നാവിക സേനയുടെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി: മലയാളി ബിഎംഎസ് പ്രവര്‍ത്തകരെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: വിശാഖപട്ടണം കപ്പൽശാലയിലെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയ കേസിൽ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് പ്രവർത്തകരെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. രണ്ടു മലയാളിജീവനക്കാർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നോട്ടീസ് നൽകി. ശനിയാഴ്ച കളമശേരി എൻഐഎ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് കൊച്ചി കപ്പൽശാല വെൽഡർ കം ഫിറ്ററും ബിഎംഎസ് പ്രവർത്തകനുമായ തിരുവനന്തപുരം അരുമാനൂർ സ്വദേശി അഭിഷേക് ശോഭനനും ട്രെയിനിയായ എറണാകുളം കടമക്കുടി സ്വദേശിക്കും നോട്ടീസ് നൽകിയത്. എൻഐഎ ഹൈദരാബാദ് യൂണിറ്റിൽനിന്നെത്തിയ അന്വേഷകസംഘം ഇരുവരെയും ബുധനാഴ്ച കസ്റ്റഡിയിലെടുത്ത് […]


