എം.സി. കമറുദ്ദീന്റെ സ്വത്ത് കണ്ടു കെട്ടി;ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ കടുത്ത നടപടികളുമായി ഇഡി; മുന്‍ എംഎല്‍എയുടെ പിടിച്ചെടുത്തത് 19.60 കോടി രൂപയുടെ സ്വത്തുക്കള്‍

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് മുൻ ചെയർമാനും മുൻ എംഎൽഎയുമായ എംസി കമറുദ്ദിൻ്റെ സ്വത്ത് കണ്ടു കെട്ടി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കമറുദ്ദീനെ കൂടാതെ കമ്പനി ഡയറക്ടർ ബോർഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താൽക്കാലികമായി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2006 ൽ ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യകമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 […]

ഉരുളെടുത്ത 29 മൃതദേഹവും 154 ശരീരഭാഗങ്ങളും ഒരുമിച്ച്‌ സംസ്കരിച്ചു.

മേപ്പാടി : വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവരായി അവശേഷിച്ചരുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. സർവമത പ്രാർത്ഥനയോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച്‌ സംസ്കരിച്ചത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച സംസ്കാര ചടങ്ങുകള്‍ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്. ചടങ്ങുകള്‍ പൂർത്തിയാക്കാൻ സജീവമായി സന്നദ്ധപ്രവർത്തകരും രംഗത്തുണ്ടായിരുന്നു. ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് അടക്കം ചെയ്തത്.. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നല്‍കിയാണ് ഓരോന്നും […]

വേങ്ങര സ്വദേശി സൗദിയിൽ വെച്ച് മരണപ്പെട്ടു

വേങ്ങര :സൗദിയിൽ വച്ച് മരണപ്പെട്ടു വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചിയേങ്ങൽ കുഞ്ഞുമുഹമ്മദ് എന്നവർ ജിദ്ദയിൽ വച്ച് മരണപ്പെട്ടു. ഇന്ന് കാലത്ത് ജിദ്ദയിൽ മരണപ്പെട്ട മലപ്പുറം വേങ്ങര കുറുവിൽ കുണ്ട് സ്വദേശി പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് എന്നവരുടെ മയ്യിത്ത് നമസ്കാരവും,കബറടക്കവും നാളെ ബുധൻ സുബ് ഹിനമസ്കാരാനന്തരം റുവൈസ് മഖ്ബറയിൽ.  

വയനാട് ദുരന്തം: പുനരധിവാസത്തിനായി സമ​ഗ്ര പാക്കേജ് നടപ്പിലാക്കും- മന്ത്രി കെ എൻ ബാലഗോപാൽ

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പുനരധിവാസത്തിന് വേണ്ട സ്ഥലം, ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എത്രയും വേഗത്തിൽ പൂർത്തിയാക്കും. ചൂരൽ മലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ദുരന്ത ബാധിതരായി ക്യാമ്പുകളിലടക്കം കഴിയുന്നവരുടെ മാനസികാവസ്ഥക്കാണ് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. തെരച്ചിൽ പ്രവർത്തനങ്ങളടക്കം ഊർജിതമായി തുടരുകയാണ്. പുനരധിവാസത്തിന് വേണ്ട സ്ഥലം, […]

വയനാട് പുനരധിവാസത്തിന് സമഗ്ര പാക്കേജ് വേണം ; ഇനിയുമൊരു ദുരന്തമുണ്ടാകരുത് : വി.ഡി.സതീശൻ

വയനാട് : പുനരധിവാസം സംബന്ധിച്ച കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാല്‍ മാത്രമെ ഫലപ്രദമാകൂ എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡല്‍ഹിയില്‍ മരിച്ച സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി നെവിന്‍ ഡാല്‍വിന്റെ തിരുവനന്തപുരം മലയിന്‍കീഴിലെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വരുമാനം ഉണ്ടാക്കുന്നവര്‍ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. അനാഥരായ കുഞ്ഞുങ്ങളും മക്കളെ നഷ്ടപ്പെട്ട വയോധികരുമുണ്ട്. ഇവര്‍ക്കൊന്നും സ്വയം തൊഴിലെടുത്ത് ജീവിക്കാനാകാത്ത അവസ്ഥയാണ്. പുനരധിവാസം വേണ്ടി വരുന്ന 450 കുടുംബങ്ങളില്‍ ഓരോ […]

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കണിയാമ്പറ്റ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഉറുദു (പാർട്ട്ടൈം), അറബിക് (പാർട്ട്ടൈം) എന്നി തസ്തികയിലേക്ക് ദിവസവേതനയടിസ്ഥാനത്തിൽ അധ്യാപക നിയമനം നടക്കും. കൂടിക്കാഴ്ച ഓഗസ്റ്റ് 6 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ. ഫോൺ: 9497652939.

മൂല്യം കുറഞ്ഞു ; തകര്‍ന്നടിഞ്ഞ് രൂപ, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലേക്ക് കൂപ്പുകുത്തി

ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകര്‍ച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്, എല്ലാം കൂടി ഒരുമിച്ച്‌ വന്നപ്പോള്‍ തകര്‍ന്നടിഞ്ഞ് രൂപ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ്ഞു. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് വിപണിയില്‍ ഡോളറിന് 83.78 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച 83.72 എന്ന നിലയിലായിരുന്നു.   ഓഹരി വിപണിയിലെ കനത്ത […]

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ്‌ ഹസീന രാജിവെച്ചു

ധാക്ക : ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായതിനെ പിന്തുടർന്നാണിത്. ഹസീനയുടെ ഔദ്യോഗിക വസതിയിൽ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള കലാപകാരികൾ ഇരച്ചുകയറി. പ്രക്ഷോഭകാരികൾ വസതി കൈയടിക്കിയതായാണ് വിവരം. സഹോദരിക്കൊപ്പം രാജ്യംവിട്ട ഹസീന ഇന്ത്യയിൽ അഭയം തേടിയേക്കുമെന്ന് റിപോർട്ടുണ്ട്. സൈനിക ഹെലികോപ്ടറിലാണ് അവർ തലസ്ഥാനമായ ധാക്കയിൽ നിന്ന് പോയത്. അഞ്ച് പതിറ്റാണ്ട് മുമ്പ് ബംഗ്ലാദേശ് രൂപകൊണ്ട ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപങ്ങളിലൊന്നാണ് ഇപ്പോഴത്തേത്. ഇന്നലെ രാവിലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. […]

നിരവധി കുടുംബങ്ങളെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് കിങ്ങിണിത്തത്തയുടെ ചിറകടിയും നിലവിളിയും.

മുണ്ടക്കൈ: മുണ്ടക്കൈയിലെ ദുരന്തത്തില്‍ നിന്ന് ആനക്കൂട്ടത്തിന്റെ വരവില്‍ രക്ഷപ്പെട്ട നിരവധി പേരുണ്ടായിരുന്നു.(Wayanad Landslide: Parrot warning) വരാനിരിക്കുന്ന അപകടത്തിന്റെ മുന്നറിയിപ്പ് പോലെയാണ് കൂട്ടത്തോടെ ആനകളെത്തിയത്. എന്നാല്‍, ചൂരല്‍മല സ്വദേശിയായ കിഴക്കേപ്പറമ്പില്‍ കെ.എം.വിനോദിന്റെ അയല്‍വാസികള്‍ക്ക് രക്ഷയായത് വളര്‍ത്തു തത്ത ‘കിങ്ങിണി’യാണ്. ഉരുള്‍പൊട്ടലിന്റെ തലേന്നു വൈകിട്ട് വിനോദും കുടുംബവും കോളനി റോഡില്‍ താമസിക്കുന്ന സഹോദരി നന്ദയുടെ വീട്ടിലേക്കു മാറിയിരുന്നു. ഓമനിച്ചു വളര്‍ത്തുന്ന തത്തയായതിനാല്‍ കിങ്ങിണിയെയും കൂടെക്കൂട്ടി. പിറ്റേന്നു പുലര്‍ച്ചെ രണ്ടാമത്തെ വലിയ ഉരുള്‍പൊട്ടലിനു കുറച്ചുനേരം മുന്‍പ് കിങ്ങിണി ഒച്ചയുണ്ടാക്കാന്‍ തുടങ്ങിയതായി […]

ഉത്പന്നം മോശമായാല്‍ പരാതിപ്പെടാൻ വാട്സാപ് നമ്പര്‍ നിലവില്‍ വന്നു

ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ വേഗത്തില്‍ ഫയല്‍ ചെയ്യാനുള്ള സംവിധാനം വാട്സാപ് വഴി നിലവില്‍ വന്നു. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിൻ്റെ നാഷനല്‍ കണ്‍സ്യൂമർ ഹെല്‍പ്പ് ലൈൻ വാട്‌സാപ് നമ്ബറായ 8800001915 വഴിയാണ് പരാതികള്‍ അയക്കാൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ നമ്ബർ വാട്‌സാപ്പില്‍ സേവ് ചെയ്‌തശേഷം ‘HI’ എന്ന മെസേജ് അയയ്ക്കണം. തുടർന്ന് ഭാഷ തിരഞ്ഞെടുത്തശേഷം Register Grievance ക്ലിക് ചെ യ്‌ത്‌ പേര്, ജെൻഡർ, സംസ്ഥാനം, നഗരം എന്നീ വിവരങ്ങള്‍ നല്‍കണം. ശേഷം […]