പീഡനശ്രമത്തിനിടെ യുവാവ് ട്രെയിനിൽ നിന്നും തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു
ജോലാർപേട്ട് സ്റ്റേഷനിൽ നിന്നു ട്രെയ്‌നിൽ കയറിയ പ്രതി യുവതി തനിച്ചിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇവർ ടൊയ്‌ലെറ്റിൽ പോയപ്പോൾ പിന്തുടർന്നെത്തിയാണു പ്രതി ആക്രമിച്ചത് ചെന്നൈ: വെല്ലൂരിൽ പീഡന ശ്രമത്തിനിടെ യുവാവ് ട്രെയിനിൽ നിന്നും തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്‍റെ പ്രവർത്തനം നിലച്ചതായി ഡോക്‌ടർമാർ അറിയിച്ചു. നാലു മാസം ഗർഭിണിയായ യുവതിയെ വ്യാഴാഴ്ച രാത്രിയാണ് യുവാവ് ട്രെയിനിൽ നിന്നും തള്ളിയിട്ടത്. തുടർന്ന് ചികിത്സയിൽ കഴിയവെയാണ് 36 കാരിയുടെ കുഞ്ഞ് മരിച്ചത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയാണ് അക്രമത്തിനിരയായ യുവതി. തയ്യൽത്തൊഴിലാളിയായ […]


