ബംഗളൂരു:അർജുനായുള്ള തിരച്ചിലിൽ സിഗ്നൽ കിട്ടിയത് ഗംഗാവലി പുഴയ്ക്കടിയിൽ നിന്നെന്ന് സൈന്യം. സിഗ്നൽ കരയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണെന്നും ലോറി മണ്ണിൽ പുതഞ്ഞു പോകാനുള്ള സാധ്യതതള്ളിക്കളയാനാകില്ലെന്നും സൈന്യം അറിയിച്ചു.സിഗ്നൽകിട്ടിയ സ്ഥലത്ത് നാവികസേന ഇന്ന് വിശദമായ തിരച്ചിൽനടത്തും.വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേ റ്റർ 120 ഉം ഡീപ് സെർച്ച് മൈൻഡിറ്റക്റ്ററുംഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക.
കാണാതായകോഴിക്കോട് സ്വദേശി അർജുനും ലോറിയുംകരയിലെമൺകൂനയ്ക്ക്അടിയിലില്ലെന്ന് ഇന്നലത്തെ തിരച്ചിലിൻ്റെഅവസാനംസൈന്യം സ്ഥിരീകരിച്ചിരുന്നു. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്നസംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്.
ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക സ്ഥിരീകരിച്ചിരുന്നു.ഏഴാം ദിവസത്തെ തിരച്ചിലിലും അര്‍ജുനെ കാണാത്തതിൽ വലിയ നിരാശയിലാണ് കുടുംബം. പുഴയിലെ പരിശോധനക്കായികൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.