20 കുട്ടികളുടെ ഫോട്ടോ അശ്ലീല പേജിലിട്ട എസ്.എഫ്.ഐ നേതാവിന് 15 മിനുട്ട് കൊണ്ട് ജാമ്യം; സംഭവം കേരളത്തിന് നാണക്കേടെന്ന് സഭയില്‍ പ്രതിപക്ഷം

‏20 കുട്ടികളുടെ ഫോട്ടോ അശ്ലീല പേജിലിട്ട കേസിൽ എസ്.എഫ്.ഐക്കാരന് 15 മിനുട്ട് കൊണ്ട് ജാമ്യം കിട്ടിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. സംഭവം കേരളത്തിന് നാണക്കേടാണ്. പരാതിക്കാരിക്ക് നീതി കിട്ടിയില്ല.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

സംസ്ഥാനത്തെ ഒരു എം.എൽ.എക്ക് പോലും അത്ര എളുപ്പത്തിൽ ജാമ്യം കിട്ടില്ല. പ്രതികളുടെ രാഷ്ട്രീയം നോക്കാതെ അറസ്റ്റ് ചെയ്യാനും കേസെടുക്കാനും പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഹിത് എന്ന എസ്.എഫ്.ഐ നേതാവാണ് കാലടി ശ്രീശങ്കര കോളേജിലെ പെൺകുട്ടികളുടെ ചിത്രം അശ്ലീല പേജിലൂടെ പുറത്ത് വിട്ടത്. തെളിവ് സഹിതം പരാതി നൽകിയിട്ടും പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയാണ് ചെയ്തത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *