ബോബി ചെമ്മണ്ണൂർ അശ്ലീല ആക്ഷേപങ്ങൾ നടത്തുന്നു” പോലിസിൽ പരാതി നൽകി നടി ഹണി റോസ്

കൊച്ചി: പ്രശസ്‌ത വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ സിനിമാ നടി ഹണി റോസ് പരാതി നൽകി. തനിക്കെതിരേ സ്ഥിരമായി അശ്ലീല ആക്ഷേപങ്ങൾ നടത്തുന്നു എന്ന് ആരോപിച്ചാണ് സെൻട്രൽ പോലിസിൽ പരാതി നൽകിയിരിക്കുന്നത്. “ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലിസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു” […]

തമിഴ്നാട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് HMPV വൈറസ്: നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി;

ചെന്നൈ: രാജ്യത്ത് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയര്‍ന്നതോടെ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. പൊതുജനങ്ങളും ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്കും ഒരുപോലെ മാസ്‌ക് നിർബന്ധമാക്കി. അയൽ സംസ്ഥാനമായ കർണാടകയിൽ രണ്ട് കുട്ടികൾക്ക് വൈറസ് ബാധിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. കർണാടകയുടെയും കേരളത്തിന്‍റെയും അതിർത്തിയിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നീലഗിരി ജില്ലയിലേക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം സന്ദർശകർ എത്തുന്ന സമയമായതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തന്ത്രി പറഞ്ഞു. അതിർത്തികളിൽ […]

പാണക്കാട് എല്ലാവരുടെയും അത്താണിയെന്ന് പിവി അൻവർ; ജയിക്കാൻ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: പാണക്കാടെത്തി മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് അൻവറിൻ്റെ സന്ദർശനം. അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉച്ചക്ക് 12മണിയോടെയാണ് അൻവർ പാണക്കാടെത്തിയത്. യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി മുന്നോട്ട് പോവുകയാണ് പിവി അൻവർ എംഎൽഎ. അൻവർ ഉയർത്തുന്ന പ്രശ്നങ്ങളിൽ യുഡിഫിനു അഭിപ്രാവ്യത്യാസമില്ലെന്ന് സാദിഖലി […]

ആട് ജീവിതം ഓസ്‌കറിലേക്ക് ; പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ബ്ലെസി ചിത്രം ആട് ജീവിതം 97-ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലസ്ലി പറഞ്ഞു. ഇനിയാണ് വോട്ടെടുപ്പിലേക്കുള്‍പ്പടെ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച നോവലിന് ബ്ലെസി ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ അത് അവിസ്മരണീയമായ ദൃശ്യാവിഷ്‌കാരമായി. ചിത്രത്തില്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടനടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രം നേടിയത്. ചിത്രം ഓസ്‌കറിനയയ്ക്കാന്‍ വേണ്ടിയുള്ള നടപടികള്‍ നടക്കുന്നുവെന്ന് നേരത്തെ […]

കെ.പി രാഹുൽ ബ്ലാസ്റ്റേഴ്സ് വിട്ടു; ഇനി ഒഡീഷ എഫ്.സിയിൽ

കൊച്ചി: മലയാളി താരം കെ.പി രാഹുൽ കേരള ബ്ലാസ്റ്റേഴ്സ‌് വിട്ടു. സമൂഹ മാധ്യമങ്ങളിലൂടെ ക്ലബ് ഇക്കാര്യം ഔദ്യോഗികമായാണ് അറിയിച്ചു. ഒഡീഷ എഫ്.സിയുമായാണ് രാഹുൽ കരാറിൽ ഏർപ്പെട്ടത്. കഴിഞ്ഞ ആറു സീസണുകളിലായി ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള രാഹുൽ നിരവധി ഗോളുകളും നേടിയിട്ടുണ്ട്. ഡിഫൻഡർ പ്രീതം കോട്ടാൽ, യുവതാരം അമാവിയ, സൗരവ് മണ്ഡൽ, ബ്രൈസ് മിറാൻഡ തുടങ്ങിയവരുടെ പേരുകളും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഉയർന്നുകേൾക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെറെ പോസ്റ്റർ ബോയ് ആയ രാഹുൽ ഇതുവരെ 76 മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയത്. ഒമ്പത് ഗോളുകളും നേടിയിട്ടുണ്ട്. […]

എച്ച്‌എംപിവി ആശങ്ക ; രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ..?

രാജ്യത്ത് എച്ച്‌എംപിവി കേസുകള്‍ റിപ്പോർട്ട് ചെയ്തതോടെ കോവിഡ് കാലത്തെ സമാനമായ ആശങ്കയിലാണ് ജനങ്ങള്‍. ബംഗളൂരുവിലും ചെന്നൈയിലും അഹമ്മദാബാദിലുമായി ഇതുവരെ ആറ് HMPV കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അറിയിച്ച്‌ ഇന്ത്യൻ കൗണ്‍സില്‍ ഫോർ മെഡിക്കല്‍ റിസർട്ട് (ഐസിഎംആർ) രംഗത്തെത്തിയിരുന്നു. ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങളില്‍ എച്ച്‌എംപി വൈറസ് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഐസിഎംആർ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ എച്ച്‌എംപിവി കേസുകള്‍ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും ആശങ്ക ഉയർന്നിരുന്നു. കോവിഡ് കാലത്തെ അനുഭവങ്ങളാണ് […]

വയനാട് ഏലത്തോട്ടത്തിനു സമീപം രണ്ട് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി

വയനാട്: ഏലത്തോട്ടത്തിനു സമീപം കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി. മൂന്ന് മാസം പ്രായമുള്ള രണ്ട് കടുവ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. 900 കണ്ടിയിൽ ഞായറാഴ്‌ രാത്രി ഏലത്തോട്ടത്തിൽ പോയ ജീപ്പ് ഡ്രൈവർമാരാണ് കടുവ കുഞ്ഞുങ്ങളെ കണ്ടത്. പ്രദേശത്ത് അടുത്തിടെ കടുവ പശുക്കളെ കൊന്നിരുന്നു. ഈ കടുവയ്ക്കായി കെണി വച്ചിരിക്കുന്നതിനിടെയാണ് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്…