കോഴിക്കോട് ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് : അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ, ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം.ബൈക്കിൽത്തട്ടി നിയന്ത്രണം വിട്ട ബസ് തലകീഴായിമറിയുകയായിരുന്നു. അന്‍പതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ‍്യാർഥിനി മരിച്ച നിലയിൽ

കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ‍്യാർഥിനി മരിച്ച നിലയിൽ ബംഗളൂരു: കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ‍്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക രാമനഗരിയിലെ ദയാനന്ദ സാഗർ കോളെജിൽ ഒന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ‍്യാർഥിയായ അനാമിക (19) ആണ് മരിച്ചത്. ചൊവാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ അനാമിക എത്തിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ ചെന്ന് നോക്കിയിരുന്നു. എന്നാൽ മുറി അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. […]

പരപ്പനങ്ങാടിയിൽ ന്യുമോണിയ ബാധിച്ച് അഞ്ച് വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി ന്യുമോണിയ ബാധിച്ചു അഞ്ചുവയസ്സുകാരൻ മരിച്ചു. പരപ്പനങ്ങാടി കരിങ്കല്ലത്താണി ക്കുന്നത്ത് ബിജു – അശ്വതി ദമ്പതികളുടെ മകൻ ആദിത്യൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ഇന്ന് രാവിലെ

തൃശൂരിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു; 2 പേർ‌ക്ക് ഗുരുതര പരുക്ക്

തൃശൂരിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു; 2 പേർ‌ക്ക് ഗുരുതര പരുക്ക്   തൃശൂർ: തൃശൂർ ചിറ്റാട്ടുകരയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. പാപ്പാനായ ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ് കുളിപ്പിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. മൂന്നുമണിയോടെയാണ് ആന ഇടഞ്ഞത്.

പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ ദൃശ്യങ്ങൾ; സ്ഥിരീകരിച്ച് വനംവകുപ്പും..

പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ ദൃശ്യങ്ങൾ; സ്ഥിരീകരിച്ച് വനംവകുപ്പും..   പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ പുലിയിറങ്ങി. നാട്ടുകാര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു. രാത്രി 10.30-ഓടെയാണ് പുലിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്.   ദൃശ്യങ്ങളില്‍ നിന്ന് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊടിക്കുത്തി മലയുടെ സമീപത്തുള്ള ചെറിയ കാടുകളോടുകൂടിയ ജനവാസമേഖലയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലാണ് പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചിരിക്കുന്നത്.   പതിവായി ഇവിടെ പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍. പട്ടിക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തായി പുലിയെ […]

സ്‌കൂട്ടറിന് പുറകില്‍ കുട്ടിയെ തിരിച്ചിരുത്തി അപകട യാത്ര, പിതാവിന്റെ എട്ടിൻ്റെ പണിയുമായി എംവിഡി

കോഴിക്കോട്: സ്‌കൂട്ടറിന് പുറകില്‍ തിരിച്ച് ഇരുത്തി അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി പൊലീസ്. വാഹനം ഓടിച്ച കുട്ടിയുടെ പിതാവ് ഷഫീഖിനെതിരെ മാവൂര്‍ പൊലീസ് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് റോഡിലാണ് സംഭവം. കുട്ടിയുമായി അപകടകരമായി യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പിന്നില്‍ യാത്ര ചെയ്ത മറ്റൊരു യാത്രക്കാരനാണ് പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പത്ത് വയസില്‍ […]

മലപ്പുറത്ത് പെൺകുട്ടിയുടെ ആത്മഹത്യ; പോസ്റ്റ്‌മോർട്ടം ഇന്ന് (ചൊവ്വ ) , ആൺസുഹൃത്ത് അപകടനില തരണം ചെയ്തു

മലപ്പുറം: ആമയൂരിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിന്‍റെ പോസ്റ്റുമോർട്ടം ചൊവ്വാഴ്ച. കഴിഞ്ഞ വെളളിയാഴ്ച നിക്കാഹ് കഴിഞ്ഞ ഷൈമ സിനിവർ (18) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളെജിലാണ് പോസ്റ്റുമോർട്ടം നടക്കുക. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഷൈമ സിനിവറിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിക്കാഹിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. ഷൈമയുടെ മരണ വിവരം അറിഞ്ഞ് 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുമുണ്ട്. ഇയാളെ […]

ഫ്ലാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി മിഹിറിന്റെ മരണം; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്

  കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർഥിയായ മിഹിർ അഹമ്മദ് ഫ്ലാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്.   അതേസമയം, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തെളിവെടുപ്പ് തുടങ്ങി. എറണാകുളം കാക്കനാട് കലക്റ്ററേറ്റിലുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫീസിലാണ് തെളിവെടുപ്പ്. ആത്മഹത്യ ചെയ്ത മുനീർ അഹമ്മദിന്‍റെ രക്ഷിതാക്കളും ആരോപണവിധേയരായ സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധികളും തെളിവെടുപ്പിനെത്തി. കുട്ടി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയും […]

തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തലവെച്ച് കിടന്നു, സഹപാഠികൾ വിളിച്ചപ്പോള്‍ അനക്കമില്ല; വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു.

  തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു. തൃശൂര്‍ വിയ്യൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയില്‍ വെച്ച് മരിച്ചത്. രാമവര്‍മ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തല വെച്ച് കിടന്ന വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അധ്യാപകരും സഹപാഠികളും ചേര്‍ന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം: കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്

  മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്. വിഷ്ണുജയെ ഭർത്താവ് പ്രഭിൻ നിരന്തരം മർദിച്ചിരുന്നതായി സുഹൃത്ത് വ്യക്തമാക്കി. വിഷ്ണുജയെ പ്രഭിന് സംശയമായിരുന്നു. ഫോണിൽ സംസാരിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ടായിരുന്നു എന്നും സുഹൃത്ത് പറഞ്ഞു.   “അയാളവളെ ഭയങ്കരമായിട്ട് ഉപദ്രവിക്കുമായിരുന്നു. കഴുത്തിന് പിടിച്ച് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. മാനസികമായും ശാരീരികമായും ഒരുപാട് അവളെ ദ്രോഹിച്ചിട്ടുണ്ട്. അവൾക്ക് തീരെ സഹിക്കാൻ പറ്റാതാകുമ്പോ അവളെന്നോട് എല്ലാം ഷെയറ് ചെയ്യുമായിരുന്നു.   അപ്പോഴൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്, നീ തിരിച്ചുപോരെ, […]