സം​വി​ധാ​യ​ക​ൻ ഷാ​ഫി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

  കൊ​ച്ചി: ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള സം​വി​ധാ​യ​ക​ന്‍ ഷാ​ഫി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. 16നാ​ണ് ഷാ​ഫി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഷാ​ഫി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​മാ​ണ് ഷാ​ഫി​യെ ചി​കി​ത്സി​ക്കു​ന്ന​ത്. ക​ല്യാ​ണ രാ​മ​ന്‍, പു​ലി​വാ​ല്‍ ക​ല്യാ​ണം, തൊ​മ്മ​നും മ​ക്ക​ളും, മാ​യാ​വി, മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട് തു​ട​ങ്ങി​യ നി​ര​വ​ധി ബോ​ക്‌​സോ​ഫീ​സ് ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ഷാ​ഫി.

ഇനി കേരളത്തിൽ ഭൂമി വാങ്ങാൻ കുറച്ച് പാടുപെടും; രാജ്യത്തിന് മുഴുവൻ മാതൃകയായി ‘എന്റെ ഭൂമി’ പദ്ധതി

ഇനി കേരളത്തിൽ ഭൂമി വാങ്ങാൻ കുറച്ച് പാടുപെടും; രാജ്യത്തിന് മുഴുവൻ മാതൃകയായി ‘എന്റെ ഭൂമി’ പദ്ധതി   കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്ന് റവന്യു വകുപ്പ് മന്ത്രി രാജൻ. മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ് പുതുച്ചേരി സർവേ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   […]

ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ചു; ആടുജീവിതം പുറത്ത്`

  മികച്ച ഹ്രസ്വചിത്ര വിഭാഗത്തിൽ അനുജയ്ക്ക് നോമിനേഷൻ കാലിഫോർണിയ: 97-ാമത് ഓസ്‍കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ആടുജീവിതം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, കങ്കുവ, സ്വതന്ത്രവീർ സവര്‍ക്കര്‍ എന്നീ ഇന്ത്യൻ സിനിമകൾ പട്ടികയിൽ നിന്ന് പുറത്തായി. മികച്ച ഹ്രസ്വ ചിത്ര വിഭാഗത്തിൽ അനുജയ്ക്ക് നോമിനേഷൻ.14 നോമിനേഷനുകളുമായി ഫ്രഞ്ച് മ്യൂസിക്കൽ കോമഡി എമിലിയപെരെസ് ശ്രദ്ധയാകര്‍ഷിച്ചു. ഓസ്കർ അക്കാദമിയുടെ സാമുവൽ ഗോൾഡ്‌വിൻ തിയറ്ററിലായിരുന്നു പ്രഖ്യാപനം.   പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക നേരത്തെ അക്കാദമി പുറത്തു വിട്ടിരുന്നു. […]

പരീക്ഷഹാളിൽഅധ്യാപകർ മൊബൈൽ ഉപയോഗിക്കാൻ പാടില്ല; ഉത്തരവുമായിപൊതുവിദ്യാഭ്യാസഡയറക്ടർ

  പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഏർപ്പെടുത്തി ഹയർസെക്കൻഡറി പരീക്ഷ വിഭാഗം ഉത്തരവിറക്കി. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്.   കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളിൽ ഇൻവെജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനിമുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ പറയുന്നു.  

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ റേഷന്‍ കടകള്‍; 70 % ഷോപ്പുകളും കാലി; കുടിശ്ശിക കിട്ടാതെ സാധനങ്ങള്‍ എത്തിക്കില്ലെന്ന് വിതരണക്കാർ

കൊച്ചി : ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെയാണ് കേരളത്തിലെ റേഷന്‍ കടകള്‍ അഭിമുഖീകരിക്കുന്നത്. സംസ്ഥാനത്തെ 70 ശതമാനം റേഷന്‍കടകളും കാലിയായി. ജനുവരി ഒന്നുമുതല്‍ വാതില്‍പടി സേവനം മുടങ്ങിയതോടെയാണ് വിതരണം കടുത്ത പ്രതിസന്ധിയിലായത്. ഇന്നലെ കടകളിലെത്തിയ പലര്‍ക്കും വെറുംകൈയോടെ തിരിച്ചുപോകേണ്ടിവന്നു. ഈ മാസം തുടക്കം മുതല്‍ സ്റ്റോക്കുണ്ടായിരുന്ന അരിയാണ് വില്‍പന നടത്തിയിരുന്നത്. എന്നാല്‍ ഉണ്ടായിരുന്ന സ്റ്റോക്കുകൂടി തീര്‍ന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. ചില കടകളില്‍ ഏതാനും ചാക്ക് അരിമാത്രമാണ് സ്റ്റോക്കുള്ളത്. എ.പി.എല്‍, ബി.പി.എല്‍, എ.പി.എല്‍ എസ്.എസ്, എ.വൈ വിഭാഗങ്ങളിലായി […]

സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല ; ഇനി സത്യവാങ്മൂലം നല്‍കണം

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം ഇനി പൊതുമേഖലാ, കോര്‍പറേഷന്‍, സ്വയംഭരണാവകാശ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും നല്‍കണം. സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ 2021-ലെ ശുപാര്‍ശ പരിഗണിച്ച്‌, വിവാഹിതരാകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം മേലധിക്കാരികള്‍ക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഡൗറി പ്രൊഹിബിഷന്‍ ഓഫീസറുടെ ശുപാര്‍ശ സംസ്ഥാനമൊട്ടാകെ ബാധകമാണെന്നു […]

ഹെഡ്‌ലൈറ്റിലും മിക്‌സിയിലുംവരെ നിറച്ച് ലഹരി കടത്ത്; കോഴിക്കോട്ടെ മയക്കുമരുന്ന് ലോബികള്‍ക്കെതിരെ ജാഗ്രത ശക്തമാക്കി ഡാന്‍സാഫ്

അനുദിനം തഴച്ചു വളർന്നു വലിയ സാമൂഹിക വിപത്തായി മാറിയ കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് ലോബികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി ഡാന്‍സാഫ്. ജോലിതേടി ബെംഗളൂരുവില്‍ എത്തുന്ന യുവാക്കള്‍ ലഹരി മാഫിയയുടെ കെണിയില്‍പ്പെട്ട് ലഹരി കച്ചവടക്കാരായി, വന്‍തോതില്‍ മയക്കുമരുന്ന് നാട്ടിലേക്ക് എത്തിക്കുന്നതായാണ് എക്സൈസിന്റെ ഉള്‍പ്പെടെ കണ്ടെത്തല്‍. പൊലീസ് പിടികൂടാതിരിക്കാന്‍ വ്യത്യസ്തമായ രീതികളാണ് ലഹരിമരുന്ന് കടത്തുകാര്‍ സ്വീകരിച്ചു വരുന്നത്. പ്രധാനമായും ബെംഗളൂരുവില്‍ നിന്നാണ് നഗരത്തിലേക്ക് രാസ ലഹരിവസ്തുക്കള്‍ വില്‍പനയ്ക്കായി എത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍. സ്വകാര്യ വാഹനങ്ങളാണ് […]

നാദാപുരത്തു വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാദാപുരം : നാദാപുരം തൂണേരിയിൽ വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 22 വയസ്സുള്ള ഫിദ ഫാത്തിമയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് പട്ടാണിയിലെ സ്വന്തം വീട്ടിൽ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യയാണ് ഫിദഫാത്തിമ. വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമായി. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽ നിന്നും സ്വന്തം വീടായ തൂണേരിയിൽ എത്തിയതായിരുന്നു.  

തിരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ

തിരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയയ്തു. തിരൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയാണ് ഗർഭിണിയായത്. തിരൂർ വെട്ടം സ്വദേശി നിഖിലാണ് അറസ്റ്റിലായത് പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാളുടെ അറസ്റ്റ്. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

നെടുമ്പാശേരി: ഖത്തറിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനൊന്നു മാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ദോഹയിൽ നിന്ന് മാതാവിന്റെ കൂടെയാണ് കുഞ്ഞ് വന്നതെന്ന് റിപോർട്ടുകൾ പറയുന്നു. കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അധികൃതർ അറിയിച്ചു.