തിരൂർ സ്വദേശി അബുദാബിയിൽ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു
അബുദാബി: തിരൂർ കന്മനം സ്വദേശിയും അബുദാബി അൽ വഹ്‌ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർവൈസറുമായ സി.വി. ഷിഹാബുദ്ദീൻ(46) അബുദാബിയിൽ നിര്യാതനായി. വ്യാഴാഴ്ച ഹൈപ്പർ മാർക്കറ്റിൽ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ബനിയാസ് മോർച്ചറിയിൽ നടന്ന മയ്യത്ത് നിസ്കാരത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നേതൃത്വം നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച പുലർച്ചെ നാട്ടിലെത്തിച്ച മൃതദേഹം കന്മനം ജുമാ മസ്‌ജിദിൽ ഖബറടക്കി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.