കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍; എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു

ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് മൂന്ന് ഗോളിനാണ് കീഴടങ്ങിയത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ബഗാനായി ജാമി മക്ലാരന്‍ ഇരട്ടഗോള്‍ നേടി. ആല്‍ബര്‍ട്ടോ റോഡ്രിഗസും ലക്ഷ്യം കണ്ടു. 20 കളിയില്‍ 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്. ഏഴ് ജയവും മൂന്ന് സമനിലയും പത്ത് തോല്‍വിയുമാണ് ഇതുവരെ. പ്ലേ ഓഫ് നേരത്തേ ഉറപ്പിച്ച മോഹന്‍ ബഗാന്‍ 49 പോയിന്റുമായി ഒന്നാംസ്ഥാനത്താണ്. ഫെബ്രുവരി 22ന് എഫ്സി ഗോവയുമായാണ് […]

വേർപാട്

വേങ്ങര : ചേരൂർ അടിവാരം സ്വദേശിയും വേങ്ങര ഷാലിമാർ ഫൂട്ട് വെയർ ഉടമയുമായിരുന്ന കൂളിപ്പിലാക്കൽ അസീസ് എന്നവർ മരണപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

മൂക്കിലും തലയിലും ചതവ്; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മൂക്കിലും തലയിലും ചതവ്; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. അസ്വാഭാവികമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഗോപനു ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍വൃക്ക സംബന്ധമായ […]

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാർ കുത്തിമറിച്ചിട്ട് കാട്ടാന; പശുവിനെ ചിവിട്ടി കൊന്നു

  ലിവർപൂളിൽ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറിൽ ഉണ്ടായിരുന്നത് ദേവികുളം: മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടാന ആക്രമണം. ദേവികുളം സിഗ്നൽ പോയിന്‍റിന് സമീപമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന് നേരെ പാഞ്ഞടുത്ത കാട്ടാന കാർ കുത്തിമറിക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ‌സമീപത്ത് മേഞ്ഞിരുന്ന പശുവിനെ കാട്ടാന ആക്രമിച്ച് കൊന്നു. ആർ ആർ ടി ആനയെ തുരത്തി. കാർ ആക്രമിച്ചതിന് പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന പശുവിനെ ചവിട്ടിക്കൊന്നത്. മോഴയാണ് ആക്രമണം നടത്തിയത്. മേഖലയിൽ കണ്ട് […]

വൻ ഹിറ്റായി മൂന്നാർ ഡബിൾ ഡക്കർ സർവിസ്: എങ്ങനെ ബുക്ക് ചെയ്യാം, ഏതൊക്കെ റൂട്ടുകൾ, ചാർജ് എത്ര

മൂന്നാർ: വിനോദസഞ്ചാരികൾക്ക് മൂന്നാറിന്റെ പ്രകൃതിഭംഗി ഡബിൾ ഡക്കർ ബസിൽ ഇരുന്ന് ആസ്വദിക്കാനായി കെ.എസ്.ആർ.ടി.സിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് കഴിഞ്ഞ ദിവസമാണ് സർവിസ് തുടങ്ങിയത്. മൂന്നാർ ഡിപ്പോയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറാണ് ബസ് സർവിസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നിലവിൽ മൂന്ന് സർവിസുകളാണ് ദിവസം നടത്തുന്നത്. രാവിലെ ഏഴ് മണി, 10 മണി, ഉച്ചകഴിഞ്ഞ് 3.30 എന്നിങ്ങനെയാണ് മൂന്നാർ ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെടുന്ന സമയം. രണ്ട് മണിക്കൂർ 45 മിനിറ്റാണ് ഒരു ട്രിപ്പിന്റെ ദൈർഘ്യം. […]