വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശിനിയായ യുവ വനിതാ ഡോക്ടർ മരിച്ചു

കുരുവമ്പലം: പുലാമന്തോൾ ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ചെമ്മലശ്ശേരി മഹല്ലിൽ ബാങ്കും പടിയിൽ താമസിക്കുന്ന വേങ്ങമണ്ണിൽ പെരിയംതടത്തിൽ മുഹമ്മദ്‌ ഹനീഫയുടെ മകൾ ഡോക്ടർ ഹൈറൂൻ ഷാന (23) നിര്യാതയായി.

ചട്ടിപ്പറമ്പ് വട്ടപ്പറമ്പ് എം എസ് എസ് ഭവനിലെ സ്പീച്ച് തെറാപ്പിസ്റ്റ് ആയിരുന്ന ഡോക്ടർ ഹൈറൂൺ ഷാന ദിവസങ്ങൾക്കു മുൻപ് മാലാപറമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ സാരമായ പരിക്ക് പറ്റി ചികിത്സയിലായിരുന്നു.

ഖബറടക്കം ഇന്ന്( ഞായർ) ചെമ്മലശ്ശേരി മഹല്ല് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. പിതാവ് വി പി മുഹമ്മദ്‌ ഹനീഫ (പുലാമന്തോൾ ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌) മാതാവ് :വിളക്കത്തിൽ ഹസീന (രാമപുരം പള്ളിപ്പടി), സഹോദരങ്ങൾ: ഹൈറുൻ ഹിബ, മുഹമ്മദ്‌ ആഹിൽ, ഹൈറുൻ ഫാത്തിമ.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *