സ്വകാര്യ ചാനലിന് വീഡിയോ ഷൂട്ടിംഗ് ചെയ്യാൻ യുവാവിനെ കയ്യാമം വച്ച് തിരൂരങ്ങാടി പോലീസ്
തിരൂരങ്ങാടി : സ്വകാര്യ ചാനലിന് വീഡിയോ പകർത്താനായി യുവാവിനെ കയ്യാമം വെച്ചതായി പരാതി. സാമൂഹ്യ മാധ്യമത്തിൽ സ്വകാര്യ ചാനൽ മേധാവിയെ കുറിച്ച് വന്ന പോസ്റ്റ് ഷെയർ ചെയ്തുവെന്ന പരാതിയിൽ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത മൂന്നിയൂർ യു എച്ച് നഗർ സ്വദേശി ചെമ്പൻ അബ്ദുൾ റഷീദിനെയാണ് കയ്യാമം വെച്ച് വീഡിയോ ഷൂട്ടിന് ഇരയാക്കിയത്. ഒരു സൈബർ കേസ് ഉണ്ടെന്നും വ്യാഴാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്നും തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ നിന്നും റഷീദിനെ അറിയിച്ചിരുന്നു. ഹാജരാകാമെന്ന് അറിയിക്കുകയും ചെയ്തു. […]


