തിരൂർ മാർക്കറ്റിൽ മോഷണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ

തിരൂർ : മാർക്കറ്റിലെ ഷോപ്പിന്റെ ഡോർ പൊളിച്ച് മോഷണം നടത്തിയ കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശിയും ബേപ്പൂരിൽ താമസക്കാരനുമായ നെടു നീലം വീട്ടിൽ മുഹമ്മദ് റാസി(21) കരുവാൻതിരുത്തി തയ്യിൽ വീട്ടിൽ വിശ്വജിത്ത്(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 19 തീയതി രാത്രിയിലാണ് പ്രതികൾ ഷോപ്പിന്റെ ഡോർ പൊളിച്ച് സിസിടിവി ക്യാമറകൾ തകർത്തു മേശയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ കളവ് ചെയ്തു കൊണ്ടു പോയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ […]

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്

തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് തിരുവനന്തപുരം സിജെഎം കോടതിയുടെ അറസ്റ്റ് വാറന്റ്. ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയിതിനാണ് വാറൻ്റ്. നിലവിൽ ഫിറോസ് തുർക്കിയിലാണ്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും പൊലിസിന്റെ ക്രിമിനൽവൽക്കരണവും ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പോലിസ് ഫിറോസിനെതിരേ കേസെടുത്തിരുന്നു. ഈ കേസിൽ പിന്നീട് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകുകയായിരുന്നു. ജാമ്യ വ്യവസ്ഥയിൽ വിദേശയാത്രക്ക് അനുമതിയില്ലെന്നിരിക്കെ തുർക്കിയിലേക്ക് പോയതാണ് നിലവിലെ അറസ്റ്റ് വാറന്റിനു കാരണം. പാസ്പോർട്ടുള്ള പ്രതികൾ […]

മൂന്നിയൂർ സ്വദേശി സൗദിയിൽ മരണപ്പെട്ടു

മൂന്നിയൂർ :മുട്ടിച്ചിറ സ്വദശി കാളങ്ങാടൻ മമ്മാലി എന്നവരുടെ മകൻ കാളങ്ങാടൻ ഹനീഫ ( 58 ) സൗദിയിലെ അഫൽ ബാത്ത് എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരി 2 നാണ് സൗദിയിലേക്ക് തിരിച്ച് പോയത്.ഭാര്യ മറിയം .മക്കൾ മുഹമ്മദ് റഹീസ് സഹ്റ, സഹ് ല, അസ്‌നത്ത് മരുമക്കൾ മുഹമ്മദ് കോയ, അജ്മൽ തൻസീഹ ജനാസ നടപടി ക്രമങ്ങൾ കഴിഞ്ഞ് സൗദിയിൽ തന്നെ മറവ് ചെയ്യുന്നതാണ്. റിപ്പോർട്ട്:- അഷ്റഫ് […]

വേർപാട്

വേങ്ങര : മാർക്കറ്റ് റോഡ് എ കെ റോഡ് എ കെ കോയാമു (Late)എന്നവരുടെ മകൻ.അഞ്ചു കണ്ടൻ മുഹമ്മദ്‌ (59)(കൊട്ടേയിൽ കുഞ്ഞാണി )മരണപെട്ടു. മയ്യത്ത് നമസ്ക്കാരം രാവിലെ 9.30ന് അരീകുളം ജുമാ മസ്ജിദിൽ