്നു. ടോൾ ബൂത്തുകൾ മുഖേന പണം പിരിക്കുന്ന സംവിധാനം തന്നെ ഒഴിവാക്കി, ഉപഗ്രഹ സംവിധാനം ഉപയോഗിച്ച്, യാത്ര ചെയ്ത ദൂരത്തിനു മാത്രം പണം ഈടാക്കുന്ന രീതിയാണ് നിലവിൽ വരുന്നത്. ടോൾ ബൂത്തുകളിൽ പണം സ്വീകരിക്കുന്നതിനു പകരം ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും, ഇതുകൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. ഓട്ടോമാറ്റിക്കായി പണം സ്വീകരിക്കാൻ സാധിക്കുന്നത് ടോൾ ബൂത്തുകളിലെ തട്ടിപ്പ് കുറയ്ക്കാൻ സഹായിച്ചെങ്കിലും വാഹനങ്ങളിലെ ഫാസ്ടാഗ് സ്കാൻ ചെയ്യാൻ […]