ദുരന്തബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം, എഴുതിത്തള്ളുന്ന കാര്യം ബാങ്കുകള്‍ തീരുമാനിക്കും

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളിൽ നിന്ന് എടുക്കും. വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എല്ലാവരും മരിച്ച കുടുംബങ്ങൾ, കുടുംബനാഥൻ മരിച്ച കുടുംബങ്ങൾ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന ശുപാർശയാണ് നൽകുക. വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാൻ സമിതിക്ക് അധികാരമില്ല. കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ […]

ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിലെന്ന് തെളിഞ്ഞു’; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ പ്രതികരിച്ച് ഡബ്ല്യുസിസി

കൊച്ചി: സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ വലിയ ലൈംഗിക ചൂഷണം നടക്കുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലടങ്ങിയ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമറിയിച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലായിരുന്നെന്ന് തെളിഞ്ഞെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ആ പോരാട്ടത്തിന്റെ ഭാഗമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സിനിമാ വ്യവസായത്തില്‍ ലിംഗഭേദം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തില്‍ ഇതാദ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് കുറിപ്പ്. സ്ത്രീകള്‍ക്ക് അന്തസ്സോടെ തൊഴില്‍ ചെയ്യാനാകുന്ന ഒരു ഇടമായി സിനിമാ മേഖലയെ […]

ദുരിതബാധിതരുടെ മുഴുവൻ കടവും എഴുതിത്തളളണം, മറ്റൊന്നും പരിഹാരമല്ല; ബാങ്കേഴ്സ് സമിതി യോഗത്തിൽ മുഖ്യമന്ത്രി

വയനാട് : ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണം. കടബാധ്യത സർക്കാർ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ല. ബാങ്കുകൾക്ക് തന്നെ അത് വഹിക്കണം. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും മാതൃകാ പരമായ നടപടികൾ സ്വീകരിക്കണമെന്നും എസ്എൽബിസി (ബാങ്കേഴ്സ് സമിതി)യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൃഷിഭൂമിയുടെ രൂപം തന്നെ മാറിയിരിക്കുന്ന […]

മലയാള സിനിമാ ലോകത്ത് വൻ ലൈംഗിക ചൂഷണം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

    മലയാള സിനിമാ ലോകത്ത് വൻ ലൈംഗിക ചൂഷണം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  

മലയാള സിനിമാ ലോകത്ത് വൻ ലൈംഗിക ചൂഷണം:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആദ്യ വരി പോലും ഞെട്ടിക്കുന്നതാണ്. ‘ആകാശം മനോഹരമാണ്, ഉപ്പ് പോലും പഞ്ചസാരയായി തോന്നാം’ എന്നാണ് ആദ്യ വരികൾ. സിനിമ മേഖലയിൽ വ്യാപക ലൈംഗീക ചൂഷണം. ക്രിമിനലുകൾ സിനിമ മേഖലകൾ നിയന്ത്രിക്കുന്നു. അവസരം ലഭിക്കാൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്നുവെന്ന മൊഴി റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിൽ കാസ്റ്റിങ് കൌച്ച് വ്യാപകം. 43 പേരാണ് കമ്മിറ്റിക്ക് മൊഴി നൽകിയത്. സഹകരിക്കുന്ന നടികൾക്ക് കോഡ് പേരുകൾ, സഹകരിക്കാത്തവരെ ഒഴുവാക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള ഹര്‍ജികള്‍ കോടതി തള്ളുകയും പിന്നീട് മാറ്റുകയും ചെയ്ത […]

വേറെ ലെവല്‍ തട്ടിപ്പ്; സിമന്റ് കൊണ്ടുണ്ടാക്കിയ വ്യാജ വെളുത്തുള്ളി; വൈറലായി വീഡിയോ

മുംബൈ: പല തരത്തിലുള്ള വ്യാജന്മാരെ വിപണിയില്‍ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ നിറയുന്നത് വ്യത്യസ്തത നിറഞ്ഞ ഒരു വ്യാജനാണ്. സിമൻ്റ് കൊണ്ട് നിര്‍മ്മിച്ച വ്യാജ വെളുത്തുള്ളിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. വീടിന് പുറത്തുള്ള ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷ് പാട്ടീലിന്റെ ഭാര്യ 250 ഗ്രാം വെളുത്തുള്ളി വാങ്ങിയിരുന്നു. വെളുത്തുള്ളി തൊലി കളയാന്‍ ശ്രമിച്ചപ്പോളാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. വെളുത്തുള്ളി സൂഷ്മമായി പരിശോധിച്ചപ്പോള്‍ ഇത് സിമന്റുകൊണ്ടാണ് […]

ദേശീയപാതയുടെ നിർമ്മാണത്തിനായി തീർത്ത കാനയിൽ ബൊലേറോ തലകീഴായി മറിഞ്ഞു

കൊച്ചി : ധനുഷ്കോടി ദേശീയപാതയിൽ തലക്കോടിന് സമീപം പുത്തൻകുരിശിൽ വാഹനാപകടം. അടിമാലി സ്വദേശിയുടെ ബൊലോറോ ജീപ്പ് റോഡ് നവീകരണത്തിനായി കുഴിച്ച കാനയിൽ തലകീഴായി മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.മറിഞ്ഞ ഉടനേ തന്നെ നാട്ടുകാർ ഡ്രൈവറെ രക്ഷപ്പെടുത്തി.

ആകാശത്ത് ഇന്ന് ചാന്ദ്രവിസ്മയം; സൂപ്പർമൂണും ബ്ലൂ മൂണും ദൃശ്യമാകും

ന്യൂഡല്‍ഹി: ഇന്ന് (തിങ്കൾ) രാത്രി തെളിഞ്ഞ ആകാശത്തേയ്ക്ക് നോക്കിയാല്‍ വളരെ അപൂര്‍വ്വമായി മാത്രം കാണാന്‍ സാധിക്കുന്ന ചാന്ദ്രവിസ്മയം നേരില്‍ കാണാം. സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം തിങ്കളാഴ്ച ഇന്ത്യന്‍ സമയം 11:56 ന് ആകാശത്ത് ദൃശ്യമാകും. സൂപ്പര്‍മൂണ്‍ മൂന്ന് ദിവസത്തോളം ആകാശത്ത് കാണാന്‍ കഴിയും.  

കാണ്മാനില്ല

വെന്നിയൂർ : മുഹമ്മദ് ഷമീൽ (15) വയസ്സ് എന്ന കുട്ടിയെ 18-8-2024 ഇന്ന് ഞായറാഴ്ച വൈകുന്നേരം മുതൽ കാണ്മാനില്ല. ആരെങ്കിലും ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ അറിയുകയാണെങ്കിൽ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക. സമീർ : +918907126283 കോയ : +919544816687

അർജുൻ്റെ വീട്ടിൽ ഈശ്വർ മൽപെ ഇന്നെത്തും, കുടുംബത്തെ കാണും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഇന്ന് സന്ദർശിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തിൻ്റെ ആവശ്യ പ്രകാരം പലതവണ ഗംഗവലി പുഴയിൽ ഇറങ്ങി മൽപെ തെരച്ചിൽ നടത്തിയിരുന്നു. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച പുഴയിൽ ഇറങ്ങിയ ഈശ്വർ മൽപെയ്ക്കും സംഘത്തിനും കാഴ്ച പരിധി പൂജ്യം ആയതിനാൽ തിരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു. ഗോവയിൽ […]