ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; ഡിഐജിയെയും ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

കൊച്ചി : ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്തത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറി ആകും നടപടി സ്വീകരിക്കുക.കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ […]

പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു.

പരപ്പനങ്ങാടി : ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തലജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത് ഹസ്സൻ (62) ആണ് മരിച്ചത്. ജോലിസ്ഥലമായ ചെന്നൈയിൽ നിന്ന് ഇന്ന് ഉച്ചയോടെ പുറപ്പെട്ട ട്രെയ്നിൽ വനജ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മരണം. ഉടനെ റെയിൽവെ സുരക്ഷ ഉദ്യോഗസ്ഥർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഷമീം, റാബിയ, ഫാത്തിമ. മരുമക്കൾ: സത്താർ, നാസർ, സുമയ്യ. കബറടക്കം നാളെ […]

മലപ്പുറത്ത് ബൈക്ക് അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ചങ്ങരംകുളം: മലപ്പുറത്ത് ബൈക്ക് അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ചങ്ങരംകുളം പാവിട്ടപ്പുറത്താണ് സംഭവം. എറവറാംകുന്ന് സ്വദേശി തെക്കത്ത് വളപ്പില്‍ ശിഹാബിന്റെ മകന്‍ ഷഹബാസ്(16) ആണ് മരിച്ചത്. ഷഹബാസിനൊപ്പമുണ്ടായിരുന്ന പാവിട്ടപ്പുറം സ്വദേശി കുളങ്ങര വീട്ടില്‍ റിഹാന്(16) പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഷഹബാസിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിഹാന്റെ നില ഗുരുതരമല്ല.

എയർ കേരളയുടെ ആഭ്യന്തര സർവീസ് ജൂൺമുതൽ ; ആദ്യസർവീസ് കൊച്ചിയിൽനിന്ന്

നെടുമ്പാശേരി എയർ കേരള ജൂണിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും. കൊച്ചിയിൽനിന്നായിരിക്കും ആദ്യ സർവീസ്. കൊച്ചി വിമാനത്താവളമാണ് എയർ കേരളയുടെ ഹബ്ബ്. 76 സീറ്റുകളുള്ള വിമാനമായിരിക്കും സർവീസ് നടത്തുക. പാട്ടത്തിനെടുത്ത അഞ്ച് വിമാനങ്ങൾ ആദ്യഘട്ടത്തിൽ ഉണ്ടാകും. വിമാനങ്ങൾ ലഭ്യമാക്കാൻ ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു. രണ്ടുവർഷത്തിനുള്ളിൽ 20 വിമാനങ്ങൾ സ്വന്തമാക്കുകയാണ് എയർ കേരളയുടെ ലക്ഷ്യം. വിമാനങ്ങൾ ലഭിക്കാനല്ല, പൈലറ്റുമാർക്കാണ് ദൗർലഭ്യമെന്ന് എയർ കേരള സാരഥികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ചെറുനഗരങ്ങളിലേക്കുകൂടി പറന്നെത്തുകയാണ് ലക്ഷ്യം. ഏറ്റവും കുറഞ്ഞനിരക്കായിരിക്കും ഈടാക്കുകയെന്നും […]

എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; 

എറണാകുളം: എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. കൊലപാതകത്തിൽ റിതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.

കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു; 22 ദിവസം പ്രായമുളള കുഞ്ഞ് ഐസിയുവിൽ 

കണ്ണൂർ: കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുളള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ. കണ്ണൂർ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. അപസ്മാരമുൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ചയും തിങ്കളാഴ്‌ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ഒപ്പം ബാന്റ്റ് സെറ്റും ഉണ്ടായിരുന്നു. പെട്ടന്നുണ്ടായ ശബ്‌ദത്തെ തുടർന്ന് ഞെട്ടിപ്പോയ കുഞ്ഞ് അൽപ്പനേരം വായയും കണ്ണും തുറന്ന നിലയിലായിരുന്നു. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക […]

അർജന്‍റീന ടീം വരുന്നതിന് കേന്ദ്രത്തിന്‍റെ പച്ചക്കൊടി

തിരുവനന്തപുരം: ലയണൽ മെസ്സിയുൾപ്പെടുന്ന അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കളിക്കാൻ കൊണ്ടുവരുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഇതോടെ, അർജന്റീന ടീം വരുന്നതിനുള്ള വിസ നടപടിക്രമങ്ങളിലടക്കം വലിയൊരു തലവേദന ഒഴിഞ്ഞ ആശ്വാസത്തിലാണ് സംസ്ഥാന സർക്കാർ. കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കാനാണ് നിലവിൽ അർജന്റീന താൽപര്യം അറിയിച്ചിരിക്കുന്നത്. ഒരു മത്സരത്തിനിറങ്ങുന്നതിന് 70 കോടി രൂപയാണ് അർജന്റീനിയൻ ഫുട്ബാൾ അസോസിയേഷൻ കേരളത്തോട് ആവശ്യപ്പെട്ടത്. ഇതിന് പുറമെ, അർജന്റീനക്ക് എതിരാളിയായി ഫിഫ റാങ്കിങ്ങിൽ 50നകത്തുള്ള രാജ്യത്തെയും കൊണ്ടുവരേണ്ടി വരും. ഇവർക്കും 30 കോടിയിൽ […]

നിറം കുറവെന്ന പേരിൽ ഭർത്താവിന്റെ അവഹേളനം, ഇംഗ്ലീഷ് അറിയില്ലെന്ന് കുറ്റപ്പെടുത്തൽ; നവവധു ജീവനൊടുക്കി

മലപ്പുറം : നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക പീഡനം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇതിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു. ഇംഗ്ലീഷ് സംസാരിക്കാൻ […]

27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം

ഈ മാസം 27 മുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമിതി. റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌കരിക്കുക, കമ്മീഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് സമരം. പലതവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവഗണന തുടരുന്ന സാഹചര്യത്തിലാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് സമിതി പറയുന്നു. റേഷന്‍ വ്യാപാരികള്‍ പലതവണ കടയപ്പ് സമരം അടക്കം നടത്തിയതാണ്. ഇതേതുടര്‍ന്ന് പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെയും നിയോഗിച്ചു. എന്നാല്‍ ഈ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ […]

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു.

  കോഴിക്കോട്: പാൻക്രിയാസ് അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടിൽ അസ്കർ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതാംവാർഡിൽ അഡ്മിറ്റായിരുന്ന അസ്കർ ഇന്നലെ രാത്രി 31ാം വാർഡിൽ എത്തി ജനൽ വഴി ചാടുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ എത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.