കുന്നമംഗലത്തു യുവതിയുടെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് യുവതിയായ വീട്ടമ്മയുടെ ചാര്‍ജ് ചെയ്യാനിട്ടിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. പയമ്പ്ര പുറ്റുമണ്ണില്‍ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലില്‍ സുനില്‍ കുമാറിന്റെ ഭാര്യ അനൂജയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിനടുത്ത് വെച്ചിരുന്ന 500 രൂപയുടെ രണ്ട് നോട്ടുകളും ഭാഗികമായി കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പതിനാലായിരത്തോളം രൂപ വിലയുള്ള ഫോണാണ് പൊട്ടിത്തറിച്ചതെന്ന് അനൂജ പറഞ്ഞു. കുടുംബശ്രീയില്‍ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് കത്തി നശിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മൈതാനം കിളച്ചപ്പോൾ പിവിസി പൈപ്പിൽ തട്ടി; തുറന്നപ്പോൾ കണ്ടത് അഞ്ച് വടിവാളുകൾ

  ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ അഞ്ച് വടിവാളുകൾ കണ്ടെത്തി. മലപ്പുറം മമ്ബാട് കാട്ടുപൊയിലിൽ നിന്നാണ് ഇവ കണ്ടെടുത്തത്. പിവിസി പൈപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാളുകൾ. ആളൊഴിഞ്ഞ പറമ്പിൽ കളിക്കാൻ മൈതാനം ഉണ്ടാക്കുന്നതിനായി കുട്ടികൾ തുമ്പ കൊണ്ട് കിളച്ചപ്പോൾ പിവിസി പൈപ്പിൽ തട്ടുകയായിരുന്നു. പിന്നാലെ പൈപ്പ് പുറത്തെടുത്ത് തുറന്നുനോക്കിയപ്പോഴാണ് വടിവാളുകൾ കണ്ടെടുത്തത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുരുമ്പെടുത്ത നിലയിലായിരുന്നു വാളുകൾ. നാല് വർഷമെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. 58 സെന്റിമീറ്റർവരെയായിരുന്നു നീളം. വാളുകൾ എല്ലാം മുൻപ് […]

സം​വി​ധാ​യ​ക​ൻ ഷാ​ഫി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

  കൊ​ച്ചി: ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള സം​വി​ധാ​യ​ക​ന്‍ ഷാ​ഫി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. 16നാ​ണ് ഷാ​ഫി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഷാ​ഫി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​മാ​ണ് ഷാ​ഫി​യെ ചി​കി​ത്സി​ക്കു​ന്ന​ത്. ക​ല്യാ​ണ രാ​മ​ന്‍, പു​ലി​വാ​ല്‍ ക​ല്യാ​ണം, തൊ​മ്മ​നും മ​ക്ക​ളും, മാ​യാ​വി, മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട് തു​ട​ങ്ങി​യ നി​ര​വ​ധി ബോ​ക്‌​സോ​ഫീ​സ് ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ഷാ​ഫി.

ഇനി കേരളത്തിൽ ഭൂമി വാങ്ങാൻ കുറച്ച് പാടുപെടും; രാജ്യത്തിന് മുഴുവൻ മാതൃകയായി ‘എന്റെ ഭൂമി’ പദ്ധതി

ഇനി കേരളത്തിൽ ഭൂമി വാങ്ങാൻ കുറച്ച് പാടുപെടും; രാജ്യത്തിന് മുഴുവൻ മാതൃകയായി ‘എന്റെ ഭൂമി’ പദ്ധതി   കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്ന് റവന്യു വകുപ്പ് മന്ത്രി രാജൻ. മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ് പുതുച്ചേരി സർവേ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   […]

ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ചു; ആടുജീവിതം പുറത്ത്`

  മികച്ച ഹ്രസ്വചിത്ര വിഭാഗത്തിൽ അനുജയ്ക്ക് നോമിനേഷൻ കാലിഫോർണിയ: 97-ാമത് ഓസ്‍കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ആടുജീവിതം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, കങ്കുവ, സ്വതന്ത്രവീർ സവര്‍ക്കര്‍ എന്നീ ഇന്ത്യൻ സിനിമകൾ പട്ടികയിൽ നിന്ന് പുറത്തായി. മികച്ച ഹ്രസ്വ ചിത്ര വിഭാഗത്തിൽ അനുജയ്ക്ക് നോമിനേഷൻ.14 നോമിനേഷനുകളുമായി ഫ്രഞ്ച് മ്യൂസിക്കൽ കോമഡി എമിലിയപെരെസ് ശ്രദ്ധയാകര്‍ഷിച്ചു. ഓസ്കർ അക്കാദമിയുടെ സാമുവൽ ഗോൾഡ്‌വിൻ തിയറ്ററിലായിരുന്നു പ്രഖ്യാപനം.   പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക നേരത്തെ അക്കാദമി പുറത്തു വിട്ടിരുന്നു. […]

പരീക്ഷഹാളിൽഅധ്യാപകർ മൊബൈൽ ഉപയോഗിക്കാൻ പാടില്ല; ഉത്തരവുമായിപൊതുവിദ്യാഭ്യാസഡയറക്ടർ

  പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഏർപ്പെടുത്തി ഹയർസെക്കൻഡറി പരീക്ഷ വിഭാഗം ഉത്തരവിറക്കി. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്.   കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളിൽ ഇൻവെജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനിമുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ പറയുന്നു.  

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ റേഷന്‍ കടകള്‍; 70 % ഷോപ്പുകളും കാലി; കുടിശ്ശിക കിട്ടാതെ സാധനങ്ങള്‍ എത്തിക്കില്ലെന്ന് വിതരണക്കാർ

കൊച്ചി : ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെയാണ് കേരളത്തിലെ റേഷന്‍ കടകള്‍ അഭിമുഖീകരിക്കുന്നത്. സംസ്ഥാനത്തെ 70 ശതമാനം റേഷന്‍കടകളും കാലിയായി. ജനുവരി ഒന്നുമുതല്‍ വാതില്‍പടി സേവനം മുടങ്ങിയതോടെയാണ് വിതരണം കടുത്ത പ്രതിസന്ധിയിലായത്. ഇന്നലെ കടകളിലെത്തിയ പലര്‍ക്കും വെറുംകൈയോടെ തിരിച്ചുപോകേണ്ടിവന്നു. ഈ മാസം തുടക്കം മുതല്‍ സ്റ്റോക്കുണ്ടായിരുന്ന അരിയാണ് വില്‍പന നടത്തിയിരുന്നത്. എന്നാല്‍ ഉണ്ടായിരുന്ന സ്റ്റോക്കുകൂടി തീര്‍ന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. ചില കടകളില്‍ ഏതാനും ചാക്ക് അരിമാത്രമാണ് സ്റ്റോക്കുള്ളത്. എ.പി.എല്‍, ബി.പി.എല്‍, എ.പി.എല്‍ എസ്.എസ്, എ.വൈ വിഭാഗങ്ങളിലായി […]