തമിഴ്നാട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് HMPV വൈറസ്: നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി;

ചെന്നൈ: രാജ്യത്ത് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയര്‍ന്നതോടെ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. പൊതുജനങ്ങളും ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്കും ഒരുപോലെ മാസ്‌ക് നിർബന്ധമാക്കി. അയൽ സംസ്ഥാനമായ കർണാടകയിൽ രണ്ട് കുട്ടികൾക്ക് വൈറസ് ബാധിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

കർണാടകയുടെയും കേരളത്തിന്‍റെയും അതിർത്തിയിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നീലഗിരി ജില്ലയിലേക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം സന്ദർശകർ എത്തുന്ന സമയമായതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തന്ത്രി പറഞ്ഞു. അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനും ഇതിനായി പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. മാസ്‌ക് നിർബന്ധമാക്കിയ സാഹചര്യത്തിൽ അണുബാധയുടെ വ്യാപനമനുസരിച്ച് മറ്റ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്ന് കളക്ടർ അറിയിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *