നന്നമ്പ്രയിൽ തെരുവ് നായകളുടെ അക്രമം; മദ്രസ്സ വിദ്യാർത്ഥിനിക്ക് കടിയേറ്റു
വെള്ളിയാമ്പുറം നന്നമ്പ്ര പഴയ ജുമാ മസ്ജിദ് റോഡിൽ തെരുവുനായ അക്രമം മദ്രസ വിദ്യാർത്ഥിനിക്ക് കടിയേറ്റു നന്നമ്പ്ര പഴയ മസ്ജിദിന് അടുത്തുള്ള ഇഹ് യാഉൽ ഉലൂം മദ്രസ വിദ്യാർത്ഥിനി പത്ത് വയസ്സുകാരി ദിയാ ഫാത്തിമ ക്കാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ റോഡിൽ വെച്ച് കൂട്ടംകൂടി തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. കടിയേറ്റ കുട്ടി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മഴക്കാലമായതോടെ വെള്ളിയാമ്പുറത്തും പരിസരപ്രദേശങ്ങളിലും നായകളുടെ ശല്യം രൂക്ഷമായിരിക്കുന്നു. മാസങ്ങൾക്ക് […]