ഇനി സിംഗിൾ പാരന്റിനും അവിവാഹിതർക്കും കുട്ടികളെ ദത്തെടുക്കാം

ന്യൂഡല്‍ഹി : ദത്തെടുക്കൽ നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. പുതിയ നിർദേശ പ്രകാരം സിംഗിൾ പാരന്റിനും അവിവാഹിതരായവർക്കും ഇനി മുതൽ കുട്ടികളെ ദത്തെടുക്കാനാകും. പങ്കാളി മരിച്ചവർക്കും, വിവാഹബന്ധം വേർപ്പെടുത്തിയവർക്കും 2 വർഷത്തെ പരിചരണത്തിന് ശേഷം കുട്ടികളെ ദത്തെടുക്കാം. 2016ലെ നിയമങ്ങൾ പ്രകാരം നിയമപരമായി വിവാഹം കഴിച്ചവർക്ക് മാത്രമായിരുന്നു ദത്തെടുക്കാൻ അവസരം.

മകനെ ജയിലിൽ നിന്ന് ഇറക്കാമെന്ന് വാഗ്ദാനം; എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടിയ പ്രതി പിടിയില്‍

കോഴിക്കോട് : കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞാണ് ഇയാള്‍ പണം തട്ടിയത്. മകനെ ജയിലില്‍ നിന്ന് ഇറക്കാന്‍ കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞാണ് പരാതിക്കാരിയില്‍ നിന്ന് പ്രതി പണം തട്ടിയത്. മുമ്പും ഇയാള്‍ ആള്‍മാറാട്ടം നടത്തിയിരുന്നുവെന്ന് പൊലീസ്. നടക്കാവ്, കൊണ്ടോട്ടി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.

കോഴിക്കോട് ബീച്ച് സന്ദര്‍ശിക്കുന്നവര്‍ സൂക്ഷിക്കുക; നിറുത്തിയിട്ട നിരവധി വാഹനങ്ങളില്‍ മോഷണം

കോഴിക്കോട്: കടല്‍ക്കാറ്റേറ്റ് മനസും ശരീരവും കുളിർപ്പിക്കാൻ ബീച്ചിലെത്തുന്നവർ ജാഗ്രതൈ. നിറുത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കാൻ തസ്കരൻമാർ കറങ്ങിനടപ്പുണ്ട്. മോഷണം പതിവായതോടെ പരിശോധന ശക്തമാക്കി പൊലീസ് രംഗത്ത്. ബീച്ച്‌ പരിസരം, റെയില്‍വേ സ്റ്റേഷൻ, ആളൊഴിഞ്ഞ ഇടങ്ങള്‍ എന്നിവിടങ്ങളില്‍ നിറുത്തിയിടുന്ന കാർ, ബെെക്ക് എന്നിവ കുത്തിത്തുറന്നാണ് മോഷണം. മോഷണം കൂടുതലും ബീച്ച്‌ പരിസരങ്ങളിലാണ്. വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍, സ്വർണം, ക്യാമറ, ലെൻസ്, പണം, ലാപ്ടോപ്പ്, വാച്ചുകള്‍ എന്നിവയാണ് നഷ്ടപ്പെടുന്നവയില്‍ കൂടുതലും. പത്ത് കേസുകളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ […]

നടൻ നിർമൽ വി. ബെന്നി അന്തരിച്ചു

  നടൻ നിർമൽ വി. ബെന്നി അന്തരിച്ചു.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ്. ഹൃ​ദയാഘാതത്തെ തുടർന്നായിരുന്നു  അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആമേനിലെ പള്ളീലച്ചന്റെ റോളിലാണ് നിർമൽ എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. കോമഡി താരമായാണ് നിർമൽ കരിയർ ആരംഭിക്കുന്നത്. 2012 -ൽ നവാഗതർക്ക് സ്വാഗതം ആയിരുന്നു ആദ്യ ചിത്രം. ആമേൻ ഉൾപ്പടെ അഞ്ച് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടക്കാന്‍ സംവിധാനം വരുന്നു: മന്ത്രി വീണാ ജോര്‍ജ്

          ▪️ ക്യൂ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ അഡ്വാന്‍സ് അപ്പോയിന്‍മെന്റും സ്‌കാന്‍ ആന്‍ ബുക്ക് സംവിധാനവും.   ▪️ ചികിത്സാ വിവരങ്ങള്‍ രോഗിക്ക് നേരിട്ട് കാണാന്‍ മൊബൈല്‍ ആപ്പ്..   സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ […]

സ്കോഡയുടെ പുതിയ എസ്യുവിയുടെ പേരിന് അവകാശി ഹാഫിള് മുഹമ്മദ് സിയാദ്:‘കൈലാഖ്’ മലയാളിക്കഭിമാനം

കാസര്‍കോട്: സ്കോഡയുടെ പുതിയ എസ്യുവിക്ക് പേരിട്ട് കാസര്‍കോട് സ്വദേശി. ‘കൈലാഖ്’ എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്‌യുവിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് മാലയാളിക്കാണെന്ന് സ്‌കോഡ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് സ്വദേശിയായ ഹാഫിള് മുഹമ്മദ് സിയാദ്(24) ആണ് സ്‌കോഡയുടെ ചെറു എസ്‌യുവിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. ഈ എസ്‌യുവിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്‌യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്‌കോഡ പ്രഖ്യാപിച്ചത്. അതേമാസം തന്നെ […]

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി വാഹനങ്ങളില്‍ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണം : പി ഡി പി

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ ടാക്സ‌ി വാഹനങ്ങളിൽ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പിഡിപി ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജാഫറലി ദാരിമി യോഗം ഉദ്ഘാടനം ചെയ്തു. ഭീമമായ പ്രവേശനഫീസ് ഈടാക്കുന്നത് എയർപോർട്ടിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിൻ്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .എയർപോർട്ടിന് അകത്തേക്ക് കടക്കുന്നതിന് ഫീസ് ഏർപ്പെടുത്തിയതിനാൽ വിമാനത്താവള കവാടത്തിൽ വൻ തിരക്ക് അനുഭവപ്പെടുകയും യാത്രക്കാർക്ക് പലർക്കും സമയത്തിന് വിമാനത്താവളത്തിനകത്തേക്ക് എത്താൻ കഴിയാത്ത സാഹചര്യവുമുണ്ടവും. ഇത് യാത്രക്കാരെ കരിപ്പൂർ എയർപോർട്ടിൽ നിന്ന് […]

പനി, ജലദോഷം എന്നിവയ്ക്ക് ഉൾപ്പെടെയുള്ള മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനം. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും. മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ […]

കരിപ്പൂരിലെ വർധിപ്പിച്ച പാർക്കിംഗ് ഫീസ് വർധനക്കെതിരെ ഇ.ടി. യുടെ ഇടപെടൽ;കുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ

കരിപ്പൂർ:രാജ്യാന്തര വിമാനത്താവളത്തിലെ വർധിപ്പിച്ച പാർക്കിങ് ഫീസ് കുറക്കാൻ അടിയന്തര നട പടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ക്ക് ഉറപ്പ് നൽകി. സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇരട്ടിയായും എയർപോർട്ടിന് പുറത്ത് നിന്ന് യാത്രക്കാരുമായി എത്തുന്ന ടാക്‌സി വാഹനങ്ങൾക്ക് ഗണ്യമായും ഫീസ് ഉയർത്തിയത് വലിയ തോതിൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി, ജിദ്ധ കെ. എം.സി. സി. മലപ്പുറം ജില്ലാ കമ്മറ്റി തുടങ്ങിയവ ഇതിനകം പ്രക്ഷോഭത്തിന് ഒരുങ്ങിയിരുന്നു.ഇതേ തുടർന്നാണ് ഇ.ടി.മുഹമ്മദ് ബഷീർ എം.പി […]

അമീബിക് മസ്തിഷ്ക ജ്വരം: അതീവ ഗുരുതരാവസ്ഥയിലായിരുന്ന മൂന്നാമത്തെ കുട്ടിയും ആശുപത്രി വിട്ടു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്നര വയസുള്ള കുട്ടി പൂർണാരോഗ്യത്തോടെ ആശുപത്രി വിട്ടു . ജൂലായ്‌ 18-നാണ് പനിയും തലവേദനയും ഛർദിയും രോഗലക്ഷണങ്ങളായി കണ്ണൂർ സ്വദേശിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ മസ്തിഷ്ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഉണ്ടായിരുന്നു. നട്ടെല്ലിലെ സ്രവം പരിശോധിച്ച് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. പിസിആർ ടെസ്റ്റിൽ നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കി രോഗം സ്ഥിരീകരിച്ചു. അത്യന്തം […]