ബാങ്ക് കവർച്ച ആസൂത്രിതം കവർച്ചയ്ക്കു പിന്നാലെ റിജോ ആന്‍റണി വസ്ത്രം മാറിയത് മൂന്നു തവണ
ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ കവര്‍ന്നത് ആസൂത്രിതമായെന്ന് പൊലീസ്. റൂറല്‍ എസ്പി ബി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഞായറാഴ്ച രാത്രി ഏഴരയോടെയാണ് പ്രതിയെ പിടി കൂടിയത്. ചാലക്കുടി സ്വദേശിയായ പോട്ട ആശാരിപ്പാറ തെക്കന്‍ വീട്ടില്‍ റിജോ ആന്‍റണിയെന്ന റിന്‍റോയാണ് അറസ്റ്റിലായത്. കടം വീട്ടാനായാണ് മോഷണം നടത്തിയതെന്നാണ് റിജോയുടെ മൊഴി. മോഷണത്തിന് ശേഷം വളരെ ആസൂത്രിതമായ സിസിടിവിയൊന്നും അധികം ഇല്ലാത്ത വഴിയിലൂടെ സഞ്ചരിച്ച് പോട്ട ആശാരിപാറയിലെ വീട്ടിലേക്കെത്തി. […]


