മലപ്പുറം മേൽമുറി മച്ചിങ്ങലിൽ വാഹനാപകടം ഒരു മരണം

മലപ്പുറം : ലോറിയും ബൈക്കും അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനായ കോഡൂർ ഉർദുനഗർ സ്വദേശി ബാദുഷ എന്ന യുവാവ് മരണപ്പെട്ടു മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ

വേർപാട്

വേങ്ങര : അരിക്കുളം തച്ചപറമ്പൻ അബ്ദുറഹ്മാൻ മരണപ്പെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് അരീക്കുളം പള്ളിയിൽ.

വയനാട് ദുരന്തം; വാടക വീട് സ്വയം കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ വാടക നല്‍കും: മന്ത്രി കെ രാജന്‍

വയനാട്ടിലെ ഉരുള്‍പൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം ഈ മാസം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍. വാടക വീട് സ്വയം കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ വാടക നല്‍കും. കൂടാതെ ബന്ധു വീട്ടില്‍ നില്‍ക്കുന്നവര്‍ക്കും വാടകയ്ക്ക് തുല്യമായ തുക നല്‍കുമെന്നും മന്ത്രി പറഞ്ഞു. 878 പേര്‍ക്കായി 1162 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന രണ്ടു സ്‌കൂളിലെയും കുട്ടികളെ അടുത്തുള്ള സ്‌കൂളുകളില്‍ എത്തിച്ച് പഠന സൗകര്യമൊരുക്കും. വരാന്‍ മാനസിക ബുദ്ധിമുട്ടുള്ളവരെ, അത് ഒരു കുട്ടിയാണെങ്കിലും വീട്ടിലെത്തി ക്ലാസ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. […]

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ മോഷണശ്രമം, ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കെതിരെ പരാതി

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ മോഷണശ്രമമെന്ന് പരാതി. വയനാട് മുട്ടില്‍ മാണ്ടാട് ഗവ. എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനസാമഗ്രികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് പരാതി. സംഭവത്തില്‍ മുട്ടില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ലീഗ് നേതാവുമായ നസീമ മാങ്ങാടനും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സനും കോണ്‍ഗ്രസ് നേതാവുമായ ബിന്ദുവിനും പങ്കുണ്ടെന്ന് കാണിച്ച് സിപിഐഎം മാണ്ടാട് ബ്രാഞ്ച് സെക്രട്ടറി കുന്നുമ്മല്‍ റിയാസ്, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി കെ.എച്ച്. ഫഹീം എന്നിവര്‍ ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. […]

നദിയില്‍ ഒഴുക്ക് കുറവ്, കാലാവസ്ഥ അനുകൂലം; അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനഃരാരംഭിക്കും

ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന്പു നഃരാരംഭിക്കും. നാവികസേനയുടെ നേതൃത്വത്തില്‍ പുഴയില്‍ റഡാര്‍ പരിശോധന നടത്താനാണ് തീരുമാനം. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് അറിയുകയാണ് പ്രധാനലക്ഷ്യം. പുഴയില്‍ ഇപ്പോള്‍ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച കാര്‍വാറില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. അതേസമയം ഷിരൂര്‍ ദൗത്യം തുടരുന്നതുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചില്ല. നദിയിലെ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് […]

വേർപാട്

വലിയോറ: അടക്കാപ്പുര പടിക്കപറമ്പ് സ്വദേശി പറമ്പൻ അലവി  (80) മരണപ്പെട്ടു മക്കൾ: ഇല്ല്യാസ്, ഹസൈൻ, റുഖിയ, അസ്മാബി. പരേതൻ്റെ ജനാസ നിസ്ക്കാരം നാളെ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ.

ബസ് യാത്രക്കിടെ കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയിലെത്തിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാർ

ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണ സ്ത്രീയെ അതേ ബസില്‍ തന്നെ ആശുപത്രിയിലെത്തിച്ച്‌ കെഎസ്‌ആര്‍ടിസി ബസിലെ ജീവനക്കാര്‍.പാലക്കാട്-കോഴിക്കോട് റൂട്ടില്‍ ചിറയ്‌ക്കല്‍ പടിയില്‍വെച്ച്‌ ഇന്ന് ഉച്ചയോടെയാണ് സംഭവം. യുവതി കുഴഞ്ഞു വീണതിന് പിന്നാലെ ബസിലെ യാത്രക്കാരിയായ ഫാര്‍മിസ്റ്റ് സിപിആര്‍ നല്‍കി സ്ത്രീയുടെ ജീവന്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. ബസിലെ യാത്രക്കാരിയായ ബീന എന്ന ഫാര്‍മിസ്റ്റ് ആണ് സിപിആര്‍ നല്‍കിയത്. ഇതിനിടെ ബസ് നേരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു.

എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് തുടക്കം

തിരൂർ: എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ 31-ാമത് എഡിഷൻ സാഹിത്യോത്സവിന് തിരൂരിൽ തുടക്കമായി. പതാക ഉയർത്തൽ കർമത്തിന് സമസ്ത സുന്നി യുവജനസംഘം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റും സാഹിത്യോത്സവ് സ്വാഗതസംഘം രക്ഷാധികാരിയുമായ സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ നേതൃത്വം നൽകി. സ്വാഗതസംഘം ചെയർമാൻ അബ്ദുസമദ് മുട്ടനൂർ, എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എ. അബ്ദുൽ ഹഫീള് അഹ്സനി, എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്‌ സാദിഖ് തെന്നല, സെക്രട്ടറിമാരായ പി.ടി. മുഹമ്മദ് അഫ്ളൽ, […]

സൗദിയിൽ പഠനോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ കർശന പരിശോധന

ജിദ്ദ : പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ നോട്ടുപുസ്തകങ്ങളും സ്‌കൂള്‍ ബാഗുകകളും മറ്റു പഠനോപകരണങ്ങളും വില്‍ക്കുന്ന ബുക് സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും വാണിജ്യ മന്ത്രാലയം ശക്തമായ പരിശോധനകള്‍ നടത്തുന്നു. പഠനോപകരണങ്ങളുടെയും ഉല്‍പന്നങ്ങളുടെയും ബദല്‍ കമ്പനികള്‍ പുറത്തിറക്കുന്ന ഉല്‍പന്നങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താനും വില്‍പനക്ക് പ്രദര്‍ശിപ്പിച്ച ഉല്‍പന്നങ്ങളില്‍ വില രേഖപ്പെടുത്തിയിട്ടുണ്ടെന്നും വില്‍പനക്ക് പ്രദര്‍ശിപ്പിച്ച റാക്കില്‍ രേഖപ്പെടുത്തിയ വിലയും കൗണ്ടറില്‍ ഈടാക്കുന്ന വിലയും തമ്മില്‍ വ്യത്യാസമില്ലെന്നും ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറബിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്താനുമാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. ഓഫറുകളുടെയും ഡിസ്‌കൗണ്ടുകളുടെയും […]

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പോലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു. ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നൽകാനാണ് അവർ ആവശ്യപ്പെടുക. 50,000 രൂപ മുതൽഎത്ര തുകയും അവർ […]