ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: ഈങ്ങേങ്ങൽപടിയിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം വളന്നൂർ ഗ്രാമ പഞ്ചായത്ത് കടുങ്ങാത്തുകുണ്ട് ഈങ്ങേങ്ങൽപടി യിൽ ആണ് സംഭവം. ബൈക്കിൽ ഇടിച്ച ലോറി ബൈക്കുമായി റോഡിലൂടെ നിരങ്ങി 20 മീറ്റർ കഴിഞ്ഞാണ് നിന്നത്. അപകടത്തിൽ കുറുക്കോൾ അഞ്ചാംമയിൽ സ്വദേശിയായ നീർക്കാട്ടിൽ നാസറിന്റെ മകൻ ഷാഹിൽ (21) ആണ് മരണപ്പെട്ടത് മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പ്‌പിറ്റലിൽ

കൂട്ടായിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ

തിരൂർ : കൂട്ടായിയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ യുവാവിനെ മുൻ വിരോധം വെച്ച് സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി സ്വദേശിയായ കുപ്പന്റെ പുരക്കൽ സൈനുൽ ആബിദ് (31)നെയാണ് കഴിഞ്ഞദിവസം കൂട്ടായിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിന് ഇരയായ യുവാവിൻറെ നീക്കങ്ങൾ മറ്റു പ്രതികൾക്ക് അറിയിച്ചു കൊടുക്കുകയും സംഘചേരുന്നതിന് മറ്റു സഹായങ്ങളും ചെയ്തുകൊടുത്ത ആളാണ് പിടിയിലായ പ്രതി. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. […]