റിയാദ് : സൗദിയിലെ വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന ഏറ്റവും വിദഗ്ധരായ 16 ഡോക്ടർമാർക്ക് പൗരത്വം നൽകി സൗദി അറേബ്യ. ഇവർക്ക് പൗരത്വം നൽകി സൗദി അറേബ്യ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കിംഗ് സൗദ് സിറ്റിയിലെ എമർജൻസി ഡിപ്പാർട്ട്മെൻറ് ഡെപ്യൂട്ടി ഹെഡ് ആയ ഇന്ത്യൻ ഡോക്ടർ ഷമീം അഹമ്മദ് ഭട്ട് പൗരത്വം ലഭിച്ചവരിൽ പെടുന്നു.
അതോടൊപ്പം വിവിധ മെഡിക്കൽ മേഖലകളിൽ പ്രാവീണ്യം ലഭിച്ച സിറിയൻ ഈജിപ്ഷൻ അമേരിക്കൻ പൗരൻമാരടക്കം വിവിധ രാജ്യക്കാർ ലഭിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. നേരത്തെ ഇന്ത്യക്കാരനും നൂൺ കമ്പനി സിഐയുമായ ഫറാസ് ഖാലിദ് ഉൾപ്പെടെ ഇന്ത്യക്കാർക്ക് സൗദി പൗരത്വം നൽകിയിരുന്നു.