ദുരന്തമുണ്ടായ ചൂരൽമല സന്ദർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും; ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല സന്ദർശിച്ച് സ്ഥലം എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ദുരന്തമേഖലയിലെത്തിയത്. സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന് സമീപത്തെ താത്കാലിക പാലത്തിലൂടെ പുഴയുടെ മധ്യഭാഗത്ത് വരെ ഇവർ ചെന്ന് സാഹചര്യങ്ങൾ നിരീക്ഷിച്ചു. ദുരന്തമേഖലയിലെ സേനാ മേധാവിയുമായി ഇരുവരും സംസാരിച്ചു. നേരത്തെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ദുരന്തത്തിന് ഇരയായവുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ടി സിദ്ധിഖ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും രാഹുൽ […]


