മമ്പുറം ആണ്ടുനേർച്ച ഞായറാഴ്ച കൊടിയേറും
തിരൂരങ്ങാടി : മമ്പുറം ഖുഥ്‌ബുസ്സമാന്‍ അലവി മൗലദ്ദവീല അല്‍ ഹുസൈനി തങ്ങളുടെ 186-ാം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമനെ്യ ആയിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് ഏഴിന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മഖാം ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 26-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക. ഏഴിന് അസ്വര്‍ നമസ്‌കാരാനന്തരം അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്‌ചയിലേറെ നീണ്ടുനില്‍ക്കുന്ന 186-ാമത് ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമാവും. മഖാമില്‍ നടക്കുന്ന സിയാറത്തിനും കൂട്ടുപ്രാര്‍ഥനക്കും പാണക്കാട് അബ്ബാസലി […]