സിനിമ-സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ മരിച്ച നിലയിൽ 

തിരുവനന്തപുരം: സിനിമ-സീരിയൽ നടൻദിലീപ് ശങ്കർ മരിച്ച നിലയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. സീരിതൽ അഭിനയത്തിൻ്റെ ഭാഗമായാണ് നടൻ തിരുവനന്തപുരത്തെ ഹോട്ടലിൽ മുറിയെടുത്തത്. നാലു ദിവസമായിരുന്നു മുറിയെടുത്തിട്ടെന്ന് ജീവനക്കാർ പറയുന്നു. മൂന്നു ദിവസമായി പുറത്തേക്കൊന്നും പോയിരുന്നില്ലെന്നുമാണ് സൂചനകൾ. മുറിയിൽ നിന്നും രൂക്ഷഗന്ധം പുറത്തു വന്നതിനേ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിളാണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. ദിലീപ് ശങ്കറിന് കരൾ രോഗമുണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. സംഭവത്തിൽ […]

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹാന്‍ഡ് ബാഗിന് പുതിയ നിയമം, ജനുവരി മുതൽ പ്രാബല്യത്തിൽ

ജനുവരിമുതൽ ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് ബാധകമാകും ന്യൂഡൽഹി: വിമാനയാത്രയ്ക്ക് തയ്യാറെടുത്ത് നിൽക്കുന്നവരാണോ നിങ്ങൾ, എങ്കിൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് നിർബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം. വിമാന യാത്രക്കാർക്കുള്ള ഹാൻഡ് ബാഗേജ് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്). ജനുവരിമുതൽ ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ ഒരു ക്യാബിൻ ബാഗോ ഹാൻഡ്ബാഗോ മാത്രമാകും കൈയിൽ കരുതാൻ അനുവദിക്കുക. അധിക ഭാരത്തിനും വലിപ്പത്തിനും കൂടുതൽ പണം നൽകേണ്ടിവരും. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമതഉറപ്പുവരുത്താനാണ് നിയന്ത്രണമെന്ന് […]

അറവുശാലക്ക് മുന്നിൽ വെച്ച് വിരണ്ടോടിയ എരുമ പാഞ്ഞെത്തിയത് നഗരത്തിലെ ഹോട്ടലിൽ

പാലക്കാട് : വിരോണ്ടിയ എരുമ ഹോട്ടലിൽ കയറിയത് പരിഭ്രാന്തി പരത്തി. പാലക്കാട് നഗരത്തിലുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിലേക്കാണ് എരുമ ഓടി കയറിയത്. ഏറെ നേരം സ്ഥലത്ത് പരിഭ്രാന്തി പരത്തിയ എരുമയെ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് കുരുക്കിട്ടാണ് തളച്ചത്. എരുമയുടെ മുഖത്തും കാലുകളിലും പരിക്കേറ്റിട്ടുണ്ട്. ഹോട്ടലിലേക്ക് എത്തിയ എരുമ ഇരുചക്രവാഹനം അടക്കമുള്ളവ മറിച്ചിട്ടു. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിലുണ്ടായിരുന്നവര്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എരുമയെ കയറിട്ട് കെട്ടിയിട്ടത്. കെട്ടിയിട്ടശേഷവും എരുമ വിറളി പൂണ്ട് ഓടാൻ ശ്രമിച്ചു. ഇതോടെ കാലുകളും […]

2025 ജനുവരി ഒന്നുമുതൽ റേഷനൊപ്പം 1000 രൂപയും! ;റേഷൻ ഇടപാടിൽ അടിമുടി മാറ്റങ്ങൾ; പുതിയ ആനുകൂല്യങ്ങൾ ഇങ്ങനെ

2025 ജനുവരി ഒന്നു മുതൽ റേഷൻ ഇടപാടിൽ അടിമുടി മാറ്റങ്ങൾ. ജനുവരി ഒന്നു മുതൽ റേഷൻ വിതരണ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയതിനൊപ്പം റേഷൻ ഇടപാടിൽ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങളും നിർദേശങ്ങളും വരുത്തിയിട്ടുണ്ട്. എല്ലാ റേഷൻ കാർഡ് ഉടമകളും നിർദേശങ്ങൾ പാലിക്കണം. റേഷൻ കാർഡ് ഉടമകൾ ഇ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. മുൻപ് ലഭിച്ചിരുന്ന അതേ അളവിൽ റേഷൻ എല്ലാവർക്കും ലഭ്യമാകില്ല. പുതിയ നിയമമനുസരിച്ച് 2.5 കിലോ അരിയും 2.5 കിലോ ഗോതമ്പും ലഭിക്കും. നേരത്തെ മൂന്ന് കിലോ […]

ഡ്രൈവർമാർക്ക് അൾഷിമേഴ്സ് വരാനുള്ള സാധ്യത കുറവ്’; ആംബുലൻസ് ഡ്രൈവർമാർക്ക് രോഗനിരക്ക് ഒരു ശതമാനത്തിലും താഴെ

ടാക്സി, ആംബുലൻസ് ഡ്രൈവർമാർക്ക് അൾഷിമേഴ്സ് വരാനുള്ള സാധ്യത കുറവെന്ന് പഠനം. ബിഎംജെ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മിന്റ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു. നിരന്തരമായി വഴികൾ പരിശോധിച്ച് യാത്ര ചെയ്യുന്ന ജോലി ചെയ്യുന്നവരിൽ അൾഷിമേഴ്സ് സാധ്യത കുറവാണെന്നാണ് പഠനം കണ്ടെത്തിയത്. ടാക്സി ഡ്രൈവർമാർക്കിടയിലെ കണക്കുകൾ പരിശോധിച്ചാൽ ആകെ ഒരു ശതമാനം പേർക്കാണ് അൾഷിമേഴ്സ് ബാധിച്ചതെന്ന് പഠനം കണ്ടെത്തി. ആംബുലൻസ് ഡ്രൈവർമാരിൽ രോഗനിരക്ക് ഒരു ശതമാനത്തിലും താഴെയാണ്. 2020 നും 2022 നും ഇടയിലാണ് പഠനം […]

വാഹനം നിര്‍ത്തി എഞ്ചിൻ ഓഫാക്കാതെ ഗ്ലാസ് അടച്ച്‌ എസിയിട്ട് മയങ്ങുന്ന പതിവുണ്ടോ? എങ്കില്‍ എംവിഡി യുടെ മുന്നറിയിപ്പ്

യാത്രക്കിടെ വാഹനം ഇടയ്ക്കൊന്ന് നിർത്തി എഞ്ചിൻ ഓഫ് ചെയ്യാതെ ഗ്ലാസടച്ച്‌ എസിയിട്ട് മയങ്ങുന്ന പതിവുണ്ടോ? അങ്ങനെ ചെയ്യുന്നത് അപകടകരമാണെന്ന് ഓർമിപ്പിക്കുകയാണ് മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്‍റ് . നടൻ വിനോദ് തോമസിനെ കാറിനുള്ളിലും വടകരയില്‍ രണ്ട് പേരെ കാരവനിലും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് എംവിഡിയുടെ ഓർമപ്പെടുത്തല്‍. *വില്ലൻ കാർബണ്‍ മോണോക്സൈഡ്* നമ്മുടെ കാറിലെ ഇന്ധനം കത്തുമ്ബോഴുണ്ടാകുന്ന ബൈപ്രൊഡക്ടാണ് കാർബണ്‍ മോണോക്സൈഡ്. ഈ കാർബണ്‍ മോണോക്സൈഡ് കാറ്റലിറ്റിക് കണ്‍വെർട്ടർ എന്ന യൂണിറ്റിലെത്തി കാർബണ്‍ ഡയോക്സൈഡായാണ് എക്സോസ്റ്റിലൂടെ പുറത്തുപോകുന്നത്. […]