പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ ദൃശ്യങ്ങൾ; സ്ഥിരീകരിച്ച് വനംവകുപ്പും..

പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ ദൃശ്യങ്ങൾ; സ്ഥിരീകരിച്ച് വനംവകുപ്പും..   പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ പുലിയിറങ്ങി. നാട്ടുകാര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു. രാത്രി 10.30-ഓടെയാണ് പുലിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്.   ദൃശ്യങ്ങളില്‍ നിന്ന് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊടിക്കുത്തി മലയുടെ സമീപത്തുള്ള ചെറിയ കാടുകളോടുകൂടിയ ജനവാസമേഖലയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലാണ് പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചിരിക്കുന്നത്.   പതിവായി ഇവിടെ പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍. പട്ടിക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തായി പുലിയെ […]

സ്‌കൂട്ടറിന് പുറകില്‍ കുട്ടിയെ തിരിച്ചിരുത്തി അപകട യാത്ര, പിതാവിന്റെ എട്ടിൻ്റെ പണിയുമായി എംവിഡി

കോഴിക്കോട്: സ്‌കൂട്ടറിന് പുറകില്‍ തിരിച്ച് ഇരുത്തി അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി പൊലീസ്. വാഹനം ഓടിച്ച കുട്ടിയുടെ പിതാവ് ഷഫീഖിനെതിരെ മാവൂര്‍ പൊലീസ് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് റോഡിലാണ് സംഭവം. കുട്ടിയുമായി അപകടകരമായി യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പിന്നില്‍ യാത്ര ചെയ്ത മറ്റൊരു യാത്രക്കാരനാണ് പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പത്ത് വയസില്‍ […]

മലപ്പുറത്ത് പെൺകുട്ടിയുടെ ആത്മഹത്യ; പോസ്റ്റ്‌മോർട്ടം ഇന്ന് (ചൊവ്വ ) , ആൺസുഹൃത്ത് അപകടനില തരണം ചെയ്തു

മലപ്പുറം: ആമയൂരിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിന്‍റെ പോസ്റ്റുമോർട്ടം ചൊവ്വാഴ്ച. കഴിഞ്ഞ വെളളിയാഴ്ച നിക്കാഹ് കഴിഞ്ഞ ഷൈമ സിനിവർ (18) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളെജിലാണ് പോസ്റ്റുമോർട്ടം നടക്കുക. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഷൈമ സിനിവറിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിക്കാഹിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. ഷൈമയുടെ മരണ വിവരം അറിഞ്ഞ് 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുമുണ്ട്. ഇയാളെ […]