ഞെട്ടിക്കുന്ന തട്ടിപ്പ്, യുപിഐ പിന്‍ അടിച്ചാല്‍ പണം പോകും: എന്താണ് ജംപ്‌ഡ് ഡെപോസിറ്റ് ?

യുപിഐയിലൂടെ ഇടപാടുകള്‍ നടത്തുന്നവരാണോ ? എങ്കില്‍ ഈ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടി വരും. ‘ജംപ്‌ഡ് ഡെപ്പോസിറ്റ്’ എന്ന പേരിലാണ് പുതിയ തട്ടിപ്പ് അരങ്ങേറുന്നത്. അക്കൗണ്ടില്‍ ഒരു തുക വന്നു എന്നുള്ള സന്ദേശം ആണ് ആദ്യം വരിക. ആയിരം രൂപ മുതല്‍ 5000 രൂപ വരെയുള്ള തുക എത്തി എന്നുള്ള മെസ്സേജ് ആയിരിക്കും കാണുക. അപ്രതീക്ഷിതമായി ഒരു തുക വരുമ്പോള്‍ സ്വാഭാവികമായും അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാൻ യുപിഐ അക്കൗണ്ടിൻ്റെ പിന്‍ എൻ്റർ ചെയ്ത് യുപിഐ ആപ്പില്‍ […]

സര്‍ഗ വിസ്മയത്തിനൊരുങ്ങി കലോത്സവ നഗരി; ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല ദേശീയ കലോത്സവം സിബാഖ് ’25 ന് തുടക്കമായി

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല ദേശീയ കലോത്സവം സിബാഖ് ’25 ന് തുടക്കമായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാജ്യസഭാ എംപി യും കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ മേധാവിയുമായ ഇമ്രാന്‍ പ്രതാപ്ഗഡി എം. പി മുഖ്യാതിഥിയായി. ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി യു.വി.കെ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. കര്‍ണാടക പി. സി. സി ജനറല്‍ സെക്രട്ടറി ഡി. കെ ബ്രിജേഷ്, കെപിസിസി ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ ടി. എം സാകിര്‍ […]

മതേതര മലപ്പുറം മുന്നോട്ട്’; സുവനീർ പ്രകാശനം ചെയ്തു

താനൂർ : മതേതര മലപ്പുറത്തിൻ്റെ ചുവപ്പുരാശിയേയും താനൂരിൻ്റെ തീരശോണിമയെയും ഉൾച്ചേർത്ത് സിപിഐ എം ജില്ലാ സമ്മേളന സുവനീർ. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടിക്ക് കൈമാറി സുവനീർ പ്രകാശനം ചെയ്തു. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയേറ്റം ഇ ജയൻ […]

ഇന്ന് ജാഗ്രത വേണം, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് ഒ റ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ […]

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു

കോഴിക്കോട് അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് ബുധനാഴ്ച ജില്ലയിൽ രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു. കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും പിന്നീട് രാമനാട്ടുകര ഗണപത് എയുപി സ്കൂളിലുമാണ് കപ്പ് പ്രദർശിപ്പിച്ചത്. മോഡൽ സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ഗവാസ്, പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി മനോജ് കുമാർ, ആർഡിഡി കെ സന്തോഷ് കുമാർ, കോഴിക്കോട് സിറ്റി എഇഒ കെ വി മൃദുല, ചേവായൂർ […]

സ്വഭാവിക മരണം സംഭവിച്ച മൃതദേഹത്തോട് പോലും അനാദരവ് കാണിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രി 

തിരൂരങ്ങാടി: സ്വഭാവിക മരണം സംഭവിച്ച മൂന്നിയൂർ സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച്തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി അധികൃതർ. ജനുവരി 2 ന് പുലർച്ചെ 3 മണിക്ക് ഷുഗർ കൂടുകയും അതിനെ തുടർന്ന് ശ്വാസതടസ്സം നേരിടുകയും ചെയ്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട മൂന്നിയൂർ കുണ്ടം കടവ് സ്വദേശി പാലത്തിങ്ങൽ അബൂബക്കർ മൗലവി എന്ന കുഞ്ഞിപ്പയുടെ (56) മൃതദേഹത്തോടാണ് ആശുപത്രി അധികൃതർ നിസ്സംഗത പുലർത്തി അനാദരവ് കാണിച്ചത്. ഹൈഷുഗർ, പ്രഷർ, ശ്വാസതടസ്സം തുടങ്ങി വിവിധ രോഗങ്ങൾക്ക് ചികിൽസയും […]

നിസ്വാർത്ഥ സേവകൻ വിടവാങ്ങി.

മൂന്നിയൂർ:സുന്നി സംഘടനാ വീഥിയിലെ നിറസാന്നിദ്ധ്യമായിരുന്നു ഇന്ന് പുലർച്ചെ വിടപറഞ്ഞ മൂന്നിയൂർ കുണ്ടംകടവ് മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പാലത്തിങ്ങൽ അബൂബക്കർ മുസ്‌ലിയാർ എന്ന കുഞ്ഞിപ്പ മുസ്ലിയാർ. സുന്നി വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന മേഖലയിൽ സജീവമായ കുഞ്ഞിപ്പ മുസ്‌ലിയാരുടെജീവിതം നാല് പതിറ്റാണ്ടോളം പള്ളി-മദ്രസ രംഗത്തു സേവനനിരതമായിരുന്നു. നല്ലൊരു കലാകാരൻകൂടിയായിരുന്ന കുഞ്ഞിപ്പ മുസ്‌ലിയാർ ചുവരെഴുത്തിലൂടെയും, ബോർഡ്‌ എഴുത്തിലൂടെയും തന്റെ വൈദഗ്ദ്ധ്യം പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ട്. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മർഹൂം വി പി ഹംസ മുസ്‌ലിയാർ, മൂന്നിയൂർ ഹംസ ഫൈസി, […]

ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തകര്‍ന്നു; രണ്ട് മലയാളി സ്ത്രീകള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. അപകടസമയത്ത് പന്ത്രണ്ട്് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടൈ പുതുപ്പട്ടി ഫ്‌ലൈ ഓവറില്‍ വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേരും […]