ഒരു മാസത്തിനിടെ സംസ്ഥാനത്ത് മൂന്നാമത്തെ ജീവനെടുത്ത് അപൂര്‍വ്വ ബാക്ടീരിയ; കോഴിക്കോട് 12 വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അപൂര്‍വ്വ ബാക്ടരീയ മൂലം മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാമനാട്ടുകര ഫാറൂഖ് കോളജിനു സമീപം ഇരുമൂളിപ്പറമ്പ് അജിത് പ്രസാദ് -ജ്യോതി ദമ്പതികളുടെ മകന്‍ ഇ.പി. മൃദുല്‍ (12) ആണ് മരിച്ചത്. അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് കഴിഞ്ഞ 24 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ഛര്‍ദി, തലവേദന തുടങ്ങിയവ അനുഭവപ്പെട്ട കുട്ടിയുടെ നില പിന്നീട് ഗുരുതമാവുകയും പ്രൈമറി അമീബിക് മെനിഞ്ചൊ എന്‍സെഫലൈറ്റിസ് (പി.എ.എം) സ്ഥിരീകരിക്കുകയുമായിരുന്നു. നെയ്‌ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂര്‍വ മസ്തിഷ്‌ക അണുബാധയാണുണ്ടായത്. […]

അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ടുമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുല്‍. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആശുപത്രിയിൽ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഫറോക്ക് കോളേജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിന് ശേഷമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനിയും ജലദോഷവും തലവേദനയുമായി തുടങ്ങി […]

കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിയുമായി എയർലൈനുകളിൽ നിന്ന പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു

•പുതുതായി ചുമതലയേറ്റ കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ശ്രീ. കിഞ്ചരാപ്പു റാം മോഹൻ നായിഡുവിനെ നേരിൽ കണ്ട് കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈനുകളിൽ നിന്ന് പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളും ചർച്ച ചെയ്തു. കോഴിക്കോട് വിമാനത്താവളത്തിൽ വൈഡ് ബോഡി ഓപ്പറേഷന് അനാവശ്യവും അനിയന്ത്രിതവുമായി തുടരുന്ന സസ്‌പെൻഷൻ വിഷയത്തിൽ മന്ത്രിയുടെ വിവേചനരഹിതമായ ഇടപെടൽ ആവശ്യപ്പെട്ടു. വിമാനത്താവളവും എയർലൈൻ കമ്പനികളും വൈഡ് ബോഡി ഓപ്പറേഷന് സന്നദ്ധമാണെന്നും സർവീസ് നടക്കാത്തത് കൊണ്ട് […]

നീറ്റ് പരീക്ഷാ ക്രമക്കേട്‌; മുഖ്യസൂത്രധാരൻ അറസ്റ്റിൽ

റാഞ്ചി : നീറ്റ്‌ യുജി ചോദ്യപേപ്പർ കുംഭകോണക്കേസിൽ  പ്രധാനപ്രതിയെ  ജാർഖണ്ഡിൽ അറസ്റ്റ്‌ ചെയ്‌തതായി സിബിഐ. ജാർഖണ്ഡ്‌ കേന്ദ്രീകരിച്ച്‌ ചോദ്യപേപ്പർ ചോർത്തിയ സംഘത്തിലെ പ്രധാനി അമൻ സിങ്ങിനെയാണ്‌ ധൻബാദിൽവച്ച്‌ ബുധനാഴ്‌ച അറസ്റ്റ്‌ ചെയ്‌തത്‌.  ഹസാരിബാഗ് ആസ്ഥാനമായുള്ള ഒയാസിസ് സ്കൂൾ പ്രിൻസിപ്പലിനെയും  വൈസ് പ്രിൻസിപ്പലിനെയും  വിദ്യാർഥികൾക്ക്‌ ചോദ്യപേപ്പർ നൽകിയെന്ന്‌ ആരോപിക്കപ്പെടുന്ന നാലുപേരെയും നേരത്തെ അറസ്റ്റ്‌ ചെയ്‌തിരുന്നു. നീറ്റ് ചോദ്യപേപ്പർ കുംഭകോണത്തിൽ ജൂൺ 23-ന് കേസെടുത്ത സിബിഐ 27-നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ഛത്തീസ്ഗഡ്‌ തുടങ്ങിയ […]

ട്രെയിന്‍ ഗതാഗതം: ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് റെയില്‍വേ ഉറപ്പുനൽകിയതായി മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: ട്രെയിന്‍ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ ഉന്നത അധികൃതര്‍ ഉറപ്പുനല്‍കി. സംസ്ഥാനത്തെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ അധ്യ ക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം പരശുറാം എക്‌സ്പ്രസിന് രണ്ട് കോച്ചുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്. തിരക്കുള്ള മറ്റു ട്രെയിനുകളിലും ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഡോ. മനീഷ് തപ്‌ല്യാല്‍ പറഞ്ഞു. ഷൊര്‍ണൂര്‍-കണ്ണൂര്‍ […]

ശനിയാഴ്ചയും ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തും

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നിലവിൽ 3000-ലധികം അപേക്ഷകൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതുകൊണ്ട് തന്നെ തീർപ്പുകൽപ്പിക്കാത്ത ലൈസൻസ് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകൾ. ‌‌ബാക്ക്‌ലോഗ് പരിഹരിക്കുന്നതിന് ഈ പരിശോധനകൾ നടത്താൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും (ആർടിഒ) സബ് ആർടിഒ ഓഫീസുകളിലും നിർദ്ദേശം നൽകിയിട്ടുണ്ട്. സമഗ്രമായ പരിശോധന ഉറപ്പാക്കാനും ഇനി ശനിയാഴ്ചകളിലും ആർടിഒകൾ പ്രവർത്തിക്കും. ~~~~~~~~~~~ _നിങ്ങളുടെ നാട്ടിലെ വാർത്തകൾ share ചെയ്യുന്നതിനും […]

ന്യുനമർദ്ദ പാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത, ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഗുജറാത്തിനു മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാദ്ധ്യയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ മൂന്ന് മുതൽ ഏഴ് വരെ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

പന്ത്രണ്ട് മണിക്കൂര്‍ അറ്റകുറ്റപ്പണി; അറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്

സിസ്റ്റം അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 13 ശനിയാഴ്ച ചില ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ വൈകിട്ട് നാലര വരെയാണ് സിസ്റ്റം അപ്‌ഡേറ്റ് നടക്കുക എന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. അന്നേദിവസം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ പണം പിന്‍വലിക്കുന്നതിന് പരിധിയുണ്ട്. എടിഎം പണം പിന്‍വലിക്കല്‍, ഇന്‍ സ്റ്റോര്‍ ഇടപാടുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകള്‍ എന്നിവക്കുള്ള സംയോജിത പരിധി […]

രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ ഗുരുതരമാകാം; അതീവ ജാഗ്രത, മുന്നറിയിപ്പ്

തിരുവനന്തപുരം: ഡെങ്കിപ്പനി ഒരു തവണ വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരക്കാരുടെ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി മുന്നറിയിപ്പില്‍ പറഞ്ഞു. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. […]

‘കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്ക്, ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കാം’; റഹീമിനോട് ബോചെ

തിരുവനന്തപുരം: വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ച് അബ്ദുല്‍ റഹീം. ഒരുപാട് നന്ദിയുണ്ടെന്നും ചെയ്തു തന്ന സഹായങ്ങള്‍ മറക്കാനാകില്ലെന്നും റഹീം പറഞ്ഞു. നേരില്‍ കാണാമെന്നും ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുംം റഹീം പറഞ്ഞു. അബ്ദുല്‍ റഹീമിന്‍റെ ഫോണ്‍ കോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് പങ്കുവെച്ചത്. സൃഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്നും തന്നോട് നന്ദി പറയേണ്ട ആവശ്യമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഒരു കല്യാണം […]