ഇന്ത്യന്‍ സന്ദർശകർക്ക് യുപിഐ മുഖേന ഖത്തറിലും ഇനി പണം അടയ്ക്കാം

ദോഹ : ഖത്തറിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ഇനി എളുപ്പത്തില്‍ യുപിഐ പേയ്മെന്റ് നടത്താം. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡ് (എന്‍ഐപിഎല്‍) ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്യുഎന്‍ബിയുമായി യുപിഐ സേവനം ആരംഭിക്കുന്നതിന് കരാര്‍ ഒപ്പ് വെച്ചു. ക്യൂആര്‍ കോഡ് അധിഷ്ഠിത യുപിഐ പേയ്മെന്റ് സംവിധാനമാണ് ഖത്തറില്‍ ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ക്യൂഎന്‍ബി മര്‍ച്ചന്റ് നെറ്റ് വര്‍ക്ക് വഴി ഖത്തറില്‍ യുപിഐ പേയ്മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ സന്ദര്‍ശിക്കുകയും ഖത്തറിലൂടെ കടന്നുപോകുകയും ചെയ്യുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഖത്തറില്‍ യുപിഐ സേവനം ലഭ്യമാക്കുന്നത് രാജ്യം സന്ദര്‍ശിക്കുന്ന ധാരാളം ഇന്ത്യക്കാര്‍ക്ക് കാര്യമായ നേട്ടങ്ങള്‍ നല്‍കുമെന്നും അവരുടെ ഇടപാടുകള്‍ ലഘൂകരിക്കാനും ബുദ്ധിമുട്ടുകള്‍ ഉറപ്പാക്കാനും കഴിയുമെന്നും കരുതുന്നതായി എന്‍പിസിഐ ഇന്റര്‍നാഷണലിലെ പാര്‍ട്ണര്‍ഷിപ്പ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് ഡെപ്യൂട്ടി ചീഫ് അനുഭവ് ശര്‍മ്മ പ്രസ്താവനയില്‍ പറഞ്ഞു.

ഈ സംവിധാനം നിലവില്‍ വന്നതോടെ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് റീട്ടെയില്‍ സ്റ്റോറുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിനോദ സ്ഥലങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, ഹോട്ടലുകള്‍ എന്നിവയിലുടനീളം അവരുടെ ഇഷ്ടപ്പെട്ട പേയ്മെന്റ് രീതി ഉപയോഗിക്കാനുള്ള അവസരം ഒരുക്കി നല്‍കുമെന്ന് അനുഭവ് ശര്‍മ്മ അഭിപ്രായപ്പെട്ടു.

അതിനിടെ, യുപിഐ സംവിധാനം മേഖലയിലെ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പ്രമുഖ ഡിജിറ്റല്‍ കൊമേഴ്സ് കമ്പനിയായ നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണലുമായി പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും അവിടെ താമസിക്കുന്ന എന്‍ആര്‍ഐകള്‍ക്കും ഇത് ഉപകാരപ്രദമാവും. പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ ഉപയോഗിച്ച് ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് യുപിഐ പേയ്മെന്റുകള്‍ നടത്താനുള്ള കഴിവ്യുഎഇയിലും ഇതുവരെ നിലവില്‍ വന്നിട്ടുണ്ട്.

യുഎഇ വ്യാപാരികള്‍ക്കിടയില്‍ യുപിഐ പേയ്മെന്റുകളുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യത ഇന്ത്യന്‍ യാത്രക്കാര്‍ക്ക് മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ നൂതന ഡിജിറ്റല്‍ പേയ്മെന്റ് പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും എന്‍പിസിഐ ഇന്റര്‍നാഷണലിന്റെ സിഇഒ റിതേഷ് ശുക്ല പറഞ്ഞു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *