അർജന്റീനയുടെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സീനിയർ ടീം നായകൻ ലയണൽ മെസ്സി.

പാരിസ് ഒളിംപിക്‌സിലെ ആദ്യ മത്സരത്തിലെ അർജന്റീനയുടെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സീനിയർ ടീം നായകൻ ലയണൽ മെസ്സി. സമനിലയിലായെന്ന് കരുതിയ മത്സരം രണ്ട് മണിക്കൂർ നീണ്ട വാർപരിശോധനയ്ക്ക് ശേഷമാണ് അർജന്റീന പരാജയപ്പെട്ടത്. പിന്നാലെ ‘ഇൻസോലിറ്റോ’ എന്ന് മെസ്സി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിക്കുകയായിരുന്നു. സ്പാനിഷ് വാക്കായ ഇൻസോലിറ്റോയുടെ അർത്ഥം അസാധാരണം, അപൂർവ്വം എന്നിങ്ങനെയാണ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

മൊറോക്കയ്‌ക്കെതിരായ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ 106ാം മിനിറ്റിലാണ് അർജന്റീന സമനില ഗോൾ നേടിയത്. മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ കലാശിച്ചെന്ന് കരുതി. മത്സരം അവസാനിച്ചതിന് പിന്നാലെ ആരാധകർ സ്റ്റേഡിയത്തിലേക്ക് ഓടിക്കയറുകയും ചെയ്തു. പിന്നാലെയാണ് വാർ പരിശോധനയിൽ അർജന്റീനൻ താരം ക്രിസ്റ്റിയൻ മെദിന ഓഫ് സൈഡിൽ ആയിരുന്നുവെന്ന് കണ്ടെത്തിയത്.

പിന്നാലെ സ്റ്റേഡിയത്തിൽ നിന്ന് കാണികളെ പൂർണമായി ഒഴിപ്പിച്ച ശേഷം മത്സരം മൂന്ന് മിനിറ്റ് കൂടെ നടത്തി. ഈ സമയത്ത് വീണ്ടുമൊരു ഗോൾ കണ്ടെത്താൻ സാധിക്കാതിരുന്നതോടെ മത്സരം മൊറോക്കോ വിജയിച്ചു. ഇതോടെ രണ്ടാം റൗണ്ടിലേക്ക് എത്തണമെങ്കിൽ അർജന്റീനയ്ക്ക് ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിക്കണം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *