നിലമ്പൂർ : കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നുവയസ്സുകാരി മരിച്ചു. മലപ്പുറം നിലമ്പൂരിൽ ആണ് സംഭവം. മണലോടിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിൻ്റെ മകൾ അയറ ആണ് മരിച്ചത്.
ഞായർ വൈകീട്ട് അഞ്ചോടെ അയറ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. ഗേറ്റിൽ കേറി കളിക്കുകയായിരുന്നു കുട്ടി. ഈ സമയം ഗേറ്റ് മറിഞ്ഞുവീഴുകയും അയറയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകവെ മരിക്കുകയുമായിരുന്നു.