കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മുൻ ഡെപ്യൂട്ടി മേയറുമായ പി.കെ. രാഗേഷിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്; നൂറിലേറെ രേഖകൾ പിടിച്ചെടുത്തു
തലശേരി: കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മുൻ ഡെപ്യൂട്ടി മേയറുമായ പി.കെ. രാഗേഷിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. റെയ്ഡിൽ നൂറിലേറെ രേഖകൾ പിടിച്ചെടുത്തു. 25 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകളും നാല് സ്ഥലങ്ങളുടെ രേഖകളും ഇതിൽ ഉൾപ്പെടും. ഫിക്സഡ് ഡെപ്പോസിറ്റ് നിലവിലുള്ളപ്പോൾ തന്നെ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത നൂറിലേറെ രേഖകൾ വിജിലൻസ് വിശദമായി പരിശോധിച്ചു വരികയാണ്. ചൊവ്വാഴ്ച രാവിലെ ആറോടെ ആരംഭിച്ച റെയ്ഡ് രാത്രി പത്തിനാണ് അവസാനിച്ചത്. കോഴിക്കോട് […]


