ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ചു; ആടുജീവിതം പുറത്ത്`
മികച്ച ഹ്രസ്വചിത്ര വിഭാഗത്തിൽ അനുജയ്ക്ക് നോമിനേഷൻ കാലിഫോർണിയ: 97-ാമത് ഓസ്‍കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ആടുജീവിതം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, കങ്കുവ, സ്വതന്ത്രവീർ സവര്‍ക്കര്‍ എന്നീ ഇന്ത്യൻ സിനിമകൾ പട്ടികയിൽ നിന്ന് പുറത്തായി. മികച്ച ഹ്രസ്വ ചിത്ര വിഭാഗത്തിൽ അനുജയ്ക്ക് നോമിനേഷൻ.14 നോമിനേഷനുകളുമായി ഫ്രഞ്ച് മ്യൂസിക്കൽ കോമഡി എമിലിയപെരെസ് ശ്രദ്ധയാകര്‍ഷിച്ചു. ഓസ്കർ അക്കാദമിയുടെ സാമുവൽ ഗോൾഡ്‌വിൻ തിയറ്ററിലായിരുന്നു പ്രഖ്യാപനം. പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക നേരത്തെ അക്കാദമി പുറത്തു വിട്ടിരുന്നു. […]


