പരുക്കേറ്റ് കണ്ണീരോടെ കളം വിട്ട് മെസ്സി, കോപയില്‍ ഹൈവോള്‍ട്ട് കലാശപ്പോര് എക്‌സ്ട്രാ ടൈമില്‍

ഫ്ളോറിഡ: ലോകകപ്പ് ജേതാക്കളും ലാറ്റനേരിക്കൻ കരുത്തരും ഒന്നിനൊന്ന് വീര്യത്തിൽ ഏറ്റു മുട്ടുമ്പോൾ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോൾ പിറക്കാതെ കോപ അമേരിക്ക ഫൈനൽ എക്സ്ട്രാ ടൈമിൽ. അർജന്റീനയും കൊളംബിയയും നിശ്ചിത സമയത്ത് ഗോളടിക്കാത്തതിനെ തുടർന്നാണ് അധിക സമയത്തേക്ക് നീട്ടിയ മത്സരത്തിൽ പക്ഷേ കൊളംബിയയാണ് ഒരുപടി മുന്നിൽനിൽക്കുന്നത്.അതിനിടെ നിശ്ചിത സമയം അവസാനിക്കാൻ 25 മിനിറ്റോളം ശേഷിക്കെ അർജന്റീന നായകൻ ലയണൽ മെസ്സി പരുക്കേറ്റ് കണ്ണീരോടെ കളം വിട്ടു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഫൈനൽ അരങ്ങേറിയ മയാമി
ഗാർഡൻസിലെ ഹാർഡ് റോക്ക്
സ്റ്റേഡിയത്തിലേക്ക് കാണികൾ
തള്ളിക്കയറാൻ ശ്രമിച്ചതോടെ ഒന്നേകാൽ
മണിക്കൂർ വൈകിയാണ് മത്സരം
ആരംഭിച്ചത്. ആദ്യപകുതിയിൽ മികച്ച
മുന്നേറ്റങ്ങളുമായി കൊളംബിയയാണ്
കളി നിയന്ത്രിച്ചത്. മത്സരം തുടങ്ങി ആദ്യ
മിനിറ്റിൽ തന്നെ അർജൻറീന എതിർ ഗോൾമുഖത്ത് ഭീതി വിതച്ചിരുന്നു.
പരുക്കേറ്റ് കണ്ണീരോടെ സൂപ്പർ താരം ലയണൽ മെസി മടങ്ങുന്നത് കണ്ടാണ് ഫൈനൽ മത്സരം നടന്നത്. അവസാന ടൂർണമെന്റ്റിനായി ഇറങ്ങിയ എയ്ഞ്ചൽ ഡി മരിയക്കും മെസിക്കുമുള്ള സമ്മാനമായി മാറി മാർട്ടിനസിന്റെ വിജയ ഗോൾ.

കൊളംബിയൻ ആരാധകർ ടിക്കറ്റില്ലാതെ എത്തിയത് സുരക്ഷാ പ്രശ്‌നമായതോടെ മത്സരം ആരംഭിച്ചത് 82 മിനിറ്റ് വൈകിയാണ്.
കൊളംബിയൻ ആക്രമണത്തിന് മുന്നിൽ വിയർക്കുന്ന അർജന്റീനയെയാണ് ആദ്യ പകുതിയിൽ കണ്ടത്.

എങ്ങനെയും ഗോളടിക്കാനുള്ള ശ്രമവും ഫിസിക്കൽ ഗെയിമും കൊളംബിയ പുറത്തെടുത്തതോടെ അർജൻ്റീനയുടെ തലവേദന ഇരട്ടിച്ചു. ഗോൾ കീപ്പർ എമിയുടെ മികവാണ് അർജന്റീനയെ ആദ്യ പകുതിയിൽ രക്ഷപ്പെടുത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. വർധിത വീര്യത്തോടെ ഇറങ്ങിയ അർജന്റീനയെയാണ് കണ്ടത്

ആദ്യപകുതിയിൽ വന്ന പരുക്ക് രണ്ടാം പകുതിയിലും വലച്ചതോടെ 66-ാം മിനിറ്റിൽ മെസി കണ്ണീരോടെ മൈതാനം വിട്ടു. പിന്നീട് കളി കയ്യാങ്കളിയായി മാറുന്നതും കണ്ടു. മത്സരത്തിന്റെ നിശ്ചിത സമയത്തും ഇരു ടീമുകൾക്കും ഗോളുകളൊന്നും
കണ്ടെത്തനാകാതെ വന്നതോടെയാണ് എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്
എക്സ്ട്രാ ടൈമിൻ്റെ ആദ്യ പകുതിയിലും ഗോൾ രഹിതമായിരുന്നു കളി. എന്നാൽ രണ്ടാം പകുതിയിൽ മാർട്ടിനസിൻ്റെ സുന്ദരമായ ഫിനിഷിംഗ് അർജന്റീനക്ക് കിരീടം സമ്മാനിച്ചു

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *