ഡ്രൈ ഡേയിൽ മാറ്റം, ഒന്നാം തീയതിയും ഇനി മദ്യം കിട്ടും; മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ നൽകിയത്. ഒന്നാം തീയതി മദ്യ ഷോപ്പുകൾ മുഴുവനായി തുറക്കേണ്ടതില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നിവിടങ്ങളിൽ അന്നേ ദിവസം പ്രത്യേക ഇളവ് അനുവദിക്കാമെന്നും ശുപാർശയിൽ ഉണ്ട്. മദ്യവിതരണം എങ്ങനെയാകണമെന്നത് സംബന്ധിച്ച ചട്ടങ്ങളിൽ വ്യക്തത വരുത്തും. ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നതായി ടൂറിസം – നികുതി വകുപ്പ് റിപ്പോർട്ട് […]

ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 53 കോടി : കണക്ക് വ്യക്തമാക്കി മുഖ്യമന്ത്രി.

തിരുവനന്തപുരം : ജൂലായ് 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന തുകയുടെ കണക്ക് വ്യക്തമാക്കി മുഖ്യമന്ത്രി. ഓരോ തുകയും വയനാടിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ അന്ന് മുതല്‍ ചൊവ്വാഴ്ച (05.08.2024) വരെ ലഭിച്ചത് 53 കോടി രൂപയാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.   പോര്‍ട്ടല്‍ വഴിയും യു.പി.ഐ. വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സി.എം.ഡി.ആര്‍.എഫ്. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളത്. അതില്‍ 2018 ഓഗസ്റ്റ് മുതല്‍ ലഭിച്ച തുകയും ജൂലായ് […]

4Gയില്‍ കത്തിക്കയറാന്‍ ബിഎസ്എന്‍എല്‍, ഇതിനകം 15,000 ടവറുകള്‍ പൂര്‍ത്തിയായി, ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം

    ദില്ലി: ബിഎസ്എന്‍എല്‍ 4ജി കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്ത് ഇതിനകം 15,000ത്തിലധികം 4ജി ടവറുകള്‍ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ സ്ഥാപിച്ചതായി ടെലികോം മന്ത്രാലയം അറിയിച്ചു. മറ്റ് ടവറുകളും 4ജിയിലേക്ക് പുതുക്കുന്ന നടപടിയുമായി ബിഎസ്എന്‍എല്‍ മുന്നോട്ടുപോവുകയാണ്. ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ 80,000 ടവറുകള്‍ 4ജിലേക്ക് മാറ്റാനാണ് ബിഎസ്എന്‍എല്‍ നീക്കം. 2025 മാര്‍ച്ചോടെ 21,000 ടവറുകള്‍ കൂടി 4ജിയാവും. ഇതോടെ ഒരുലക്ഷം ബിഎസ്എന്‍എല്‍ ടവറുകള്‍ രാജ്യമെമ്പാടും 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കും 4ജിയിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിനൊപ്പം […]

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം’: ഡീൻ കുര്യാക്കോസ് എം പി; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ദില്ലി: മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ […]

രാത്രി 11ന് അടയ്ക്കേണ്ട, ഈ നഗരത്തിൽ ഹോട്ടലുകളും ക്ലബ്ബുകളും ബാറുകളും ഒരു മണി വരെ തുറന്നിടാൻ അനുമതി

    ബെംഗളൂരു: ബെംഗളൂരുവിൽ ഹോട്ടലുകളുടെയും ബാറുകളുടെയും ക്ലബ്ബുകളുടെയും പ്രവർത്തന സമയം നീട്ടി. പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാൻ കർണാടക സർക്കാർ അനുമതി നൽകി. ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാം. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം നൈറ്റ് ലൈഫ് സമയം ദീർഘിപ്പിക്കാൻ നഗര വികസന വകുപ്പ് അനുമതി നൽകിയിരുന്നു. നേരത്തെ തന്നെ പല കടകളും സ്ഥാപനങ്ങളും രാത്രി വൈകിയും പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ […]

ഒളിംപിക്സിൽ ഇന്ത്യക്ക് ഇരുട്ടടി, ഭാരപരിശോധനയിൽ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; മെഡല്‍ നഷ്ടമാകും

  പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഗുസ്തിയില്‍ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സര ദിവസം രാവിലെ പരിശോധിക്കും. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഇതോടെ ഒളിംപിക്സില്‍ ഇന്ത്യക്ക് ഉറപ്പായ മെഡല്‍ കൂടി നഷ്മമായി. […]

തെളിവുണ്ടെങ്കിലും തൊണ്ടിമുതൽ കിട്ടിയില്ല; കൈയോടെ പിടികൂടിയെങ്കിലും ആകെ വലഞ്ഞു പോലീസ്.

തെളിവുണ്ടെങ്കിലും തൊണ്ടിമുതൽ കിട്ടിയില്ല; കൈയോടെ പിടികൂടിയെങ്കിലും ആകെ വലഞ്ഞു പോലീസ്.   നിസ്കരിക്കാനെന്ന വ്യാജേന എത്തിയ യുവതി പള്ളിയിലുണ്ടായിരുന്ന കൈക്കുഞ്ഞിൻ്റെ അരഞ്ഞാണം കവർന്ന് വിഴുങ്ങി. കവർച്ച കൈയോടെ പിടികൂടിയെങ്കിലും പോലീസ് ആകെ വലഞ്ഞു. തൊണ്ടിമുതൽ പുറത്തെടുക്കാൻ രാത്രിവരെയും കഴിഞ്ഞില്ല.   പ്രശസ്ത‌ കൊറിയൻ ചലച്ചിത്രകാരനായ കിം കി ദൂക്കിന്റെ ‘ദ നെറ്റ് ‘ എന്ന സിനിമയിലും സൂപ്പർഹിറ്റ് ആയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന മലയാളം സിനിമയിലും തൊണ്ടിമുതൽ വിഴുങ്ങിയ പ്രതിയുടെ വയറ്റിൽനിന്ന് അത് പുറത്തെടുക്കാനുള്ള പോലീസിന്റെ കഷ്‌ടപ്പാടുകൾ […]

കരിപ്പൂർ വിമാനദുരന്തത്തിന് ഇന്ന് നാല് വർഷം പൂർത്തിയാകുന്നു

കൊണ്ടോട്ടി: കരിപ്പൂർ വിമാനദുരന്തത്തിന് ബുധനാഴ്ച നാലു വർഷം പൂർത്തിയാകുന്നു. 2020 ഓഗസ്റ്റ് ഏഴിന് കനത്ത മഴ പെയ്ത രാത്രിയിലായിരുന്നു വിമാനാപകടം. കോവിഡ് കാലത്ത്, വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് റൺവേയിൽ കിഴക്ക് ഭാഗത്തു നിന്ന് ചെരിവിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 100 മീറ്ററോളം താഴേക്ക് പതിച്ച വിമാനം മൂന്നായി പിളർന്ന് കിഴക്കുഭാഗത്ത് ബെൽറ്റ് റോഡിനു സമീപം വിമാനത്താവള ചുറ്റുമതിലിൽ ഇടിച്ചാണു നിന്നത്. രണ്ടു പൈലറ്റുമാരും 19 യാത്രക്കാരുമടക്കം 21 […]

ലഗേജില്‍ എന്താണെന്ന് നിരന്തരം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് യാത്രക്കാരന്‍; വിമാനം വൈകി

കൊച്ചി: ലഗേജില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരന്‍ പറഞ്ഞതോടെ വിമാനം രണ്ട് മണിക്കൂര്‍ വൈകി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കയില്‍ ബിസിനസ് ചെയ്യുന്ന പ്രശാന്ത് കുടുംബത്തിനൊപ്പം തായ്‌ലന്‍ഡിലേക്ക് പോകാന്‍ എത്തിയതാണ് എയര്‍പോര്‍ട്ടില്‍. ബാഗില്‍ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചത് പ്രശാന്തിന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ബാഗില്‍ ബോംബ് ആണെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്ത് പരിശോധന നടത്തിയത്. ഒപ്പമുണ്ടായിരുന്നവരുടെ ബാഗും പരിശോധിച്ചു. അപ്പോഴേക്കും വിമാനം രണ്ട് മണിക്കൂര്‍ വൈകിയിരുന്നു. […]

മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും; പ്രക്ഷോഭം കുറയുമെന്ന് പ്രതീക്ഷ

ബംഗ്ലാദേശ്  : രാഷ്ട്രീയ അട്ടിമറികള്‍ മൂലം മുറിവേറ്റ ഒരു രാജ്യത്ത് സ്ഥിരത കൈവരിക്കാന്‍ രാജ്യത്തെ ഏറ്റവും പ്രശസ്തനായ ബുദ്ധിജീവികളില്‍ ഒരാളില്‍ ബംഗ്ലാദേശ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്.ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മുഹമ്മദ് യൂനുസ്, പുതിയ ഇടക്കാല സര്‍ക്കാരിന്റെ തലവനായിതെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എന്നും രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കുന്ന സമീപനം സ്വീകരിച്ച് വരുന്ന യൂനുസ് ബംഗ്ലാദേശിലെ ഏറ്റവും സര്‍വസമ്മതനായ മുഖങ്ങളിലൊന്നാണ്. പാശ്ചാത്യ വരേണ്യവര്‍ഗങ്ങള്‍ക്കിടയിലും വലിയ സ്വാധീനം അദ്ദേഹത്തിന് ഉണ്ട്. ബംഗ്ലാദേശില്‍ സാധാരണ നില പുനഃസ്ഥാപിക്കുക എന്നത് യൂനുസിനെ […]