ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15 വയസുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റിൽ 

മലപ്പുറം പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചാലിശ്ശേരി സ്വദേശി ചേരപറമ്പിൽ അജ്മൽ (23), ആലംകോട് സ്വദേശി ഷാബിൽ (22) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെയാണ് പ്രതികൾ പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത്. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 2023 സെപ്റ്റംബര്‍ മാസത്തിലാണ് സംഭവം നടന്നത്. 2023 സെപ്റ്റംബറിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിനിയായ 15 കാരിയെ പെരിങ്ങോട് സ്വദേശിയായ അജ്മല്‍ ഇന്‍സ്റ്റഗ്രാം […]

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയില്‍ സ്ത്രീ മരിച്ചു സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെ ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് സംഭവം. ഈ പ്രദേശത്തുള്ളവര്‍ വെള്ളം എടുക്കുന്നത് വനമേഖലയോട് ചേര്‍ന്നുള്ള ജലസ്രോതസ്സില്‍ നിന്നാണ്. അത്തരത്തില്‍ വെള്ളം എടുക്കാന്‍ പോയപ്പോഴാണ് സോഫിയ ഇസ്മയിലിനെ കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രദേശത്ത് കാട്ടാന ഉണ്ട്. എന്നാല്‍ ഇതുവരെ കാട്ടാന […]

വേങ്ങര സിനിമാ ഹാൾ പരിസരത്ത് ബസ്സ്‌ ഓട്ടോക്കിടിച്ച് മറിഞ്ഞു

വേങ്ങര: സിനിമാ ഹാൾ പരിസരത്ത് ബസ്സ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞു. നിസാര പരിക്കുകളോടെ ഡ്രൈവർ കൊച്ചൂട്ടനെ ആശുപത്രിയിലേക്ക് മാറ്റി. പരപ്പനങ്ങാടി ഭാഗത്തേക്ക് പൊയ്ക്കൊണ്ടിരുന്ന മഞ്ചേരി പരപ്പനങ്ങാടി കെ കെ ബി ബസും സിനിമ ഹാൾ ജംക്ഷനിൽ ഓടുന്ന കെ ൽ 10 AL 1350 എന്ന ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്. റോങ് സൈഡിലൂടെ അമിത വേഗത്തിൽ വന്ന ബസ് ഓട്ടോയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

ആര്‍എസ്എസ് പോലീസില്‍ പിടിമുറുക്കിയെന്ന് സമ്മതിച്ച് സിപിഎം; പാര്‍ട്ടിക്കോ സര്‍ക്കാരിനോ യാതൊരു നിയന്ത്രണവുമില്ല

ആര്‍എസ്എസ് പോലീസില്‍ പിടിമുറുക്കിയെന്ന് സമ്മതിച്ച് സിപിഎം; പാര്‍ട്ടിക്കോ സര്‍ക്കാരിനോ യാതൊരു നിയന്ത്രണവുമില്ല     തൃശൂര്‍: കേരള പോലീസില്‍ ആര്‍എസ്എസ് പിടിമുറുക്കിയെന്ന ആരോപണം ശരിവച്ച് സിപിഎം.സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയിലാണ് ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളും രംഗത്തെത്തിയത്.പൊലീസില്‍ ആര്‍എസ്എസ് പിടിമുറുക്കി എന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. പാര്‍ട്ടിക്കോ സര്‍ക്കാരിനോ പൊലീസില്‍ സ്വാധീനമില്ലെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. മിക്ക മണ്ഡലം കമ്മിറ്റികളും ഈ ആരോപണം ശരിവയ്ക്കുന്നു. പോലീസ് മേധാവി ഉള്‍പ്പെടെ ആര്‍എസ്എസിന്റെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്നു […]

മിഹിറിന്‍റെ മരണം: എൻഒസി ഹാജരാക്കാതെ ഗ്ലോബൽ സ്കൂൾ, നടപടി ഉറപ്പെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥി മിഹിർ അഹമ്മദിന്‍റെ ആത്മഹ‌ത്യയെ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റാഗിങ് സമൂഹത്തിൽ നിന്നും പൊലീസിൽ നിന്നും മറച്ചു വക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചു. റാഗിങ് സംബന്ധിച്ച പരാതി സ്കൂൾ അധികൃതർ നിഷേധിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.   ഗ്ലോബൽ പബ്ലിക് സ്കൂൾ പ്രവർത്തിക്കാനുള്ള എൻഒസി ഹാജരാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇത് ഇതുവരെ സ്കൂൾ അധികൃതർ ഹാജരാക്കിയിട്ടില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. സിബിഎസ്ഇ സ്കൂളുകൾക്ക് പ്രവർത്തിക്കാൻ […]

ഇൻസ്റ്റഗ്രാം വഴി പ്രണയം , കോഴിക്കോട് സ്വദേശിനിയായ പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

  കേരളത്തിൽ ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടികളെ വലയിലാക്കുന്നത് കൂടിവരുന്നു     മലപ്പുറം പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചാലിശ്ശേരി സ്വദേശി ചേരപറമ്പിൽ അജ്മൽ (23), ആലംകോട് സ്വദേശി ഷാബിൽ (22) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെയാണ് പ്രതികൾ പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത്. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 2023 സെപ്റ്റംബര്‍ മാസത്തിലാണ് സംഭവം നടന്നത്. 2023 സെപ്റ്റംബറിലായിരുന്നു […]

അഴീക്കോട് മകന്‍ മാതാവിന്റെ കഴുത്തറുത്തു

തൃശൂർ: കൊടുങ്ങല്ലൂരിൽ മകൻ മാതാവിന്റെ കഴുത്തറുത്തു. അഴീക്കോട് സ്വദേശി ജലീലിന്റെ ഭാര്യ സീനത്തിനെയാണ് (53) മകൻ മുഹമ്മദ് (24) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്കടിമയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ മുഹമ്മദ് മാതാവുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.മൂന്ന് വർഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് […]